Image

ആവേശത്തിൽ എഫ്... വേർഡ് പറഞ്ഞതിനു  ക്ഷമ ചോദിച്ചു കമലാ ഹാരിസ് (പിപിഎം)

Published on 15 May, 2024
ആവേശത്തിൽ എഫ്... വേർഡ്  പറഞ്ഞതിനു   ക്ഷമ ചോദിച്ചു കമലാ ഹാരിസ് (പിപിഎം)

 

ഏഷ്യൻ അമേരിക്കൻ പൗരന്മാരെ ആദരിക്കാൻ ജോർജ് വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 'എഫ്' വാക്കുപയോഗിച്ചതു വിവാദമായി. പ്രസംഗത്തിന്റെ ചൂടിൽ അശ്‌ളീല പടം കടന്നു വന്നതിനു പക്ഷെ അവർ ഉടൻ ക്ഷമ ചോദിച്ചു. ഡൊണാൾഡ് ട്രംപും ജോ ബൈഡനുമൊക്കെ അശ്ലീലം പറയാറുണ്ടെങ്കിലും ഹാരിസ് ഇപ്പോഴും അത് ഒഴിവാക്കാറുണ്ട്. 

ഏഷ്യൻ അമേരിക്കൻ, എൻ എച് പി ഐ പൈതൃക മാസത്തിനു തുടക്കം കുറിക്കുന്ന ചടങ്ങായിരുന്നു അത്. ദിവസം മുഴുവൻ നീണ്ട ചടങ്ങിൽ 1,300ൽ അധികം പേർ പങ്കെടുത്തു. 253,000 പേർ ലൈവായി കണ്ടുവെന്നാണ് കണക്ക്. 

ഏഷ്യൻ അമേരിക്കൻ-എൻ എച് പി ഐ സമൂഹങ്ങളുടെ വിലയേറിയ സംഭാവനകൾ വിവരിച്ചപ്പോൾ ഹാരിസ് ആവേശഭരിതയായി. എന്നാൽ ഈ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികൾ നിസാരമാക്കേണ്ട എന്നും അവർ പറഞ്ഞു. തല ഉയർത്തി തന്നെ നടന്നു കൊള്ളാൻ ഉപദേശിച്ച അവർ വാതിൽ അടയ്ക്കുന്നവരെ കുറിച്ചും പരാമർശിച്ചു. "ആ വാതിൽ തൊഴിച്ചു തുറക്കുക" എന്ന ഉപദേശത്തോടൊപ്പമാണ് അവർ 'എഫ്' പ്രയോഗിച്ചത്. 

പെരുമാറ്റ മാന്യതയ്ക്കു പേരു കേട്ട ഹാരിസ് ഉടൻ മാപ്പു ചോദിക്കയും ചെയ്തു. 

Harris uses profanity at Asian event 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക