Image

കാനഡയില്‍ 3.9 ലക്ഷംപേര്‍ക്കുകൂടി പൗരത്വം നല്‍കി, ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്ന്

Published on 15 May, 2024
കാനഡയില്‍ 3.9 ലക്ഷംപേര്‍ക്കുകൂടി പൗരത്വം നല്‍കി, ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്ന്

ടൊറന്റോ: കാനഡയില്‍ 3.9 ലക്ഷം പേര്‍ക്കുകൂടി പൗരത്വം നല്‍കിയതായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ 393,500 പുതിയ പൗരന്മാരെയാണ് കാനഡ സ്വീകരിച്ചത്. 

പുതിയ പൗരത്വ അപേക്ഷകള്‍ സ്വീകരിക്കുന്നതില്‍ പുരോഗതി കൈവരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോള്‍ പുതിയ പൗരത്വ അപേക്ഷകള്‍ വളരെ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള പൗരത്വ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.

2022-ല്‍ 3.74 ലക്ഷം സ്ഥിര താമസക്കാര്‍ കനേഡിയന്‍ പൗരന്മാരായതായി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. 2022-ലെ പുതിയ പൗരന്മാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 59503 ഇന്ത്യന്‍ പൗരന്മാരാണ് കാനഡയില്‍ സ്ഥിര താമസക്കാരായത്. ഫിലിപ്പൈന്‍സും (41540), തുടര്‍ന്ന് സിറിയയും (20355) തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക