Image

'ഹൃദയഹാരിയായ പ്രണയകഥ'യുമായി സുരേശനും സുമലത ടീച്ചറും നാളെ തിയറ്ററുകളില്‍

Published on 15 May, 2024
'ഹൃദയഹാരിയായ പ്രണയകഥ'യുമായി സുരേശനും സുമലത ടീച്ചറും നാളെ തിയറ്ററുകളില്‍

തീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' നാളെ തിയറ്ററുകളിലെത്തും.

പ്രേക്ഷകർ കാത്തിരിക്കുന്ന കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണിത്. രാജേഷ് മാധവനും ചിത്ര നായരുമാണ് പ്രണയക്കഥയുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രാജേഷ് മാധവൻ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായാണ് ഈ ചിത്രം വെള്ളിത്തിരയിലെത്തുക. ചിത്രത്തില്‍ കുഞ്ചാകോ ബോബൻ അതിഥി വേഷത്തിലെത്തുന്നുണ്ട്.

സുധീഷ്‌ കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ, എം.തമ്ബാന്‍, ബാബു അന്നൂര്‍, അജിത്ത് ചന്ദ്ര, ലക്ഷ്മണന്‍ , അനീഷ്‌ ചെമ്ബഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമാതാക്കളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക