അവളുടെ ഉറങ്ങുവാനാകാത്ത ഒരു രാത്രി!
ഓർമ്മകളുടെ നെരിപ്പോടിനു ചുടേറുന്നു!
മോവാബിലെ വേർപാടുകളുടെ നെടുവീർപ്പുകൾ!
അണയാത്ത ചിതയിൽ വീണ്ടും ശേഷിപ്പുകൾ!
പരിത്യാഗത്തിന്റെ അഗ്നിശുദ്ധിയിൽ പിന്നെ ദൃഢനിശ്ചയം!
നിന്റെ ദൈവം എന്റെ ദൈവം! നിന്റെ ജനം എന്റെ ജനം!
ബെത്ലഹേമിലെ കുന്നുകളും താഴ്വരകളും അതിസുന്ദരമാണ്!
അമ്മയെന്ന തണൽ മരത്തിൻകീഴിൽ ഇങ്ങനെ എത്രനാൾ?
ബോവസിന്റെ വയൽ കാരുണ്യത്തിന്റെ ഭൂമികയായതെങ്ങനെ?
നഷ്ടസ്വപ്നങ്ങൾക്ക് ചിറകുമുളച്ച രാത്രിക്കു കാത്തിരിപ്പിന്റെ പുണ്യം!
തകർന്ന തന്ത്രികൾക്കു രാഗം പകരുവാൻ അയാൾ വരുമോ?.
ദയാവായ്പ്പിന്റെ തേജോരൂപം! തന്റെ വീണ്ടെടുപ്പുകാരൻ!.