Image

പ്രിയങ്ക ഗാന്ധിയുടെ മകൾക്ക് 3000 കോടിയുടെ സ്വത്തുണ്ടെന്ന് വ്യാജ പോസ്റ്റ്; കേസെടുത്ത് പൊലീസ്

Published on 15 May, 2024
പ്രിയങ്ക ഗാന്ധിയുടെ മകൾക്ക് 3000 കോടിയുടെ സ്വത്തുണ്ടെന്ന് വ്യാജ പോസ്റ്റ്; കേസെടുത്ത് പൊലീസ്

പ്രിയങ്ക ഗാന്ധിയുടെയും, റോബര്‍ട്ട് വാധ്രയുടെയും മകള്‍ മിറായ വാധ്രയ്ക്ക് എതിരെ വ്യാജ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസ്. മിറായയുടെ സ്വത്ത് സംബന്ധിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റിട്ട അനൂപ് വര്‍മ്മ എന്നയാള്‍ക്കെതിരെയാണ് ഹിമാചല്‍ പ്രദേശിലെ ഷിംല ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിറായയ്ക്ക് 3000 കോടി രൂപയുട സ്വത്തുണ്ട് എന്നാണ് ഇയാള്‍ വ്യാജ പോസ്റ്റ് ഇട്ടത്.

കലാപത്തിനുള്ള പ്രകോപനം, വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മറ്റേതെങ്കിലും സമുദായത്തിനെതിരായ കുറ്റകൃത്യത്തിന് ഒരു സമൂഹത്തെയോ വ്യക്തികളെയോ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അംഗം പ്രമോദ് ഗുപ്തയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. വ്യാജ പോസ്റ്റ് കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ഗുപ്ത പരാതിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക