Image

ഷെയ്ൻ- മഹിമ താരജോഡികള്‍ വീണ്ടും എത്തുന്ന 'ലിറ്റില്‍ ഹാര്‍ട്സ്' തിയറ്ററിലേക്ക്

Published on 20 May, 2024
ഷെയ്ൻ- മഹിമ താരജോഡികള്‍ വീണ്ടും എത്തുന്ന 'ലിറ്റില്‍ ഹാര്‍ട്സ്' തിയറ്ററിലേക്ക്

ർ.ഡി.എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്ബ്യാർ ജോഡി വീണ്ടും എത്തുന്ന ‘ലിറ്റില്‍ ഹാർട്സ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജൂണ്‍ 7ന് ചിത്രം തിയറ്ററുകളില്‍ എത്തും. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില്‍ ഹാർട്സില്‍ നായക കഥാപാത്രമായ സിബിയായി ഷെയിനും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തില്‍ ബാബുരാജും എത്തുന്നുണ്ട്.

വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് രസാവാഹമായ രീതിയില്‍ ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍‌സണ്‍ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തില്‍ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

മലയാള സിനിമയില്‍ നിർമ്മാണം, അഭിനയം എന്നീ മേഖലകളില്‍ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും “ലിറ്റില്‍ ഹാർട്സ്” ശ്രദ്ധേയമാണ്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക