Image

സൂര്യ കൃഷ്ണമൂര്‍ത്തി ആര്‍ഷ ദര്‍ശന പുരസ്‌കാര സമിതി ചെയര്‍മാന്‍.

Published on 21 May, 2024
സൂര്യ കൃഷ്ണമൂര്‍ത്തി ആര്‍ഷ ദര്‍ശന പുരസ്‌കാര സമിതി ചെയര്‍മാന്‍.

കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ.എച്ച്.എന്‍.എ) ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍ഷ ദര്‍ശന പുരസ്‌കാര നിര്‍ണ്ണയ സമിതിയുടെ ചെയര്‍മാനായി പ്രശസ്ത കലാകാരനും  സൂര്യ ഫെസ്റ്റിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണ മൂര്‍ത്തിയെയും സമിതി  അംഗങ്ങളായി പ്രശസ്ത ഭാഷാ പണ്ഡിതനും നോവലിസ്റ്റുമായ ഡോ: ജോര്‍ജ് ഓണക്കൂര്‍,  ആനുകാലിക മലയാളസാഹിത്യത്തിന്റെ മഹാ പൈതൃകത്തിന്റെ 
തുടര്‍ച്ചക്കാരനും എഴുത്തുകാരനും അമേരിക്കയിലെ പ്രമുഖ ഭിഷഗ്വരനുമായ ഡോ: എം.വി.പിള്ള എന്നിവരെയും നാമനിര്‍ദ്ദേശം ചെയ്തതായി കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ഡോ: നിഷ പിള്ള അറിയിച്ചു.

ആര്‍ഷഭാരത ദര്‍ശനങ്ങളെ അധികരിച്ചു മലയാള ഭാഷയില്‍ നോവല്‍, കവിത, കഥ, നിരൂപണം, വൈജ്ഞാനിക സാഹിത്യം എന്നിവയില്‍ നല്‍കിയിട്ടുള്ള സമഗ്രസംഭാവനക്കു ഓരോ രണ്ടുവര്‍ഷത്തിലും നല്‍കുന്ന ഈ പുരസ്‌കാരം ഒരു ലക്ഷം രൂപയും 
ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.

2017 ല്‍ ആരംഭിച്ച ആര്‍ഷ ദര്‍ശന പുരസ്‌കാരത്തിന്റെ പ്രഥമ ജേതാവ് മഹാകവി അക്കിത്തമായിരുന്നു. 
തുടര്‍ന്ന് പ്രമുഖ നോവലിസ്റ്റും കഥാകാരനുമായ സി. രാധാകൃഷ്ണനും കവിയും ചലച്ചിത്ര പ്രതിഭയുമായ ശ്രീകുമാരന്‍ തമ്പിയും ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. 
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കണ്ടെത്തുന്ന പുരസ്‌കാര ജേതാവിനെ തിരുവോണം നാളില്‍ പ്രഖ്യാപിക്കുന്നതും 2025 ജനുവരി മാസം കൊച്ചിയില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ. കേരള സംഗമത്തില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണം നടത്തുന്നതുമാണ്. ഇതു സംബന്ധിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഡോ: നാരായണന്‍ നെയ്തലത്ത്,  സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റിയാണ്. 

Join WhatsApp News
award kuttappan 2024-05-21 22:14:41
അവാർഡുകൾ കൊടുത്തതും, കൊടുത്തു പോകുന്നതും ഒരുതരം ജാതീയ വർഗീയ അവാർഡ് ആണെന്ന് തോന്നുന്നു. . ചുമ്മാ പേരിനുമാത്രം അവാർഡ് കമ്മിറ്റി ചെയർമാൻ ആയിട്ട് ഒരു ന്യൂനപക്ഷക്കാരനെ നിയമിച്ചിരിക്കുന്നു. പക്ഷേ അവാർഡ് നിർണയം നടത്തുന്നതും കൊടുക്കുന്നതും എല്ലാം വർഗീയക്കാർക്കും വർഗീയ ചിന്താഗതിക്കും മാത്രമായിരിക്കും. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ അത് തെളിവായിരിക്കുമല്ലോ. ഞാനൊരു മുസ്ലിം ആണ്. ഭാരത ദർശനത്തെ പറ്റി 16 പുസ്തകങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ കയ്യിൽ നിന്ന് വരെ ഞാൻ അവാർഡ് മേടിച്ചിട്ടുണ്ട്. പിന്നെ ഇപ്പോഴത്തെ കാലത്ത് പൊതുവായ ഒരു അവാർഡ് കിട്ടണമെങ്കിൽ, അവാർഡിനും പൊന്നാടയ്ക്കുമായി വിശന്നു പൊരിഞ്ഞ ഓട്ടം നടത്തുന്ന ആളുകൾ പോക്കറ്റിൽ നിന്ന് സ്വന്തം കാശ് ഇറക്കി ജ്ഞാനപീഠം പോലും നേടാം എന്നാണ് പറയപ്പെടുന്നത്. ശരിയായ പണം ഇറക്കി, വർഗീയക്കാരുടെ കാലു പിടിച്ചാൽ ഒരുപക്ഷേ എനിക്കും നല്ലൊരു പെരുത്ത് അവാർഡ് നേടാൻ പറ്റിയേക്കും. അല്ലെങ്കിൽ റൈറ്റർ ഫോറം മാതിരി, ലാന മാതിരി, വല്ലോ തുക്കട ചക്കട ഭാഷാ പ്രസ്ഥാനങ്ങളെ, അവരുടെ നേതാക്കളെ ഒന്ന് ചൊറിഞ്ഞു കൊടുത്താൽ ഒരു അവാർഡ് കൂടെയങ്ങ് പോരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക