Image

വിനായകന്‍ അര്‍ധരാത്രിയില്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍; തര്‍ക്കം; താരത്തിന് വിലക്കേർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്ന് ക്ഷേത്ര ഭാരവാഹികള്‍

Published on 15 May, 2024
വിനായകന്‍ അര്‍ധരാത്രിയില്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍; തര്‍ക്കം; താരത്തിന് വിലക്കേർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്ന്  ക്ഷേത്ര ഭാരവാഹികള്‍

ല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തിയ വിനായകനെ തടഞ്ഞ് നാട്ടുകാർ. അർധരാത്രിയില്‍ താരം ക്ഷേത്രത്തില്‍ കയറണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.

ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയില്‍ എത്തിയ നടൻ  തുടർന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്ന്  ആവശ്യപ്പെടുകയായിരുന്നു. 'ഞാനെന്റെ ഭഗവാനെ കാണാൻ എത്തിയതാണ്. രണ്ട് ദിവസം മുൻപാണ് ഷൂട്ടിങ്ങിനായി ഇവിടെ എത്തിയത്. രാത്രി 8.30 ക്ക് ഷൂട്ട് പൂർത്തിയായെന്നും അതിനാല്‍ ഭഗവാനെ കാണാൻ എത്തിയതാണ്' എന്നുമാണ് വിനായകൻ വിഡിയോയില്‍ പറയുന്നത്. ക്ഷേത്രം അടച്ചെന്നും ഇനി കയറാനാവില്ലെന്നും അവിടെയുണ്ടായിരുന്നവർ താരത്തോട് പറയുന്നതും വിഡിയോയില്‍ കാണാം.

സംഭവം വൈറലായതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം. അയ്യങ്കാളിയേയും അയ്യങ്കാറേയും തമ്മില്‍ അടിപ്പിച്ച്‌ ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട. സർവ്വത്ര ശിവം.- എന്നാണ് വിനായകൻ കുറിച്ചത്.

നടന് ക്ഷേത്രത്തില്‍ വിലക്കേർപ്പെടുത്തി എന്ന തരത്തില്‍ വാർത്തകള്‍ വന്നതോടെ താരത്തിന് വിലക്കേർപ്പെടുത്തി എന്ന വാർത്ത വ്യാജമാണെന്ന പ്രതികരണവുമായി ക്ഷേത്ര ഭാരവാഹികള്‍ എത്തി. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും‌ അധികൃതർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക