Image

ചാക്കാലക്കളി (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്)

Published on 16 May, 2024
ചാക്കാലക്കളി (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്)

രാജീവ് ജി ഇടവ

ജീവിതത്തിലേക്ക് കടന്നു വരുന്ന ഭയത്തിന്റെയും മാനസികസംഘഷങ്ങളുടെ നേർ ചിത്രമാണ് ഓരോ കഥകളിലൂടെ പറയുന്നത്. അതിലേ അക താളിലേക്ക് കടന്നു ചെല്ലാം.


ഗലി 
******
കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ നാട് വിട്ട് വന്നു ഡൽഹി യിൽ വന്നു താമസിക്കുമ്പോൾ ഗലി പോലെയുള്ള സ്ഥലത്തു താമസം അസ്വാസ്തകൾ ഭർത്താവിനോട് പറയുമ്പോഴും പൊരുത്തപ്പെട്ടു വരുമ്പോൾ എല്ലാം ശരിയാകും എന്നാണ് പറയുന്നത്. പെരുത്തപ്പെടാൻ കഴിയില്ല എന്ന് തോന്നിയാൽ നാട്ടിലേക്ക് വിടാൻ പാടിലായിരുന്നോ? ഭർത്താവ് പോയി കഴിഞ്ഞാൽ ആ ഒറ്റ മുറി വിട്ടിൽ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ വന്നു തലോടി കൊണ്ടിരിക്കും.  
മതത്തിന്റെ യും ജാതിയുടെയും പേരിൽ തമ്മിലടിക്കുമ്പോൾ എല്ലാവരുടെയും ചോര യുടെ നിറം ചുമപ്പ് തന്നെ അല്ലെ.. അവിടെ എവിടെ ജാതിയും മതവും..

വരച്ച പ്ലാനിൽ കോറിയിടാത്ത ചിത്രം 
@@@@@@@@

ജീവിതം പ്രതീക്ഷിക്കുന്നത് പോലെ അല്ലല്ലോ. പെൺ മക്കൾ ഉള്ള അച്ഛന്റെ ഉള്ളിൽ ഒരായിരം ആധിയാണ്. ഓരോ അരി മണിയും പെറുക്കി വയ്ക്കുന്നത് പോലെ ഓരോ രൂപയും സ്വരൂട്ടി വയ്ക്കും മക്കൾക്കു വേണ്ടി. അല്ലെങ്കിൽ പിന്നെ സ്വന്തം മരിച്ചു പോയ അമ്മയുടെ സ്വർണ്ണം എടുക്കാൻ വേണ്ടി കള്ളനെ പോലെ പോകേണ്ടി വരുന്ന മകന്റെ ഗതിക്കേട് സ്വന്തം പെൺ മക്കളെ കുറിച്ച് ഓർത്തു മാത്രമാണ്. അവസാനം അയാൾക്ക് മുന്നിൽ വന്നത് പ്ലാൻ ചെയ്യാത്ത മരണമായിരുന്നു. ആരോ കരുതി വച്ചത് പോലെ. അല്ലെങ്കിലും രംഗബോധമില്ലാത്ത കോമാളി ആണല്ലോ മരണം.

വാലി
******
ജാതിയുടെയും മതത്തിന്റെയും പേരിൽ ചേരി തിരിഞ്ഞു കലാപം ഉണ്ടാക്കി വിടുമ്പോൾ പാവപെട്ട മനുഷ്യരുടെ ജീവനാണ് അവിടെ പൊലിഞ്ഞു വീഴുന്നത്. ജീവിച്ചു കൊതി തീരാത്ത മനുഷ്യർ, ദിവസ വേതനം കൊണ്ട് മക്കൾക്കു എന്തെങ്കിലും വാങ്ങി കൊണ്ട് പോയി അവർക്ക് ഒപ്പം കഴിക്കുന്ന മനുഷ്യർ അങ്ങനെ എത്രയോ മനുഷ്യരാണ് ഒരു തെറ്റും ചെയ്യാതെ മതത്തിന്റെ പേരിൽ പൊലിഞ്ഞു പോകുന്നത്. എത്ര സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, മോഹങ്ങൾ എല്ലാം മതത്തിന്റെ പേരിൽ കലാപം സൃഷ്ടിച്ചു എത്ര പേരുടെ ജീവൻ പോയിട്ടുണ്ട്. സ്ത്രീ കളുടെ മാനത്തിനു പോലും വില കൊടുക്കാതെ.. മതം തലക്ക് പിടിച്ചാൽ മനുഷ്യർ പിശാച് ആണ്. എല്ലാ മനുഷ്യന്റെയും ചോര ചുമപ്പ് ആണെന്ന് ഓർക്കുന്നില്ല എന്നത് അതിലും കഷ്ടം. എങ്ങനെ ഓർക്കാൻ ആണ് മതം ആണല്ലോ എല്ലാം.


ചാക്കാലക്കളി
******
മരണം അത് എപ്പോൾ വരും എന്നോ ആർക്കും ഒരു പിടിയില്ല. കൊറോണ മൂലം എത്ര പേരുടെ ജീവിതമാണ് പിടിയും ഇല്ലാതെ കടത്തിൽ അമർന്നു വീണത്. ചിലർക്ക് കുടിക്കാൻ ഉള്ള ബുദ്ധിമുട്ട് ആവോളം. ആ മദ്യം പോലും എത്ര കുടുംബങ്ങളാണ് സമാധാനം ഇല്ലാതെ ജീവിക്കുന്നത്.അങ്ങനെ ഉള്ളവർക്ക് എവിടെയാ പെങ്ങൾ സ്നേഹം. പെങ്ങൾ ആത്മഹത്യാ ചെയ്തിയിട്ടും അത് ഒരു പിള്ളി വള്ളി കിട്ടിയത് പോലെ കുടിക്കാൻ ഉള്ള ഒരു കാരണം കിട്ടി. വിട്ടിൽ എത്ര ദാരിദ്ര്യം ആണെന്ന് പറഞ്ഞാലും ശരി അവർക്ക് മദ്യം തന്നെ മുഖ്യം. ആരോട് പറയാനാ ആര് കേൾക്കാനാ. അങ്ങനെ യുണ്ട് കുറച്ചു ജന്മകൾ മദ്യം കുടിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ 

കനൽക്കട്ട ചൂടിവന്ന പാവ
******
നീലകണ്ഠൻ ആള് ഒരു കനൽ ആണ്. ആർക്കും പിടി കിട്ടാത്ത എന്തോ ഒന്ന് അയാൾ ഒളിച്ചു വയ്ക്കുന്നുണ്ട്. സ്വന്തം നിറത്തിന്റെയും ജാതിയുടെയും പേരിൽ ഡിഗ്രി കാലഘട്ടത്തിൽ അനുഭവിക്കേണ്ടി വന്ന അവഗണനകൾ എല്ലാം തന്റെ പടവാൾ ആക്കി എടുത്തിരിക്കണം. വിശപ്പ് അയാൾക്ക് മുന്നോട്ടുള്ള ജീവിതത്തിന്റെ ജീവ താളം തന്നെ ആയിരുന്നു എന്ന് വേണം കരുതാൻ. നീലകണ്ഠൻ കനൽ തീയാണ്. അത് കൊണ്ട് തന്നെ ആണല്ലോ പഴയ സൗഹൃദം പുതുക്കി രാഘവ് കാണാൻ പോയത്. തന്റെ പക തീർക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിൽ മടക്കുമ്പോൾ അയാൾക്ക് മുന്നിൽ പോലീസ് പട തന്നെയാണ് നീലകണ്ഠൻ കനൽ തീ ആളി കത്തി പോകാതെ അണഞ്ഞു പോയിട്ട് ഉണ്ടോ എന്ന് സംശയം വരുന്നുണ്ടെങ്കിലും അയാൾ അത് എന്തു വിധേയനയും ജയിക്കും.

ഒറ്റ 
******

രില അവളുടെ കഥ മാത്രം അല്ല. ഇത് പോലെ എത്രയോ പെൺകുട്ടികളുടെ കഥയാണ്. ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പഠിക്കണം. ഒറ്റയ്ക്ക് ജീവിക്കാനും അങ്ങനെ ജീവിച്ചാൽ സമൂഹം കാണുന്നത് വേറെ കണ്ണിലൂടെ ആകും അതിൽ സംശയമില്ല. വിവാഹ പ്രായം എത്തുമ്പോൾ മകളുടെ ജീവിതത്തെ കുറിച്ച് കൊറേയധികം സ്വപ്നങ്ങൾ കാണും മാതാപിതാക്കൾ അത് പോലെ പെൺ കുട്ടിയും ചെന്നു കയറി കുറച്ചു നാൾ കഴിയുമ്പോൾ അറിയാം അവരുടെ യഥാർത്ഥ മുഖങ്ങൾ. തെളിഞ്ഞും മറിഞ്ഞും വരുന്നത്. അധികം ഒന്നും വിവാഹ ജീവിതത്തെ കുറിച്ച് സ്വപ്നങ്ങൾ നെയ്തു കൂട്ടി പോകരുത്. നമ്മൾ സ്വപ്നം കാണുന്നത് പോലെ ആകണംഎന്നില്ല. നമ്മുടെ അല്ല എന്ന് തോന്നുന്ന ഇടത്തിൽ നിന്ന് മൗനമായി ഇറങ്ങി പോരുക. നമ്മുക്ക് സന്തോഷം തരുന്നവരോട് ഒപ്പം ജീവിക്കുന്നത് ആണ് നല്ലത്. കാലം എത്ര മാറി എന്ന് പറഞ്ഞാലും പെൺ കുട്ടികൾക്ക് സ്വന്തമായ ജോലി നിര്ബന്ധമാണ്. ആരൊക്കെ കൂടെ ഉണ്ടാകും എന്ന് ആർക്കാ പറയാൻ പറ്റുക അല്ലെ.


ഉടൽപ്പൂരം
******
ബ്ലാംഗവിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ.അങ്ങനെ താമസിക്കുന്നതിലും ദുരുഹത ഇല്ലേ എന്ന് തെളിയിക്കും വിധമായിരുന്നു ആ സ്ത്രിയുടെ പെരുമാറ്റം. വാതോരാതെ സംസാരിക്കുന്ന ഇടയിൽ കിടപ്പറ രഹസ്യങ്ങൾ പറഞ്ഞ ആ സ്ത്രിയുടെ ഉദ്ദേശം എന്തായിരുന്നു. ആ ഉദ്ദേശം എന്തായാലും നടന്നില്ല. അവരുടെ മകളും രക്ഷപെട്ടു. ഒരു വല്ലാത്ത സ്ത്രീ തന്നെ. സ്വന്തം സുഖത്തിനും ഇഷ്ടം നോക്കി ജീവിക്കാൻ കൊതിക്കുന്ന മനുഷ്യ ജന്മം എവിടെ ഒക്കെ ഉണ്ടാകും. 


കറുത്ത ദിവസം ഉണർന്നെഴുന്നേറ്റ പുലർച്ചെയിൽ സംഭവിച്ചത്
******

പണത്തിന്റെ വില അറിയാതെ വളർത്തിയാൽ അവർ തെറ്റായി വഴിയിലൂടെ സഞ്ചരിച്ചു പോയി എന്ന് വരും. പിടിച്ചാൽ കിട്ടി എന്ന് വരില്ല മാത്രമല്ല അവർ ചെയ്ത് കൂട്ടുന്നത് എന്താണെന്ന് ആർക്കും പറയാൻ പറ്റില്ല. ഓരോ രൂപയും വില എന്താണെന്ന് മക്കളെ ചെറുപ്പത്തിൽ പഠിപ്പിച്ചു കൊടുക്കണം. പണത്തിന്റെ സമ്പന്നതയിൽ വളർന്ന അവർക്ക് ചെയ്യുന്നത് ഒന്നും തെറ്റായിട്ട് തോന്നില്ല. എല്ലാത്തിനും തിരിച്ചറിവ് വരുമ്പോഴേക്കും ജീവിതം കൈവിട്ട് പോയിട്ട് ഉണ്ടാകും. ജീവിതം എന്താണെന്ന് അറിയണം എങ്കിൽ മാതാപിതാക്കളുടെ കഷ്ടപ്പാട് അറിഞ്ഞു തന്നെ വളരണം. കാലം മാറി എന്ന് പറഞ്ഞാലും മക്കൾക്ക് മുന്നിൽ ഒരു കണ്ണ് എപ്പോഴും നല്ലതാ. 


മരണപ്പോര്

******
സൈനികൻറെ ജീവിതവും ജീവനും തന്റെ ഭാരത മണ്ണാണ്. അതിർത്തി യുടെ കാവൽക്കർ. അവർ അനുഭവിക്കുന്ന ഓരോ യാതനയും ത്യാഗവും എല്ലാം നമ്മുടെ ഭാരത മണ്ണിനു വേണ്ടിയാണ്. ഒരു തീവ്രവാദിയുടെ കണ്ണിൽ പെടുമ്പോൾ രക്ഷ കിട്ടില്ല എന്ന് നൂറ് ശതമാനം ശരിയാണ്. 

മരണക്കിടയിൽ കിടക്കുന്ന അമ്മയെ കാണാൻ ലീവ് കിട്ടാത്തതിന്റെ തുടർന്ന് നടത്തിയ ഒളിച്ചോട്ടം വേണ്ടായിരുന്നില്ല എന്ന് തോന്നിയപ്പോഴും അവർക്ക് മുന്നിൽ അവർ ആവശ്യപ്പെട്ടത് ഒന്നും കൊടുക്കാതെ മരണത്തിൽ പോലും ഒന്നും പറഞ്ഞു കൊടുത്തില്ല. അവസാന ശ്വാസത്തിൽ അമ്മയുടെ മുഖമായിരിക്കും കൺ മുന്നിൽ തെളിഞ്ഞു വന്നത്. രാജ്യത്തിന്റെ കാവൽക്കാരന് ബിഗ് സല്യൂട്ട്.


വരിക്കപ്ലാവ്
******

 ചെറുപ്പത്തിൽ ചെയ്ത പാപത്തിൽ ഒളിച്ചോട്ടം നടത്തി ഒടുക്കം അവിടേക്ക് കാലം തിരികെ കൊണ്ട് എത്തിച്ചു. ആ ഓരോ വഴിയും താണ്ടുമ്പോൾ ബാല്യത്തിലെ ഓർമ്മകളിലൂടെ സഞ്ചാരിക്കുന്നുണ്ട്. എങ്കിലും, ഓർമ്മകൾ ഇങ്ങനെ മനസ്സിലേക്ക് അലയടിക്കുമ്പോൾ ചെയ്ത തെറ്റിന്റെ ആഴം മുറുക്കി തന്റെ തലക്ക് മുന്നിൽ നിൽക്കുന്നത് പോലെയുണ്ട്. താൻ ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്ന സമയത്ത് താൻ ആ സമയത്തെ ഒരു ആവേശത്തിന് ഇത്രയും വില കൊടുക്കണം എന്ന് കരുതി കാണില്ല. കാലം ഒരു കണക്കും ബാക്കി വയ്ക്കില്ലല്ലോ. ലളിത അവൻ ചെയ്ത തെറ്റിന്റെ പാപം മൊത്തം പേറി ജീവിച്ചു. എല്ലാം അറിഞ്ഞ ഭർത്താവ് ജീവ ശവമാക്കി മാറ്റിയപ്പോഴും കരഞ്ഞില്ല. അവനായി കാത്തിരുന്നു. അവൻ നീറി ചാകാൻ വേണ്ടി ചിരിയോടെ ലളിത മരണത്തിനു പുൽകി. ഇനി ജീവിതകാലം മുഴുവൻ കുറ്റബോധം കൊണ്ട് ജീവിക്കാം...
 
ഇഷ
******

അവളുടെ പുനർ ജന്മമാണ്. കഴിഞ്ഞ കാലത്തിൽ ഉണ്ടായ ഇഷ ഭർത്താവിനെ തന്നോട് ചെയ്ത ദ്രോഹത്തിന്റെ ഇരട്ടി തിരികെ കൊടുത്തു. പുതിയ ലോകത്തേക്ക്.. അവൾ പുതിയ ഇഷ ആയി ജീവിക്കട്ടെ. കയ്പ് നിറഞ്ഞ വേദന മാത്രം സമ്മാനിച്ച ആ ക്രൂരമായ ഭൂതകാലത്തിൽ നിന്ന് മോചനം കിട്ടട്ടെ. പുതിയ ലോകത്തിലേക്ക് അവൾ സ്വാതന്ത്ര്യത്തോടെ പറന്നു ഉയരട്ടെ..

ഓന്ത്
******

ആൺ ആയാലും പെൺ ആയാലും വേശ്യ ആകുന്നത് സ്വന്തം ഇഷ്‌ടത്തിനു അല്ലല്ലോ. സാഹചര്യത്തിന്റെ അമ്മർദവും പട്ടിണിയും വിശപ്പും തന്നെയാകും. ഇതിലേക്ക് പോകാൻ ഉള്ള കാരണവും. ചെയ്യുന്ന തൊഴിൽ തെറ്റാണെങ്കിലും, പണം കൊണ്ട് എല്ലാം മായിച്ചു കളയാം. അതിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയാലും വലിയ ആഴത്തിലുള്ള കുഴിയിലേക്ക് വീണിട്ട് ഉണ്ടാകും. ജീവിതം മൊത്തത്തിൽ ഒരു പിടി കിട്ടില്ല. ആരോ കാണിച്ച വഴിയിലൂടെ നടന്നു പോകുന്നു. ആരെയാ പഴി പറയേണ്ടത് അല്ലേ? ആരെയും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം വിധി..

കാലം എത്ര മാറിയാലും ചില മനുഷ്യ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ വിശ്വസിക്കാൻ പറ്റാത്ത ജീവിതങ്ങളെ കാണാം. ആരോടാ ഈ ജീവിതത്തിന്റെ ഗതി പഴയ രീതി തന്നിലേക്ക് ആക്കാൻ പറയാൻ പറ്റുവോ. ഇല്ല ഒരിക്കലും ഇല്ല. ആരോ തലയിൽ വരച്ച വര. അത്രന്നെ.

പേജ് 120
വില 170
Publisher ചിന്ത

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക