അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആലുവ ദേശീയപാതയില്‍ ഈ മാസം 17 മുതല്‍ 20 ദിവസത്തേയ്ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. ഇതോടെ നേരത്തെ തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതയില്‍ കുരുക്ക് രൂക്ഷമായേക്കുമെന്ന് ആശങ്കയുണ്ട്.
ആലുവ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങള്‍ രാവിലെ മുതല്‍ അങ്കമാലി സിഗ്‌നല്‍ ജംഗ്ഷനില്‍ നിന്നും എംസി റോഡില്‍ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്. അറ്റകുറ്റപ്പണി നടക്കുന്ന സമയം ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ.
സെമിനാരിപ്പടി യു ടേണ്‍ പൂര്‍ണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങള്‍ പറവൂര്‍ക്കവല സിഗ്‌നലില്‍ നിന്നും തിരിഞ്ഞ് പോകണമെന്നും അധികൃതര്‍ അറിയിച്ചു.