തിരുവല്ല: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്ത്രീഡ്രലില്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. അത്തനേഷ്യസ് മാര്‍ യോഹാന് വിട നല്‍കി ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ച് മടങ്ങുന്നത്.
രാവിലെ 11 മണിയോടെ തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്‌കാരം നടന്നത് . രാവിലെ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് സെന്റ് തോമസ് കത്തീഡ്രലിനോടു ചേര്‍ന്നു കിഴക്കുഭാഗത്തായി, അദ്ദേഹം നാടിനും പ്രകൃതിക്കുമായി നട്ടുവളര്‍ത്തിയ ഹരിതസമൃദ്ധിയുടെ തണലിടത്തിലായിരുന്നു അന്ത്യവിശ്രമത്തിനായുള്ള കബറിടം ഒരുങ്ങിയത്.
ചൊവ്വ ഉച്ചയ്ക്ക് ഒന്നേ മുക്കാല്‍ വരെ നീണ്ട ശുശ്രൂഷകള്‍ക്കൊടുവില്‍ മാര്‍ യോഹാന്റെ ഭൗതീക ശരീരം അദ്ദേഹത്തിന്റെ കാലടി പതിഞ്ഞ ഭൂമി ഏറ്റുവാങ്ങി.
അമേരിക്കയിലെ ഡാലസില്‍വെച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചത്.
# Mar Athanasius John Metropolitan Says Farewell, Thousands Pay Tribute