Image

നാല്പതാം പിറന്നാളില്‍ മങ്കയ്ക്ക് സ്വന്തമായി ഒരു കള്‍ച്ചറല്‍ സെന്റര്‍

ബിന്ദു ടിജി Published on 15 May, 2024
നാല്പതാം പിറന്നാളില്‍ മങ്കയ്ക്ക് സ്വന്തമായി ഒരു കള്‍ച്ചറല്‍ സെന്റര്‍

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക ) യുടെ നാല്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ സ്വന്തമായി ഒരു കള്‍ച്ചറല്‍ സെന്റര്‍ നു തുടക്കമായി. പ്രസിഡണ്ട് സുനില്‍ വര്‍ഗ്ഗീസ് ന്റെ നേതൃത്വത്തില്‍ ഉള്ള ടീം ആണ് ഈ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുന്‍കൈ എടുത്തത്. മങ്ക യുടെ നാല്പത് വര്‍ഷത്തെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ സംരംഭം എന്ന് മെയ് പതിനൊന്നാം തിയതി കൂടിയ യോഗത്തില്‍ സുനില്‍ ചൂണ്ടിക്കാട്ടി. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ യിലെ മലയാളി സമൂഹത്തിന് വിനോദത്തിനും, വിവിധ സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ക്കും ഒത്തു ചേരാന്‍ ഈ ഫെസിലിറ്റി ഉപയോഗിക്കാം .

കവിയും നിരൂപകനുമായ ആത്മാരാമന്‍  ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. മങ്ക ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ഗീത ജോര്‍ജ്ജ്, മുന്‍ പ്രസിഡണ്ട് സുന്ദര്‍  റാം,  കുഞ്ഞിമോള്‍ വാലത്ത്, ജോജോ വട്ടടിക്കുന്നേല്‍, ബെന്‍സി അലക്‌സ്, ശ്രീജിത്ത് കരുത്തൊടി, റെനി പൗലോസ്, മങ്ക ബില്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ ആയ ജെയിംസ് മച്ചാട്ടില്‍, മനോജ് തോമസ്, മങ്ക ട്രെഷറര്‍ മേരിദാസന്‍ ജോസഫ് എന്നിവരും ദീപം തെളിച്ച് ഉദ്ഘാടന യോഗത്തില്‍ പങ്കുചേര്‍ന്നു. മങ്ക ഭരണസമിതി യുടെ കഠിനാധ്വാന ത്തെയും ഈ നേട്ടത്തെയും  മുഴുവന്‍ അംഗങ്ങളും പ്രശംസിച്ചു. മങ്ക ബോര്‍ഡ് മെമ്പര്‍ സ്മിത രാമചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ മേരി ദാസന്‍ ജോസഫ് നന്ദിയും  പറഞ്ഞു.

മങ്ക വൈസ് പ്രസിഡണ്ട് പദ്മ പ്രിയ  പാലോട്ട്, ജോയിന്റ് സെക്രെട്ടറി ജോണ്‍സണ്‍ പുതുശ്ശേരില്‍, ബോര്‍ഡ് അംഗങ്ങള്‍ ആയ ലിസി ജോണ്‍, ജോണ്‍ പുലിക്കോട്ടില്‍, സിജോ പാറപ്പള്ളില്‍, ഹരി പുതുശ്ശേരി, ജിതേഷ് ചന്ദ്രന്‍, ജോണ്‍ പോള്‍ വര്‍ക്കി, ഷൈന്‍ നായര്‍, എന്നിവരും ഈ സംരംഭത്തെ  ഹൃദയപൂര്‍വ്വം പ്രശംസിച്ചു, യോഗം വിജയകരമാക്കി. സ്മിത രാമചന്ദ്രന്‍ ആയിരുന്നു എം സി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക