Image

കള്ളപ്പണ ഇടപാട് കേസ്: ഝാര്‍ഖണ്ഡ് മന്ത്രി ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു

Published on 15 May, 2024
കള്ളപ്പണ ഇടപാട് കേസ്: ഝാര്‍ഖണ്ഡ് മന്ത്രി ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു

റാഞ്ചി: കള്ളപ്പണ ഇടപാട് കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു. രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അദ്ദേഹത്തെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇ ഡി യുടെ റാഞ്ചിയിലുള്ള ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇ ഡി അറിയിച്ചു.

ആലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ ലാല്‍, വീട്ടുജോലിക്കാരന്‍ ജഹാംഗീര്‍ ആലം എന്നിവരില്‍ നിന്ന് കഴിഞ്ഞയാഴ്ച ഇ ഡി 32 കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. പിന്നാലെ ഇരുവരെയും ഇഡി അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക