തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഇ.പി ജയരാജൻ വധശ്രമ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.
29 വർഷം മുൻപ് നടന്ന കേസിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ കെ. സുധാകരനെ പ്രതി ചേർക്കുകയായിരുന്നെന്നും. തെറ്റ് ചെയ്യാത്തതിനാൽ തന്നെയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്നും. കോൺഗ്രസ്സിന്റെ നിലപാട് ശെരിയാണെന്നാണ് ഹൈക്കോടതി വിധിയിൽ നിന്നും മനസ്സിലാകുന്നത് എന്ന് വി.ഡി സതീശൻ പറഞ്ഞു.
സുധാകാരനെ കൂടാതെ എം. വി രാഘവനെയും പ്രതി ചേർക്കാൻ ശ്രമിച്ചിരുന്നു. ഈ കാര്യത്തിൽ ഇനി ജയരാജൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടും കാര്യമില്ല, അത്രയും വ്യകതമായാണ് ഹൈക്കോടതി വിധി എന്നും വി. ഡി സതീശൻ കൂട്ടിച്ചേർത്തു.