തന്റെ പേര് അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദി നടന്‍ ജാക്കി ഷ്രോഫ്. തന്റെ പേരിന് പുറമെ സാദൃശ്യം, ശബ്ദം, ബിദു എന്ന വിളിപ്പേര് എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിന് എതിരെയാണ് ജാക്കി ഷ്രോഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു.
അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഉപയോഗിക്കപ്പെട്ടതായി കണ്ടതോടെയാണ് കേസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജാക്കിയുടെ അഭിഭാഷകനായ പ്രവീണ്‍ ആനന്ദ് പറഞ്ഞു. അശ്ലീല ചിത്രങ്ങളിലും തന്റെ ശബ്ദം ഉപയോഗിച്ചതായി കണ്ടുവെന്ന് ജാക്കി ആരോപിക്കുന്നു. തന്റെ മുഴുവന്‍ പേരായ ജാക്കി ഷ്രോഫിന് പുറമെ വിളിപ്പേരുകളായ ജാക്കി, ജഗ്ഗു, ജഗ്ഗു ദാദ, ബിദു എന്നീ പേരുകളും അനുവാദം കൂടാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.