Image

'നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റ് ടര്‍ബോ', ഇതാണ് മലയാളി

Published on 17 May, 2024
'നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റ് ടര്‍ബോ', ഇതാണ് മലയാളി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. 

നിമിഷനേരം കൊണ്ട് ലോകമെമ്ബാടും 1 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരേക്കും വിറ്റഴിഞ്ഞത്. ചിത്രത്തിന്റെ റിലീസിനായി ഇനിയും ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് റെക്കോർഡ് വില്‍പ്പന നടക്കുന്നത്.

മമ്മൂട്ടിക്കെതിരേ  വിദ്വേഷപ്രചാരണം നടക്കുന്നതിനിടെയാണ്  ടര്‍ബോക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നത്.

യുകെയില്‍ റെക്കോർഡുകള്‍ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി. കേരളത്തില്‍ തീയേറ്റർ ചാർട്ടിങ് നടക്കുന്നു. 300ലധികം തീയറ്ററുകളില്‍ കേരളത്തില്‍ ടർബോ എത്തും.

2 മണിക്കൂർ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

(Photo courtesy: YouTube)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക