Image

ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ വിമാനം  മറ്റൊരു വിമാനവുമായി ഉരസി (പിപിഎം) 

Published on 15 May, 2024
ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ വിമാനം   മറ്റൊരു വിമാനവുമായി ഉരസി (പിപിഎം) 

ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ ബോയിങ് 757 വിമാനം ഫ്ലോറിഡ വിമാനത്താവളത്തിൽ മറ്റൊരു വിമാനവുമായി ഉരസി. ന്യൂ ജേഴ്സിയിൽ ശനിയാഴ്ചത്തെ റാലി കഴിഞ്ഞു ഞായറാഴ്ച പുലർച്ചെ തിരിച്ചെത്തുമ്പോഴാണ് സംഭവം. 

ട്രംപ് ഫോഴ്സ് 1 എന്നറിയപ്പെടുന്ന വിമാനം പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ടിൽ പുലർച്ചെ ഒരു മണിക്കാണ് ഇറങ്ങിയത്. വിമാനത്തിന്റെ ഒരു ചിറക് പാർക്ക് ചെയ്തിരുന്ന വിസ്‌താജെറ്റ് വിമാനത്തിന്റെ റിയർ എലിവേറ്ററിൽ ഉടക്കി. 

ആളപായമൊന്നും ഉണ്ടായില്ലെങ്കിലും എഫ് എ എ അന്വേഷണം ആരംഭിച്ചു. ട്രംപ് വിമാനത്തിൽ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. 

ആർഭാട സംവിധാനങ്ങളുള്ള ട്രംപിന്റെ വിമാനം അടുത്തിടെ പുതുക്കിയിട്ടുണ്ടെന്ന് ന്യൂ ജേഴ്സിയിലേക്കു കൂടെ പറന്ന ന്യൂ യോർക്ക് പോസ്റ്റ് ലേഖകൻ പറയുന്നു. 1991ൽ നിർമിച്ച വിമാനത്തിൽ ഇപ്പോൾ രണ്ടു സ്വകാര്യ അതിഥി മുറികളൂം മൂന്നു ശുചിമുറികളും മറ്റുമുണ്ട്. 

ബോയിങ് 2004ൽ 757 നിർമാണം നിർത്തിവച്ചു. ഏറ്റവും മനോഹരമായ വിമാനമാണ് അതെന്നു ട്രംപ് പറഞ്ഞു. 

Trump jet clips another in Florida 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക