Image

മെഡിക്കല്‍ കോളജുകളിലെ ചികിത്സാ വീഴ്ച: ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി

Published on 21 May, 2024
മെഡിക്കല്‍ കോളജുകളിലെ ചികിത്സാ വീഴ്ച:  ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം : മെഡിക്കല്‍ കോളജുകളുടെ ഭാഗത്തു നിന്നും നിരന്തരം വീഴ്ചയുണ്ടാകുന്നുവെന്ന പരാതി പരിശോധിക്കാന്‍ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ മുതല്‍ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തിനെത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ അടുത്തടുത്ത് ദിവസങ്ങളില്‍ പരാതി ഉയര്‍ന്നതോടെയാണ് തിരക്കിട്ട് യോഗം വിളിച്ചത്. കൈവിരലിലെ ആറാം വിരലിന് ശസ്ത്രക്രിയയ്ക്ക് എത്തിയ നാലുവയസുകാരിക്ക് നാവിന് ശസ്ത്രക്രീയ നടത്തിയതും യുവാവിന് പൊട്ടലിന് കമ്പിയിട്ടതിലെ വീഴ്ചയും വിവാദമായിരുന്നു. ആലപ്പുഴയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വയോധിക മരിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് യോഗം വിളിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക