Image

കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോയ ബസ്  അപകടത്തിൽ പെട്ട് എട്ടു പേർ മരിച്ചു (പിപിഎം) 

Published on 15 May, 2024
കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോയ ബസ്  അപകടത്തിൽ പെട്ട് എട്ടു പേർ മരിച്ചു (പിപിഎം) 

ഫ്ലോറിഡയിൽ ചൊവാഴ്ച രാവിലെ കുടിയേറ്റക്കാരായ തൊഴിലാളികളെയും കൊണ്ടു തണ്ണീർ മത്തൻ തോട്ടത്തിലേക്കു പോയ ബസ് മറിഞ്ഞു എട്ടു പേർ മരിച്ചു.  45 പേർക്കു പരുക്കേറ്റു. 

ലെയ്ൻ തെറ്റി വന്ന പിക്കപ് വന്നിടിച്ചപ്പോഴാണ് ബസ് തകിടം മറിഞ്ഞത്. പിക്കപ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മാറിയോൺ കൗണ്ടിയിലെ സ്റ്റേറ്റ് റോഡ് 40ൽ രാവിലെ 6:30നു അപകടത്തിൽ പെട്ട ബസിൽ 53 തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാണ് വിവരം. 

തൊഴിലാളികൾ ജോലി ചെയ്തിരുന്ന കാനൻ ഫാംസ് എന്ന കുടുംബ സ്ഥാപനം ദുഃഖസൂചകമായി അവധി പ്രഖ്യാപിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്കു ദൈവം ശാന്തി നൽകാൻ വേണ്ടി പ്രാർഥിക്കണമെന്നു കമ്പനി അഭ്യർഥിച്ചു.

സ്റേറ്റ് ഹൈവേയുടെ പല ഭാഗങ്ങളും അധികൃതർ അടച്ചിട്ടു. 

8 dead in Florida bus crash 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക