Image

മാലിനിയുടെ കഥാസമാഹാരം 'നൈജൽ' പ്രകാശനം 26 നു കേരള സെന്ററിൽ 

Published on 15 May, 2024
മാലിനിയുടെ കഥാസമാഹാരം 'നൈജൽ'  പ്രകാശനം 26 നു കേരള സെന്ററിൽ 

ന്യു യോർക്ക്: വ്യത്യസ്തങ്ങളായ 20 കഥകടങ്ങിയ  മാലിനിയുടെ  മൂന്നാമത്തെ കഥാസമാഹാരം 'നൈജൽ'
മെയ് 26,  ഞായറാഴ്ച്ച വൈകുന്നേരം ആറുമണിക്ക് പ്രകാശനം ചെയ്യുന്നു. സർഗ്ഗവേദിയിൽ (കേരള സെന്റർ, എൽമോണ്ട്) വൈകിട്ട് 6-നു  നടക്കുന്ന ചടങ്ങിൽ ജോർജ് ജോസഫ് പ്രകാശനം നിർവഹിക്കും . സന്തോഷ് പാല  ആദ്യ പ്രതി ഏറ്റുവാങ്ങും.

കോരസൻ   വർഗീസ്, ജോസ് കാടാപ്പുറം, രാജു തോമസ്, പി.ടി. പൗലോസ്, പ്രൊഫ. തെരേസ ആന്റണി, സാംസി കൊടുമൺ തുടങ്ങിവർ   പുസ്തകത്തെ വിലയിരുത്തി സംസാരിക്കും. . 

ന്യൂസിലണ്ടിലെ മാനാ ദ്വീപിൽ,  ഹൃദയമിടിക്കാത്ത, മിഴികളനങ്ങാത്ത, ചുണ്ടുകൾ തുറക്കാത്ത ഒരു കോൺക്രീറ്റ് പക്ഷിക്കുമുന്നിൽ  തന്റെ  ജീവിതം സമർപ്പിച്ച നൈജൽ എന്ന കടൽപ്പക്ഷി......

"I didn’t get marry because she didn’t say yes" എന്ന് വിവാഹത്തിനു നിർവ്വചനം കൊടുത്ത, അമൂല്യമായ ഒന്നിനെ പ്രണയിച്ച്, കൈവിരലുകളയച്ച് പ്രണയത്തെ സ്വതന്ത്രമാക്കിയ, അതിനെ  ആഘോഷമാക്കിയ ഡേവിഡ്....

രോമകൂപങ്ങളിൽ വെന്തിറങ്ങുന്ന പൊള്ളലോടെ, വസ്ത്രാഞ്ചലങ്ങളിൽ ആളുന്ന അഗ്നിയുമായ് ഓടുന്ന യൂദാ......ആ വേവിലൂടെ ഭ്രാന്തിയെപ്പോലെ മകനുപിന്നാലെ ഓടുന്ന  യൂദായുടെ അമ്മ .......

മാതൃവിലാപത്തിന്റെ നെഞ്ചിടിപ്പുകൾ സ്വർഗ്ഗകവാടത്തിൽ കൂട്ടമണികൾ മുഴക്കി.....ആകുമായിരുന്നില്ല.....ആ കരച്ചിൽ കേൾക്കാതിരിക്കാൻ ..... ആ അഗ്നിയുടെ ചൂടിൽ പൊള്ളാതിരിക്കാൻ   ദൈവത്തിനാകുമായിരുന്നില്ല ....

കഥകൾക്കൊപ്പം,  തന്റെ സ്വപ്‌നങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടി അവസാനനിമിഷംവരെ പോരാടിയ ഒരു ചലച്ചിത്രകാരനെക്കുറിച്ചുള്ള ഓർമ്മയും.......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക