ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ മാതൃദിനം ആഘോഷിച്ചു . ന്യൂയോർക്ക് , ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ , മർത്തമറിയം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ അമ്മമാരെ ആദരിച്ചു .
വി:കുർബ്ബാനയ്ക്ക് ശേഷം വികാരി റവ:ഫാ:ജെറി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെവിൻ വര്ഗീസ് ദൈവവചനം വായിച്ചു ,വനിതാസമാജം സെക്രട്രറി ശ്രീമതി മേരി വര്ഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു .സൺഡേസ്‌കൂൾ കുട്ടികളായ റോസ് മേരി വര്ഗീസ് , തിമോത്തി ജോസഫ് , സാറ സെൻ ,സോളമൻ സെൻ എന്നിവരും എം ജി ഓ സി എസ് എം പ്രതിനിധിയായി ആഞ്ജലീന ഏലിയാസും മാതൃദിന സന്ദേശങ്ങൾ പങ്കുവെച്ചു .
ചടങ്ങിൽ ഇടവകയിലെ സീനിയർ ആയിട്ടുള്ള അമ്മമാരെ പൊന്നാട നൽകി ആദരിക്കുകയും ചെയ്തു . മേഴ്‌സി മാത്യു കൃതജ്ഞത അർപ്പിച്ചു .ജീനാ കൊക്കൂറാ എം സി ആയി പ്രവർത്തിച്ചു .
വാർത്ത : ജോസഫ് പാപ്പൻ .