ചുമലിലെ പ്ലാസ്റ്റര്‍ ഒരുവശം ഇളകിയെന്നാരോപിച്ച് നഴ്‌സിങ് അസിസ്റ്റന്റിന് മര്‍ദ്ദനം. തിരുവനന്തപുരം വെള്ളറട പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സിങ് അസിസ്റ്റന്റായ സനല്‍രാജിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വെള്ളറട കരിമരം സ്വദേശി നിഷാദ്, കിളിയൂര്‍ സ്വദേശി ശ്യാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതിയായ നിഷാദിന് ചുമലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പ്രാഥമികോരോഗ്യകേന്ദ്രത്തില്‍ ചികിത്സ നല്‍കി പ്ലാസ്റ്റര്‍ ഇട്ടിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ പ്ലാസ്റ്റര്‍ ഒരു വശത്ത് ഇളകിയതിനെകത്തുടര്‍ന്ന് നിഷാദ് തിരികെ ആശുപത്രിയിലെത്തുകയും, നഴ്‌സിങ് അസിസ്റ്റന്റായ സനല്‍രാജിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
സനല്‍രാജ് നല്‍കിയ പരാതിയില്‍ മാരായമുട്ടത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.