Image

യൂറോപ്പിലേക്ക് പോകാൻ ചിലവേറും: ഷെങ്കൻ വിസ ചാർജിൽ 12 ശതമാനം വർധന

Published on 21 May, 2024
 യൂറോപ്പിലേക്ക് പോകാൻ ചിലവേറും:  ഷെങ്കൻ വിസ  ചാർജിൽ 12 ശതമാനം വർധന

ന്യൂഡല്‍ഹി: ഷെങ്കൻ വിസയെടുക്കുന്നതിനുള്ള ചാർജില്‍ 12 ശതമാനം വർധന.യുറോപ്യൻ കമീഷനാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്.

ജൂണ്‍ 11ന് വർധന നിലവില്‍ വരുമെന്നാണ് റിപ്പോർട്ട്. വിസ ഫീസിലുള്ള വർധന സ്ഥിരീകരിച്ച്‌ സ്ലോവേനിയ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് രംഗത്തെത്തി.

 പുതിയ ഷെങ്കൻ വിസ ഫീസ് മുതിർന്നവർക്ക് 90 യൂറോയും 6 മുതല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 45 യൂറോയും ആയിരിക്കും," സ്ലോവേനിയൻ സർക്കാർ അറിയിച്ചു. ഈ തീരുമാനത്തോട് സഹകരിക്കാത്തവരും അധികൃതമായി താമസിക്കുന്നതുമായ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ഫീസായി 135 മുതല്‍ 180 യൂറോ വരെ നല്‍കേണ്ടി വരുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിസ ചാർജ്ജുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ ഈ ആഴ്ച അവസാനത്തോടെ യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. പണപ്പെരുപ്പവും അംഗരാജ്യങ്ങളിലെ ജീവനക്കാരുടെ ശമ്ബളവും വർദ്ധിച്ചതിനാലാണ് അപേക്ഷാ ഫീസ് വർധിപ്പിച്ചതെന്നാണ് കമ്മീഷന്റെ വിശദീകരണം. ഓരോ മൂന്ന് വർഷം കൂടുമ്ബോഴും ഫീസ് പരിഷ്കരിക്കാമെന്നും 2020 ഫെബ്രുവരിയിലാണ് അവസാനമായി വിസ ഫീസില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി.

2020ലാണ് ഇതിന് മുമ്ബ് ഷെങ്കൻ വിസക്കുള്ള ചാർജ് വർധിപ്പിച്ചത്. അന്ന് 60 യൂറോയില്‍ നിന്നും 80 യൂറോയായാണ് ചാർജ് വർധിപ്പിച്ചത്. പണപ്പെരുപ്പം ഉയർന്നതും ജീവനക്കാരുടെ ശമ്ബളവുമാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക