Image

10-ാമത് ചിക്കാഗോ സോഷ്യൽ ക്ലബ് ഇന്റർനാഷനൽ വടം വലി ടൂർണമെന്റ് സെപ്റ്റംബർ 2ന്

ജോസ് മണക്കാട്ട് Published on 21 May, 2024
10-ാമത് ചിക്കാഗോ സോഷ്യൽ ക്ലബ് ഇന്റർനാഷനൽ വടം വലി  ടൂർണമെന്റ്  സെപ്റ്റംബർ 2ന്

ചിക്കാഗോ. നോർത്ത് അമേരിക്കയിലെ മുൻ നിര ക്ളബ്ബായ  ചിക്കാഗോ സോഷ്യൽ ക്ലബ്   സെപ്റ്റംബർ 2 ന് ചിക്കാഗോയിൽ വച്ച് ഇന്റർനാഷ്നൽ വടം വലി ടൂർണമെന്റ്  നടത്തുന്നു . ആയിരക്കണക്കിന് കാണികൾ വരുന്ന ടൂർണമെന്റിന്റെ  നടത്തിപ്പിന്  ഐ എം എ മുൻ പ്രസിഡന്റും  കെ സി സി എൻ എ മുൻ പ്രസിഡന്റുമായ സിറിയക്ക് കൂവക്കാടനെ  ചെയർമാൻ ആയി തെരഞ്ഞെടുത്തു. ജനറൽ കൺവീനറായി ചിക്കാഗോയിലെ കലാസാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം മുൻ മിഡ്വെസ്റ്റ് പ്രസിഡന്റും നിലവിലെ  കെ സി സി എൻ എ ചിക്കാഗോ റീജിയണൽ വൈസ് പ്രസിഡന്റുമായ  സ്റ്റീഫൻ കിഴക്കേകുറ്റിനെയും   ഫൈനാൻസ് കമ്മിറ്റി ചെയർമാനായി സോഷ്യൽ ക്ലബ് മുൻ ട്രഷറർ  ബിജു കരികുളത്തെയും  തിരഞ്ഞെടുത്തു . ചിക്കാഗോ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ വക്താവും കഴിഞ്ഞ പത്ത് വർഷക്കാലമായി സോഷ്യൽ ക്ലബിന്റെ പി ആർ ഓ യുമായ മാത്യു തട്ടാമറ്റത്തിനെ പബ്ലിസിറ്റി ചെയർമാനായും  സോഷ്യൽ ക്ലബ് ജനറൽ ബോഡി ഐകകണ്ഠേനെ  നിയമിച്ചു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക