ഒക്കലഹോമ: ടെക്സസിലെ ഒക്കലഹോമയില്‍ ഇന്ത്യന്‍-അമേരിക്കന്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈ മാസം ആദ്യം ടെക്സാസില്‍ നിന്ന് കാണാതായ 25 കാരിയായ ് ലാഹരി പത്തിവാദ എന്ന ഇന്ത്യന്‍-അമേരിക്കന്‍ യുവതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് പോകുന്ന വഴിക്ക് കാണാതാവുകയായിരുന്നു.
ടെക്സാസിലെ ണഛണ കമ്മ്യൂണിറ്റി ഗ്രൂപ്പാണ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് അവളുടെ തിരോധാനത്തിന്റെ സന്ദേശം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. മെയ് 13 നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തെക്കുറിച്ചോ മറ്റ് സാഹചര്യങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.