Image

ബൈഡൻ ഭരണകൂടം ഉൾപ്പെടെ ഇറാനെ  അനുശോചനം അറിയിച്ച പാശ്ചാത്യ  നേതാക്കൾ കടുത്ത വിമർശനം നേരിടുന്നു (പിപിഎം) 

Published on 21 May, 2024
ബൈഡൻ ഭരണകൂടം ഉൾപ്പെടെ ഇറാനെ  അനുശോചനം അറിയിച്ച പാശ്ചാത്യ  നേതാക്കൾ കടുത്ത വിമർശനം നേരിടുന്നു (പിപിഎം) 

ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതിൽ ഇറാൻ ജനതയ്ക്കു അനുശോചനം അറിയിച്ച ബൈഡൻ ഭരണകൂടവും യൂറോപ്യൻ യൂണിയൻ നേതൃത്വവും കടുത്ത വിമർശനം നേരിടുന്നു. മനുഷ്യാവകാശങ്ങൾ പ്രാകൃതമായി ലംഘിച്ച നേതാവിന്റെ മരണത്തിൽ ഇറാൻ ജനത ആഹ്‌ളാദം പ്രകടിപ്പിക്കയാണ് ചെയ്തതെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. 

എതിർക്കുന്നവരെ ക്രൂരമായി അടിച്ചമർത്തുന്ന ശൈലിയാണ് റെയ്‌സി സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിക്കുന്നവർ അദ്ദേഹത്തിന്റെ ക്രൂരതയ്ക്ക് ഇരയായവരുടെ മുഖത്തടിക്കയാണ് ചെയ്യുന്നത് -- അവർ വാദിക്കുന്നു. 

വധശിക്ഷകൾ നിർദയം നടപ്പാക്കുന്ന ഇറാനിൽ അതിന്റെ ചുമതല വഹിച്ചിരുന്ന പ്രോസിക്യൂട്ടറായിരുന്നു റെയ്‌സി. സെമിനാരി വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം നൂറു കണക്കിനു ഉത്തരവുകൾ അതിനു വേണ്ടി ഒപ്പുവച്ചിട്ടുണ്ട്.  

തിങ്കളാഴ്ച യുഎസ് 'ഔദ്യോഗികമായി അനുശോചനം അറിയിക്കുന്നു' എന്നു പറഞ്ഞു. വിദേശകാര്യ മന്ത്രി ഹൊസെയിൻ അബ്ദോലാഹിന്റെ മരണത്തിലും യുഎസ് അനുശോചിച്ചു. 

നാഷനൽ സെക്യൂരിറ്റി വക്താവായ ജോൺ കിർബി പറഞ്ഞു: "അദ്ദേഹത്തിന്റെ കൈകളിൽ ഒട്ടേറെ രക്തം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എങ്കിലും, ആരുടെയും മരണം പോലെ ഈ മരണത്തിലും ഞങ്ങൾ തീർച്ചയായും ഖേദിക്കുന്നു. ഔദ്യോഗികമായി അനുശോചനം അറിയിക്കുന്നത് ഉചിതമാണെന്നു കരുതുകയും ചെയ്യുന്നു."

ജിമ്മി കാർട്ടർ പ്രസിഡന്റ് ആയിരിക്കെ ടെഹ്റാനിൽ യുഎസ് എംബസി ഇറാൻ വിദ്യാർഥികൾ പിടിച്ചെടുത്തു 444 ദിവസം അർമാദിച്ച ശേഷം യുഎസ്-ഇറാൻ നയതന്ത്ര ബന്ധങ്ങൾ തന്നെ ഇല്ലാതായിരുന്നു. അങ്ങിനെയൊരു രാജ്യത്തിന് അനുശോചനം അറിയിക്കുന്നത് നിരാശാജനകമാണെന്നു സെനറ്റർ ടോം കോട്ടൺ (റിപ്പബ്ലിക്കൻ-അര്കാൻസോ) പറഞ്ഞു. "അയാൾ അറിയപ്പെട്ടിരുന്നത് ടെഹ്റാനിലെ കശാപ്പുകാരൻ എന്നായിരുന്നു. അയാൾ ഇറാനിലെ ജനങ്ങളെ പീഡിപ്പിക്കാൻ ഇനി ഉണ്ടാവില്ല എന്നതിൽ അവർ ആഹ്ളാദിക്കുന്നുണ്ടാവും." 

യൂറോപ്പ് പിടിച്ച പുലിവാൽ 

ഐക്യ രാഷ്ട്ര സംഘടനയും അനുശോചനത്തിന്റെ പേരിൽ വിമർശനം നേരിട്ടെങ്കിലും അതിനേക്കാൾ വലിയ പുലിവാൽ പിടിച്ചത് യൂറോപ്യൻ യൂണിയനാണ്. നേറ്റോയും വാങ്ങി ചുട്ട അടി. 

യുഎസ് ഡെപ്യൂട്ടി അംബാസഡർ ഉൾപ്പെടെയുള്ളവർ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ മൗനം പാലിച്ചു ആദരാഞ്ജലി അർപ്പിച്ചതിൽ ഇറാനിയൻ-അമേരിക്കൻ ആക്ടിവിസ്റ് മാസി അലിനെജാദ്‌ രോഷം കൊണ്ടു. "മുടി പുറത്തു കിട്ടിയതിനു കൊല ചെയ്യപ്പെട്ട ഇറാൻ വനിതകളുടെ മുഖത്തടിച്ച പോലെയാണ് എനിക്ക് അതു കണ്ടപ്പോൾ തോന്നിയത്," അവർ എ ബി സി ന്യൂസിൽ പറഞ്ഞു.  

നേറ്റോ അനുശോചനം അറിയിച്ചതിൽ താൻ അമ്പരന്നു പോയെന്ന് മുൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മാർഷൽ എസ്. ബില്ലിംഗ്സ്ലീ പറഞ്ഞു. "ഇത് എല്ലാ അർഥത്തിലും അനുചിതമാണ്." 

'Condolences' to Iran draw flak 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക