ഒട്ടാവ: പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. ഒന്റാരിയോ പോര്‍ട്ട് ഹോപ്പിലെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. കാനഡയിലെ സാധാരണക്കാരുടെ കഥകളിലൂടെ കനേഡിയന്‍ ചെക്കോവ് എന്ന വിശേഷണം നേടിയെടുത്ത ആലിസ് മണ്‍റോ 2013-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും നേടി.
1968-ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ്, കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ്, ഗവര്‍ണര്‍ ജനറലിന്റെ ലിറ്റററി അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍? (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് ആലിസ് മണ്‍റോയുടെ പ്രധാന കൃതികള്‍.