Image

സിനിമ ബീറ്റ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published on 16 May, 2024
സിനിമ ബീറ്റ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ഇന്‍ഡീപെന്‍ഡന്റ് സിനിമകളെ സപ്പോര്‍ട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സിനിമ ബീറ്റ്സ് അവാര്‍ഡ്സിന്റെ മൂന്നാമത് സീസണ്‍ മെയ് 15 ബുധനാഴ്ച അവസാനിച്ചു.

നടാഷ ഷേക്സ്പിയര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം 'ന്യൂയോര്‍ക്ക് വയലിന്‍' എന്ന ചിത്രമാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. കൂടാതെ മികച്ച സംവിധായിക, മികച്ച നിര്‍മ്മാതാവ്, മികച്ച നടന്‍, അഭിനയത്തിലെ പ്രത്യക പരാമര്‍ശം, മികച്ച ഛായാഗ്രഹണം, മികച്ച ചിത്രസംയോജനം, മികച്ച സംഗീത സംവിധായകന്‍ എന്നീ അവാര്‍ഡുകളും ഈ ചിത്രം കരസ്ഥമാക്കി.

ഗ്രെഗ് എല്‍. ഹൈന്‍സ് സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം മികച്ച ഹൊറര്‍ ചിത്രമായി തിരഞ്ഞെടുത്തപ്പോള്‍ ബെഞ്ചമിന്‍ സച്ച്മാന്‍ സംവിധാനം ചെയ്ത ഫാണ്ടമോണിയം പ്രത്യേക പരാമര്‍ശം കരസ്ഥമാക്കി. ഡാന്‍ സ്മിത്തിന്റെ 'പനിഷര്‍ ഒറിജിന്‍ സ്റ്റോറി' മികച്ച തിരക്കഥയായി തിരഞ്ഞെടുത്തപ്പോള്‍ ലാസര്‍ കറോവിന്റെ 'ദി സ്‌ക്രീച്ചര്‍' മികച്ച ഹൊറര്‍ സ്‌ക്രീന്‍പ്ലേയ് ആയി തിരഞ്ഞെടുത്തു.

സിനിമ ബീറ്റ്സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവലാണിത്. ഓരോ വര്‍ഷവും  സെലക്ട് ചെയ്യുന്ന സിനിമകള്‍ ഒരു പ്രൈവറ്റ് സ്‌ക്രീനിങ്ങിലൂടെ ജൂറികള്‍ കണ്ട് വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. മുഴുവന്‍ അവാര്‍ഡ് വിവരങ്ങള്‍ക്കുമായി ചുവടെയുള്ള ലിങ്ക് പരിശോധിക്കുക.

https://www.instagram.com/p/C6-uHXWpYpi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക