Image

നാരകമരങ്ങളിൽ മഞ്ഞു പെയ്യുന്നു ( കഥ : അന്നാ പോൾ )

Published on 19 May, 2024
നാരകമരങ്ങളിൽ മഞ്ഞു  പെയ്യുന്നു ( കഥ : അന്നാ പോൾ )
കുളിച്ചു വസ്ത്രം ധരിച്ചു പതിവിലും ഉന്മേഷവാനായി ഞാൻ ഗ്രാമത്തിലേക്കു നടക്കുന്നതിനിടയിൽ വെറുതേ ചിന്തിച്ചു ആരെയാവും ഈ പുതു വർഷപുലരിയിൽ ആദ്യമായിക്കാണുക.
കളിപ്പാട്ടങ്ങളുമായി വരുന്ന സന്തോഷവാനായ ഒരു കുട്ടി ആയിരിക്കുമോ ?... അതോ പുതുവർഷ കുർബ്ബാനയും കഴിഞ്ഞ്
വീട്ടിലേക്കു മടങ്ങുന്ന ഒരു വൃദ്ധനെയോ? എന്നാൽ എന്റ ചിന്തകൾക്കപ്പുറമായതാണു സംഭവിച്ചതു. ചുവപ്പു വസ്ത്രമണിഞ്ഞ് കറുത്ത തൂവാല കൊണ്ടു് തലമറച്ച് ഈറ്റപ്പുലി പോലെ കൂസലില്ലാതെ നടന്നുവരുന്ന സോർ മെലീനയെയായിരുന്നു ആദ്യം കണ്ടതു അവളുടെ നടത്തം ഏതുമാതിരിയാണെന്നു ചോദിച്ചാൽ പാദങ്ങൾക്കു കീഴെ പൂഴിതെറിപ്പിച്ചു... ചവിട്ടടിയിലെയെല്ലാം ഞ്ഞെരിച്ചമർത്തി ഒരു പടക്കുതിര മാതിരി....അവളുടെയാ നടത്തം മാത്രമല്ല അവളെയും എനിയ്ക്കു തീരെ പിടിയ്ക്കില്ല രക്ഷപെടാനുള്ള ആസക്തി വലുതായിരുന്നെങ്കിലും അതിനു ഇള ഒരു വഴിയും കണ്ടില്ല. എങ്കിലും ഞാൻ നീരസം കാട്ടാതെ പുതുവത്സരം ആശംസിച്ചു. തീരെ ഊഷ്മളമല്ലാത്ത ഒന്ന്.....അവളാകട്ടെ തലയാട്ടി വളരെ ഹൃദ്യമായതു സ്വീകരിച്ചു.ആ തല കുലുക്കലിന്റ ശക്തിയിൽ മുടി മറച്ചിരുന്ന തൂവാല അഴിഞ്ഞു താഴെ വിണു,
മിനുങ്ങുന്ന കറുകറുത്ത സുന്ദരൻകാർകൂന്തൽ!!! ഞാനതു കണ്ടെന്നു അവൾക്കു റപ്പായിരുന്നു.
അതിനു പ്രതിഫലമെന്നോണം ജ്വലിക്കുന്ന ഒരു ചിരി അവൾ സമ്മാനിച്ചു...
ഏതോ മഹാരഹസ്യം അനാവൃതമാക്കിയ പോലെ യായിരുന്നു അവളുടെഭാവം...
വീണ്ടും ആ തൂവാലയ്ക്കുള്ളിൽ സമൃദ്ധമായ കേശം നിഗൂഢമാക്കി,ലജ്ജകർന്നതെങ്കിലും ഒരു പരുക്കൻ ചിരി വീണ്ടും സമ്മാനിച്ചു കൊണ്ടവൾ പൂഴിതെറിപ്പിച്ച് കടന്നുപോയി. അവൾക്കെന്നോടെന്തോ പറയാനുള്ളതു പോലെ പലപ്രാവശ്യം തിരിഞ്ഞു നോക്കി... ഗേറ്റ് കടന്ന് നടന്നു വീട്ടിലേക്കു പോയി.
അവളെ നോക്കി ഒരു പ്രതിമ കണക്കെ ഞാൻ നിന്നു
നാവു വരളുന്നതു പോലെ തോന്നി ഉടലാകെ ഒരു തരിപ്പ്... എന്തൊരത്ഭുതം... മെല്ലെ മെല്ലെ ഞാനൊരു തരളിത തരുണനായ പോലെ... പ്രഭാതത്തിലെ കുളിർ കാറ്റിൽ നാരകമരങ്ങളുടെ ഇലച്ചാർത്തുകൾ ഇളകിയാടി... എന്റ മനസ്സുപോലെ..... തോട്ടം ഒരു പറുദീസയായ് എനിക്കു തോന്നി. സൂര്യ കിരണങ്ങളേറ്റ് തിളങ്ങുന്ന നാരങ്ങകൾ!!..... സോർ മെലീന വീടിനുള്ളിലേക്കു കയറുന്നതു തുറന്നു കിടക്കുന്ന ജാലകങ്ങളിലൂടെ എനിയ്ക്കു നന്നായിക്കാണാം
പിന്നാലെ ഓടിച്ചെന്നു അവളെ വാരിയെടുത്തു കിടക്കയിലേയ്ക്കെറിഞ്ഞ്.... അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് വീണ്ടും
പൊക്കിയെടുത്തു തലയ്ക്കു മുകളിലൂടെ ചുഴറ്റി.....അയാൾക്കുലജ്ജ തോന്നി...താനൊളിപ്പിച്ചു ഇരുത്തിയിരിക്കുന്ന ഭ്രാന്തൻ ലീലകൾ... ആസക്തികൾ .. അഭിലാഷങ്ങൾ ഒന്നൊന്നായ് ഉണരുന്നുവോ....
അയാൾ പെട്ടെന്നു മനസ്സിനു കടിഞ്ഞാണിട്ടു... ഏതുവലിയ കപ്പലും നങ്കൂരമിട്ടു ഉറപ്പിക്കുന്ന കപ്പിത്താനായിരുന്നു താനെന്ന് അയാൾ ആ നിമിഷം തെല്ല് അഹങ്കാരത്തോടെ ഓർത്തു... ഈ കടൽത്തീര ഗ്രാമത്തിൽ താമസം തുടങ്ങിയിട്ട് ആറുമാസമായി.ബീച്ചിലെത്തുന്ന സഞ്ചാരികൾക്കു ഭക്ഷണവും താമസവും ഏർപ്പാടാക്കുന്നവളാണു സോർ മെലീന. രണ്ടാൺ മക്കളും ഭർത്താവും നഷ്ടപ്പെട്ടവൾ.യുദ്ധമെന്നു കേട്ടാൽ കലിതുള്ളും. സ്നേഹിതൻ സോർബയും ഞാനും ഒരു മുറി പങ്കിട്ടു ആറുമാസമായി താമസിക്കുന്നു. വീടിന്റെ ചുവരുകളിലെല്ലാം പട്ടാള വേഷമണിഞ്ഞ ഭർത്താവും മക്കളുമൊരുമിച്ചുള്ള ഫോട്ടോകൾ തൂക്കിയിട്ടിരിക്കുന്നു,തിളങ്ങുന്ന കണ്ണുകളും തുടുത്ത കവിളകളുമുള്ള സോർ മെലീനയെക്കാണാം. ഇപ്പോഴത്തെ ഒറ്റ ഫോട്ടോ പോലും കണ്ടിട്ടില്ല
യൗവനo വിട പറയാൻ മടിച്ചു നിൽക്കുന്ന അവളെക്കണ്ടാൽ പ്രായo തോന്നില്ല...എന്തായാലും അൻപതിനുമുകളിൽഉറപ്പാ.....അവളെക്കാണുമ്പോൾ വെറുതേ ഒന്നു കൈവീശിക്കാട്ടാറുപോലുമില്ലാതിരുന്ന എനിയ്ക്കു ഇന്നെന്താണു സംഭവിച്ചതു? അവളുടെ സാമാന്യത്തിലധികം ഉയർന്ന മാറിടങ്ങൾ നടക്കുമ്പോൾ മുയൽക്കഞ്ഞുങ്ങളെപ്പോലെ തുള്ളിക്കുതിക്കുന്നതു ആദ്യമായാണു കാണുന്നതു. ഈ പുലരി പലതും തനിയ്ക്കു കാട്ടിത്തന്നു.. കറുത്തു തിളങ്ങുന്ന സമൃദ്ധമായ മുടിക്കെട്ട്... ചിരിക്കുമ്പോൾ മാത്രം വിരിയുന്ന നുണക്കുഴികൾ... അവളുടെ നീലക്കണ്ണുകളുടെ സാന്ദ്രതയിൽ വിഷാദം തളം കെട്ടി നിൽക്കുന്നതും ആദ്യമായാണു കണ്ടതു... കസ്റ്റമേഴ്സിനോടു മര്യാദയില്ലാതെ കയർക്കുന്ന ഒരു തെറിച്ച പെണ്ണാണവൾ എന്നറിയാം. വാടക നൽകാൻ താമസിച്ചാലോ മുറികൾ വൃത്തിയായ് സൂക്ഷിക്കാതിരുന്നാലോ സാധനങ്ങൾക്കു കേടുപാടുകൾ വരുത്തുകയാണെങ്കിലോ അവൾക്കു കലി കയറും... എന്തും ആരോടും വിളിച്ചു പറയാൻ മടിയൊട്ടുമില്ലാത്തവൾ...ആ ഈറ്റപ്പുലിയെ നോക്കിയാണു ഞാനിന്നു തരളിത തരുണനായതു... അവളെ നോക്കി എത്രനേരമങ്ങനെ നിന്നു എന്നു പോലുമെനിക്കറിയില്ല.പ്രജ്ഞയറ്റവനെപ്പോലെ... ഒരു അരക്കിറുക്കനെപ്പോലെ !!ഛേ..... അഭിലാഷങ്ങളുടെ തിരമാലകൾ ഒന്നിനു മേലേ ഒന്നൊന്നായ് എൻറെ മേൽ കടന്നുവരുന്നു ഒരു നിമിഷം ഞാൻ സമനില വീണ്ടെടുത്തു വെറുതേ തോട്ടത്തിലൂടെ നടക്കാൻ തുടങ്ങി. അപ്പോഴും അവളുടെ അംഗലാവണ്യങ്ങളുടെ മോഹിപ്പിക്കുന്ന ചിത്രം തെളിഞ്ഞു വരാൻ തുടങ്ങി. തുളുമ്പുന്ന മാറിടങ്ങളും  നൃത്തം വെയ്ക്കുന്ന അരക്കെട്ടും തിളങ്ങുന്ന നീലനയനങ്ങളും എല്ലാറ്റിൻ മുപരി ആത്മാവിലേയ്ക്കിറങ്ങുന്ന ജ്വലിക്കുന്ന പുഞ്ചിരിയും തിരിഞ്ഞുനോട്ടവും. അയാൾക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി. ശിശിരകാലത്തിലും എത്തി നോക്കുന്ന വസന്തത്തുടിപ്പുകളുള്ള സോർബലീനയുടെ ഉടലഴക് വിളിച്ചു പറയുന്നുണ്ടു് അവളിൽ യൗവനമോഹങ്ങൾ ഇപ്പോഴും തീക്ഷ്ണമായി ജ്വലിക്കന്നുണ്ടെന്നു.
സ്വപ്നത്തിൽ നിന്നുണർത്തിയതു സോർബയുടെ ഉച്ചത്തിലുള്ള വിളിയാണ് "ബോസേ എന്തു പറ്റി? വല്ലാതെയിരിക്കുന്നുവല്ലോ.'' മണിപന്ത്രണ്ടായി വിശക്കുന്നില്ലേ?സഞ്ചാരത്തിനിടയിൽ കൂടെക്കൂടിയതാണു സോർബ... ഗ്രീക്കാണ് ഒറ്റയാൻ... ചിലപ്പോൾ ദാർശനികൻ മിക്കവാറും നിശബ്ദനും വിഷാദിയുമാണ്.... സോർബയുടെ കൈയ്യിൽ ഒരു കൊച്ചു പൊതി... അയാൾ അതു തുറന്നു കാട്ടാൻ കൂട്ടാക്കിയില്ല... ഇതെന്താ ? 
"അതു ഒരു പാരിതോഷികമാണ് നമ്മുടെ സോബിയ്ക്ക്.എന്തിന്? പുതുവത്സരസമ്മാനം കൊടുക്കുന്നതു നമ്മുടെ പതിവല്ലേ?" എന്താണതിന്നുള്ളിലെന്ന് അറിയാൻ ആ കാക്ഷ തോന്നി... ഒരു മുടിപ്പിന്ന് സോർബ പറയാൻ തുടങ്ങി... ഞാനെത്രമാത്രം തിരഞ്ഞിട്ടാണെന്നോ നല്ല ഒരെണ്ണം വാങ്ങാൻ പറ്റിയതു... മുത്തുകൾ പതിപ്പിച്ച ഈ മുടിപ്പിന്ന് അവളുടെമുടിയെ അലങ്കരിക്കുമ്പോൾ ബോസു കണ്ടോണം... അതവൾക്കായി മാത്രം നിർമ്മിച്ചതായിരിക്കും.... ബോസു ഒന്നും വാങ്ങിയില്ലേ?... ബോസിനെക്കാണുമ്പോഴുള്ള തള്ളയുടെ നാണവും ശൃംഗാരവും... സോർബാ സത്യത്തിൽ നീ എന്റെ ആരാ? സ്നേഹിതൻ വഴി കാട്ടി... അല്ല ഗുരു ... നീയെങ്ങനെയറിഞ്ഞു എന്റെ പെട്ടെന്നുള്ള ഈ അനുരാഗം..
ഒരു സ്വപ്നം കാണുന്നതുപോലെ അയാൾ ഇരുന്നു കൊണ്ട് എല്ലാം പറയാൻ തുടങ്ങി... എന്താണു എനിയ്ക്കു സംഭവിച്ചതു? എന്റെ മോഹങ്ങളെല്ലാം വീണ്ടും ഉടലാർന്ന പോലെ... സോർബാ നീ കേൾക്കന്നുണ്ടോ... ഒരു കപ്പലപകടത്തിൽ എന്റ പിഞ്ചോമനകളും എന്റെ ജീവനായ വാന്യയും കടലാഴങ്ങളിൽ പിടഞ്ഞ മരുന്ന ഹൃദയ ഭേദകമായ സ്വപ്നം കണ്ടു ഞെട്ടിയുണരാത്ത രാവുകളില്ല.'' ഉറങ്ങാനാവാതെ തേങ്ങിക്കരഞ്ഞു ഞാൻ പുലരിയാവോളം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അതിന്റെ ശേഷം മറ്റൊരു സ്ത്രീയെ.... എന്നാൽ ഇന്നു ഞാൻ..... ഒരു മഹാപരാധം ചെയ്ത പോലെ അയാൾ നിശബ്ദനായി കരയാനാരംഭിച്ച... സോർബയാകട്ടെ ഗോവണി ഇറങ്ങിച്ചെന്നു സോർ മെലീനയെ മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നു എന്നിട്ടയാൾ വേഗം മുറിവിട്ടു പോയി
നീ എവിടെപ്പോകുന്നു സോർബാ 
പള്ളിയിലേക്ക് പ്രത്യേകിച്ചൊന്നിനുമല്ല... വെറുതേ ഒരു നേരം പോക്കിനു... പാതിരിമാരുടെ സുവിശേഷം കൊണ്ടു് എനിയ്ക്കുഒരു ഗുണവും ഉണ്ടായിട്ടില്ല
.. സോർബകൊടുത്ത സമ്മാനപ്പൊതിയുമായി അവൾ മുറിയുടെ വാതിൽക്കലെത്തി.
 
... അയാൾ നിർന്നിമേഷനായ് കുറേ നേരം അവളെ നോക്കി നിന്നു. പിന്നെ ആ മുടിപ്പിന്നു എടുത്തു അവളുടെ മനോഹരമായ മുടിക്കെട്ടിൽ കുത്തിവെച്ചു.... നിമിഷങ്ങൾ ആഹ്ലാദത്തിനും ആനന്ദത്തിനും വഴിമാറിക്കൊടുത്തു. അവർ ആത്മാവുകളെ നഗ്നമാക്കി... ഹൃദയത്തിന്റെ ഭാരങ്ങൾ പങ്കുവെച്ചു... സോർബലനെ അവളുടെ കഥകൾ പറയുമ്പോൾ അയാൾ ഒരു കൊച്ചു കുട്ടിയെപ്പോലെ സാകൂതം ഓരോവാക്കും കേട്ടിരുന്നു ഒടുവിലയാൾ അവളോടു ചേർന്നിരുന്നു കൊണ്ടു് കാതരമായി ചോദിച്ച നിനക്കിതെല്ലാം എങ്ങനെ സഹിക്കാനായി ? അവൾ തീരെ പതിഞ്ഞ സ്വരത്തിൽ പാതി സ്വപ്നത്തിലെന്നേ പോലെ പറഞ്ഞു. "ഞാൻ നല്ലതു വരുമ്പോൾ സന്തോഷിക്കുകയോ ദുഃഖം വരുമ്പോർ സങ്കടപ്പെടുകയോ ചെയ്യാറില്ല.'': ആ നിമിഷം അവൾ സഹിച്ചതെല്ലാം ഓർത്തിട്ടെന്ന പോലെ കരയുവാൻ തുടങ്ങി 
അയാൾ അവളെ ചേർത്തുപിടിച്ചു... 
പുറത്തു മൃദുവായി മഞ്ഞു പെയ്യുന്നുണ്ടായിരുന്നു...
പുതുവത്സരത്തിന്റ ആഹ്ലാദാരവങ്ങൾ തെരുവി ലെമ്പാടും... അവൾ അയാളുടെ കൈപിടിച്ചു നെഞ്ചോട്  ചേർത്തുകൊണ്ടു കരയുന്ന പോലെ ചോദിച്ചു. 
നിങ്ങൾ എന്നെ തനിച്ചാക്കി പോകുമോ? അത്രമേൽ സങ്കടം നിറഞ്ഞ ഒരു ശബ്ദം മുൻപ് ഒരിക്കലും അയാളുടെ കാതുകളിലെത്തിയിട്ടില്ല.
അയാൾ മറുപടിയൊന്നും പറയാനാവാതെ നിന്നു... പുതുവത്സര പ്രഭാതത്തിൽ അവളോടു തോന്നിയതെല്ലാം കാട്ടിക്കൂട്ടി.അയാൾ.... കിതപ്പടങ്ങിക്കിടക്കുമ്പോൾ അവളുടെ ചെവിയിൽ മൃദുവായിക്കടിച്ചു കൊണ്ട് മന്ത്രിച്ചു. "നിനക്കു ഞാനൊരു സമ്മാനം തരുന്നുണ്ടു്. "
ഉടലാകെ കോരിത്തരിച്ച ഒരു നവോഢയേപ്പോലെ ചിണുങ്ങിക്കൊണ്ട് അവൾ ചോദിച്ചു എന്തു? അയാൾ പറഞ്ഞു, ഒരു ദിവ്യ ഔഷധം: ഒരു ദ്വീപിൽ ഒരു സന്യാസിയുടെ കയ്യിൽ നിന്ന് നിനക്കു വേണ്ടി വാങ്ങിക്കും..എന്റ യാത്രയിൽ പരിചയപ്പെട്ടതാണാ സിദ്ധനെ.."എന്നിട്ടെന്താ വാങ്ങാതിരുന്നതു.... അന്നു ഞാനാർക്കു കൊടുക്കാൻ ?...യവ്വനം വീണ്ടെടുക്കാനു ള്ള ദിവ്യ ഔഷധം... അവൾക്കു ആകാംക്ഷ ഒതുക്കാനായില്ല പൊടിയാണോ? ആണെങ്കിൽ ഒരു ചാക്കു വേണം ലേപനമാണെങ്കിൽ ? അയാൾ ചിരിച്ചു കൊണ്ടു ചോദിച്ചു " ഒരു വീപ്പനിറയെ ...". ഇതും പറഞ്ഞവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അയാൾക്കും ചിരിയടക്കാനായില്ല... 
 
പുറത്ത് നാരകമരങ്ങളിൽ മഞ്ഞ് പെയ്തു കൊണ്ടേയിരുന്നു...
             
       ................................................
 
. അവലംബം - സോർബ ദ ഗ്രീക്ക് - കസൻ ദ സാക്കീസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക