Image

കാണികളില്ല; തെലങ്കാനയിൽ തിയറ്ററുകൾ അടച്ചിടുന്നു

Published on 15 May, 2024
കാണികളില്ല; തെലങ്കാനയിൽ തിയറ്ററുകൾ അടച്ചിടുന്നു

മലയാള സിനിമകള്‍ മറ്റ് ഭാഷകളിലും ഓളം തീര്‍ക്കുന്നതിനിടെ പ്രതിസന്ധിയിലകപ്പെട്ട് തെലുങ്ക് ചലച്ചിത്ര വ്യവസായം. വലിയ സിനിമകളൊന്നും റിലീസ് ചെയ്യാനില്ലാത്തത് കാരണം തെലങ്കാനയിലെ സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ സംക്രാന്തിക്ക് ശേഷം രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുകയാണ്. 

കൂടാതെ പൊതുവില്‍ തിയറ്ററുകളില്‍ ജനം എത്തുന്നതിലും കുറവ് വന്നിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍.

അതേസമയം ഇടവേള കഴിഞ്ഞാല്‍ പിന്നീട് വരാനിരിക്കുന്നത് തിയറ്ററുകള്‍ പൂരപ്പറമ്പാക്കുന്ന ചിത്രങ്ങളാണ്. കമല്‍ഹാസന്റെ ഇന്ത്യന്‍- 2, പ്രഭാസിന്റെ കല്‍ക്കി, അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന പുഷ്പ 2, രാം ചരണ്‍ പ്രധാനവേഷത്തിലെത്തുന്ന ഗെയിം ചേഞ്ചര്‍ എന്നിവ വീണ്ടും തിയറ്ററുകളില്‍ ആളെ നിറയ്ക്കുമെന്നാണ് പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക