തോമസ് കളത്തൂർ
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റൺ, മെയ് 19 -നു, ഗ്ലെൻ ലെയ്ക് പാർക്കിൽ വെച്ച് നടത്തിയ 'ഉല്ലാസ വേള ' സൗഹൃദത്തിനും സഹകരണത്തിനും'ഒരു മുതൽ കൂട്ട് തന്നെ ആയിരുന്നു. വാർദ്ധ്അക്യ ത്തിൽ വിശ്രമിക്കുന്നവർ മുതൽ ചെറുപ്പക്കാരും കൊച്ചു കുട്ടികളും വരെ സംബന്ധിക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്ന കാഴ്ച തന്നെ, കോട്ടയം കാർക്ക് അഭിമാനത്തെ ഉത്തേജിപ്പിക്കുന്നതായിരുന്നു.
മറ്റൊരു പ്രത്യേകത, അബാല വൃന്ദം, എല്ലാ കളികളിലും മത്സരങ്ങളിലും സജീവമായി പങ്കെടുത്തു എന്നതാണ്. കോട്ടയം കാരായ അനേകം പേർക്ക്, കൂടിവരുന്നതിനും അംഗങ്ങൾ ആകുന്നതിനും ഈ ഉല്ലാസ വേള അഥവാ പിക്നിക് പ്രചോദനമേകി. .
കോട്ടയം കാർക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. "അക്ഷര നഗരി" യും സാംസ്കാരിക കലാ മേളകളും , വിനോദ സഞ്ചാരികളുടെ പ്രവേശന മാർഗവും ഒക്കെ ...ഒക്കെ.. കോട്ടയംകാർക്കു സമുന്നതമായ ഒരു സംസ്കാര സമ്പത്തു നൽകിയിട്ടുണ്ട്. ഇനിയും ,..എല്ലാ കോട്ടയം കാരും മുന്നോട്ടു വന്നു നമ്മുടെ സംസ്കാരത്തെ നിലനിർത്താം, കോട്ടയത്തെ സ്നേഹ ബഹുമാനങ്ങളോടെ സ്മരിക്കുകയം, നമ്മുടെ അടുത്ത തലമുറകൾക്കു സമ്മാനിക്കുകയും ചെയ്യാം. മുന്നോട്ടു...മുന്നോട്ടു...മുന്നോട്ടു.
# Kottayam Club Houston - Fun