Image

മരണം(കവിത: ദീപ ബിബീഷ് നായര്‍)

Published on 16 May, 2024
 മരണം(കവിത: ദീപ ബിബീഷ് നായര്‍)

മരണമൊരിരുണ്ട പുഴ
മരണമൊരിരുണ്ട സൂര്യന്‍
മരണമൊരു പടിയിറക്കം
മരണമാണവസാന ചിത്രവും

മരണമൊരു സത്യം
മരണമപ്രതീക്ഷിതം
മരണമാം വേര്‍പാടിലടരും
മലരു പോല്‍ ബന്ധങ്ങളും

മരണമൊരുമതിലിനപ്പുറം
മരണമൊരന്ത്യമഹന്തതന്‍
മരണമവസാനനന്മ തന്‍
മരണമേ, നീയിന്നരികിലായ്

മരണമൊരു ശൂന്യത
മരണമോ സുനിശ്ചിതം
മരണമൊരു പ്രഹേളിക
മരണം ചിതയിലവസാനവും

മരണമൊരു ചിത്രമായ്
മനസിലോ രണ്ടുനാള്‍
മനസ്സടുത്തറിഞ്ഞവര്‍
മാറുന്നിവിടന്യരായ്......

മരണമേയെത്തുക നിദ്രയില്‍
മറുവാക്ക് പറയാതനുഗമിക്കാം
മധുരമാമോര്‍മ്മകളേറെയല്ലോ
മതിവരുവോളമിന്നോമനിക്കാന്‍.....

Join WhatsApp News
Jayan varghese 2024-05-17 16:32:25
മരണമേ, മരണമേ, മധുരോദാരമാം മരണമേ, വരികയെന്നാത്മാവിൻ താലത്തിലൊരു പിടി - യരിമുല്ലപ്പൂവുമായ് ഞാനിരിപ്പൂ !
ഫൈസൽ 2024-05-20 01:43:51
ഒരു നാഴിക മണിയുടെ അവസാന ചലനമാണ് മരണം....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക