ആ വർഷത്തെ യൂണിവേഴ്സിറ്റി കലോത്സവം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്നുകൊണ്ടിരിക്കുകയാണ്.
സംഗീതമത്സരങ്ങളിൽ സ്കൂൾതലം
മുതലേ പങ്കെടുത്തു സമ്മാനങ്ങൾ വാങ്ങിയിരുന്ന
സാലി മാത്തൻ, കോളേജിലെത്തിയപ്പോൾ ലൈറ്റ് മ്യൂസിക്കിൽ മാത്രമാണ് പങ്കെടുക്കാറ്.
കൊളേജിലെ തന്റെ അവസാന വർഷമല്ലേ..
കോളേജു ബസ്സിൽ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചു പോകണമെന്നായിരുന്നു സാലിക്ക്...
"സാംകുട്ടിയേം കൂട്ടി ട്രെയിനു പോയാൽ മതി..!
രാവിലത്തെ വേണാട് എക്സ്പ്രസ്സിന് പോയിട്ട്, വൈകിട്ട് മദ്രാസ് മെയിലിനു തിരികെയെത്തി
ക്കോണം.! "
അപ്പോൾത്തന്നെ സീറ്റും റിസർവ്വു
ചെയ്തുകഴിഞ്ഞു..
അപ്പച്ചന്റെ
ചില നിർബന്ധങ്ങൾ..
അപ്പച്ചനേക്കൊൾ കാർക്കശ്യക്കാരനാണ് പുന്നാരമോൻ
സാം മാത്തൻ എന്ന സാംകുട്ടിയും...
ഉച്ചയ്ക്കുമുമ്പേ
ലൈറ്റ് മ്യൂസിക്
കോമ്പറ്റീഷൻ കഴിഞ്ഞു.. പ്രതീക്ഷിച്ചതുപോലെ
സാലി മാത്തൻ
ഒന്നാമതും..
മൂന്നുദിവസങ്ങളാ
യി നടന്നു
കൊണ്ടിരുന്ന
കലോത്സവത്തിന് അന്നുകൊണ്ടു തിരശ്ശീല വീഴുകയാ
ണ്..
പല സ്റ്റേജുകളിലായി മത്സരങ്ങൾ നടന്നുകൊണ്ടിരി
ക്കുന്നതേയുളളൂ..
സമാപന സമ്മേളനവും സമ്മാനദാനവും വൈകിയേക്കും..
മദ്രാസ് മെയിൽ കിട്ടണമെങ്കിൽ ഉടനെ ഇറങ്ങണം..
"ഞാൻ ഓട്ടോ വിളിച്ചു നിർത്തുമ്പോഴേക്കും. നീ കൂട്ടുകാരോട് വിവരം പറഞ്ഞിട്ടു വേഗം പോര്.."
സാംകുട്ടി കോളേജിന്റെ മെയിൻ
ഗേറ്റിലേക്കു നടന്നു...
കാമ്പസിനകത്തും പുറത്തും നല്ല തിരക്ക്..
മുൻ വർഷങ്ങളിൽ തന്നോടൊപ്പം മത്സരിച്ച
ഒരു കുട്ടിപോലും
ഇത്തവണ ലൈറ്റ്മ്യൂസിങ്ങിന് ഉണ്ടായിരുന്നില്ലല്ലോയെന്ന് സാലി ഓർത്തു.. !
പെട്ടെന്നായിരുന്നു തൊട്ടുമുന്നിൽ അവന്റെ പ്രത്യക്ഷപ്പെടൽ..!
പോക്കുവെയിലിൽ
വെട്ടിത്തിളങ്ങുന്ന അവന്റെ കറുത്ത ഷൂസുകളാണ് ആദ്യം കണ്ണിൽപ്പെട്ടത്..
പിന്നെ അതേ വെയിലേറ്റു പാതി മറഞ്ഞ അവന്റെ മുഖവും...
ഒരു നിമിഷം സാലി മാത്തൻ ഒന്നു പകച്ചു....
"ഹായ്..."
അവൻ എന്തോ പറയാനാഞ്ഞു..
"നിന്നു താളം ചവിട്ടാതെ ഒന്നു വേഗം വന്നേ.."
സാംകുട്ടി ഓട്ടോയിൽ കയറിക്കഴിഞ്ഞു..
ഓട്ടോ റിവേഴ്സെടുക്കു
മ്പോഴും അവൻ അവിടെത്തന്നെ നില്പുണ്ടായിരുന്നു..!
സ്റ്റേഷനിൽ എത്തിയപ്പോൾ
ട്രെയിൻ അര മണിക്കൂർ ലേറ്റാണെന്ന്....!
ഫ്ളാറ്റ്ഫോമിലെ തിരക്കിൽ, സിമന്റുബഞ്ചിൽ
അല്പയിടം....വെറുതേ കണ്ണടച്ചിരുന്നു....
പോക്കുവെയിലേറ്റു തിളങ്ങുന്ന രണ്ടു കറുത്ത ഷൂ..
അവൻ തന്നോടു പറയാനാഞ്ഞത് എന്തായിരിക്കും..!
ഒന്നാമതെത്തിയ
പാട്ടുകാരി സാലി മാത്തനുളള
അഭിനന്ദനം
മാത്രമോ...?
കോളേജു വർഷത്തെ ശേഷിച്ച പാഠ്യദിനങ്ങളിൽ,
പെട്ടെന്നൊരു നിമിഷം
എവിടെയെങ്കിലും
വെച്ച് അവൻ ഇതുപോലെ
മുന്നിൽ പ്രത്യക്ഷപ്പെടും..
ഞായറാഴ്ചകളിൽ പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞിറങ്ങുമ്പോൾ
പുറത്തു നിരത്തിയിട്ട
ചെരുപ്പുകളുടെ കൂട്ടത്തിൽ
ഒരു ജോഡി പോളിഷുചെയ്തു മിനുങ്ങുന്ന കറുത്ത ഷൂസ് സാലിയുടെ
കണ്ണുകൾ തിരയാൻ തുടങ്ങിയത് അന്നുമുതലാണ്.
പഠനം കഴിഞ്ഞ് മാസങ്ങൾക്കകം സാലി വിവാഹിതയായി.
വിവാഹവേദിയിൽ നിൽക്കുമ്പോഴും
അവളുടെ കണ്ണുകൾ
ആരെയോ, തിരയുന്നുണ്ടായിരുന്നു. ഭർത്താവിന്റെ സുഹൃത്തായോ, ബന്ധുവായോ
കല്യാണംകൂടാൻ ഒരുപക്ഷേ അവനും എത്തിയിട്ടുണ്ടെങ്കിലോ..!
മാസങ്ങളും വർഷങ്ങളും കലണ്ടറുകളിൽ മാറിമാറി വന്നുപോയിട്ടും ഒരിക്കൽ, ഒരുനിമിഷംമാത്രം കണ്ടു മാഞ്ഞ ഒറ്റനക്ഷത്രം
സാലിയുടെ മനസ്സിൽ മിന്നി നിന്നു..
ഇരുപത്തിയാറു വർഷങ്ങൾ...
പാരിഷ് ഹാളിൽ മകന്റെ മാര്യേജു റിസപ്ഷൻ നടക്കുകയാണ്..
മണവാളനേയും മണവാട്ടിയേയും
ആശംസകളറിയിച്ച്
ഇറങ്ങുന്നവരുടെ
കൂട്ടത്തിൽ
ഒരു മുഖം...ഒരിക്കൽ
ഒരു മാത്ര മിന്നി മാഞ്ഞ ഒറ്റ നക്ഷത്രം.!.
പോളിഷിട്ടു മിനുക്കി തിളങ്ങുന്ന
അതേ കറുത്ത ഷൂ....
സാലിക്ക് ഒരു പരവേശം..കോരിത്തരിപ്പ്....ഇടനെഞ്ച് വല്ലാതെ മിടിക്കുന്നു..
അയാൾ
ഇടംവലം നോക്കാതെ പുറത്തേക്ക് നടന്നു കഴിഞ്ഞു..
സാലിയുടെ കാലുകളും അവളറിയാതെ,
അയാൾക്കു പിറകെ
ഹാളും കഴിഞ്ഞ്, പള്ളിമുറ്റവും കഴിഞ്ഞ്,
താഴേക്കുളള എണ്ണമറ്റ പടികൾ തുടങ്ങുന്നിടംവരെ
എത്തിനിന്നു.. ഇനിയെങ്ങോട്ട്...?
ഇടതോട്ടും വലതോട്ടും നീണ്ടിഴയുന്ന ടാറിട്ട റോഡ് വിജനം..
ഉച്ചവെയിൽ മേയുന്ന
വിദൂരതയിലേക്ക്
നടന്നു മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു നിഴൽരൂപം....!
" അത് അവൻ തന്നെ..."
അവൾ ഉറപ്പിച്ചു.
ഒരുപാടു വൈകിയെങ്കിലും
ഒന്നു കാണാൻ കഴിഞ്ഞല്ലോ.. ആഗ്രഹം സഫലമായല്ലോ..
ആശ്വാസത്തോടെ
സാലി മാത്തൻ പളളിമേടയിലേക്ക് തിരിച്ചു നടന്നു..