എസ് എസ് എൽസി പ്ലസ് ടു പരീക്ഷ റിസൾട്ട് പുറത്തു വന്നു. തൊണ്ണൂറ്റി ഒൻപതര എസ് എസ് എൽസിക്കും എൺപ്പത്തിയെട്ടര പ്ലസ് ടുവിനും വിജയ ശതമാണ് ഇക്കുറി രേഖപ്പെടുത്തിയത്. തോറ്റ കുട്ടികളുടെ കണക്ക് കേവലം വിരലിലെണ്ണാവുന്ന ശതമാനത്തിൽ ഇന്നെത്തിനിൽക്കുന്നു എന്നതണ് ഇതിൽ എടുത്തുപറയത്തക്കത്. ചുരുക്കത്തിൽ ഓൾ പാസ്സ് എന്നതിന് തുല്യമാണ് ഈ വിജയം സൂചിപ്പിക്കുന്നത്. എന്നാൽ പിന്നെ ആ ചെറിയ ശതമാനത്തെകുടി ജയിപ്പിച്ച് നുറുശതമാനാമെന്നാക്കിയാൽ കേരളം സമ്പുർന്ന സാക്ഷരത പോലെ സ്കൂൾ വിജയത്തിലും സംപൂർണ്ണ വിജയമെന്ന് ഉൽഘോഷിക്കമായിരുന്നു. സമീപ ഭാവിയിൽ അതും പ്രതീക്ഷീക്കാം. ഇത്രയും വിജയശതമാനം ഇന്ത്യയിൽ വേറൊരു സംസ്ഥാനത്ത് ഉണ്ടോ എന്നുപോലുംസംശയമാണ്.
തോറ്റ വിദ്യാർത്ഥികൾ എന്തുകൊണ്ട് തോറ്റു എന്ന് വളരെ സിംപിളായി പറയു എന്ന് സന്ദേശം സിനിമയിൽ പറയുന്നതുപോലെ പറയാൻ കഴിയുമോ.ഏകദേശം അഞ്ചു ലക്ഷത്തോളം പേര് പരീക്ഷക്ക് ഇരുന്നപ്പോൾ അതിൽ പതിനായിരം പേരോളം മാത്രമേ മണ്ടൻമ്മാർ ആയിട്ടുള്ളു എന്നാണോ അതിൽ കൂടി ഉദ്ദേശ്ശിക്കേണ്ടത്. പഠനത്തിന്റെ മികവുകൊണ്ടാണോ ഭരിക്കുന്നവരുടെ ഔദാര്യം കൊണ്ടാണോ ഇത്രയധികം വിജയശതമാനം ഉണ്ടാകാൻ കാരണം. അതോ കാലത്തിനനുസരിച്ച് കുട്ടികളുടെ ബുദ്ധി വളരുന്നതാണോ. അതുമല്ലെങ്കിൽ വിജയ ശതമാനം കൂട്ടാൻ സ്കൂളുകൾ കുട്ടികളെ പരീക്ഷക്ക് സാഹായിക്കുന്നതോ. വിജയ ശതമാനം കുടുന്നത് നല്ലതാണെങ്കിലും അത് ശരിയായ രീതിയിലായെങ്കിലേ കുട്ടികൾക്ക് ഭാവിയിൽ അതിന്ടെ ഗുണം ചെയ്യൂ. എങ്കിൽ മാത്രമേ അത് നാടിനും പ്രയോജനമുണ്ടാകു. ഫുൾ എ പ്ലസ് വാങ്ങി പാസ്സാകുന്നവരും എൺപതുകളിൽ ഫസ്റ്റ് ക്ലാസ് വാങ്ങുന്നവരും തമ്മിൽ താരതമ്യം ചെയ്താൽ മൂല്യം കൂടുതൽ ഫസ്റ്റ് ക്ലാസ്സുകാരനായിക്കും.
ആധുനിക സാങ്കേതിക വിദ്യ ഇത്രയൊന്നും വളരാത്ത കാലമാരുന്നിട്ടും ഫസ്റ്റ് ക്ലാസ് വാങ്ങുന്നവരുടെ മൂല്യം ഉയർന്നു നിൽക്കുന്നത് അന്നത്തെ വിദ്യാഭ്യാസ രീതിയുടെ മഹത്വം തന്നെ. അന്നു ജയിക്കുകയെന്നതുതന്നെ വാരിയ ഒരു കാര്യം തന്നെയായിരുന്നു. അന്ന് ജയിക്കാൻ വേണ്ട മിനിമം മാർക്ക് ഇരുനൂറ്റിപ്പത്തായിരുന്നു. ആ ഇരുനൂറ്റി പത്ത് വാങ്ങുക എന്നതുപോലും ഏറെ ശ്രമകരമായിരുന്നു.അന്നത്തെ പാഠ്യ പദ്ധതിയുടെ രീതിയാണോ അതിനു കരണമെന്നറിയില്ല. വളരെ പഴയ ആൾക്കാർ പണ്ടൊക്കെ വളരെ അഭിമാനത്തോടെ പറയാറുണ്ടായിരുന്നു ജ്ഞാൻ പഴയ പത്താം ക്ലാസ്സാണെന്ന്. ഇന്ന് പി എച്ച് ഡി നേടുന്നവരേക്കാൾ അഭിമാനമായിരുന്നു അതെന്ന് പറയാം.
പാഠ്യ പദ്ധതിയും പരീക്ഷ രീതിയും വിജയ ഫല രീതിയും കാലാകാലങ്ങളായി മാറ്റം വരുത്താറുണ്ട്. എട്ടും ഒൻപത്തിലെയും സയൻസ്സിലെ പല ഭാഗങ്ങളും പത്താം ക്ലാസ്സിലെ പരീക്ഷയിലും ഉൾപ്പെടുത്തിയിരുന്നു. എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പരീക്ഷയ്ക്കെ ഉൾപ്പെടുത്തിരുന്നത് വീണ്ടും പഠിക്കുകയും പരീക്ഷ എഴുതുന്നതും കുട്ടികൾക്ക് അധികഭാരമാകുമെന്നും പ്രായോഗികമായി അത് ശരിയല്ലെന്നും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് ആ രീതിക്കെ മാറ്റം വരുത്തുകയുണ്ടായി.
അന്ന് ലാംഗ്വേജ്ജും സബ്‌ജക്റ്റും രണ്ടു ഭാഗങ്ങളുണ്ടായിരുന്നു. ലാംഗ്വേജിനെ തൊണ്ണൂറാം സബ്ജെക്ടിനെ നൂറ്റിഇരുപതുമായിരുന്നു ജയിക്കാൻ വേണ്ട മിനിമം മാർക്ക്. ആക്കാലത്തു തന്നെയാണ് മോഡറേഷൻ നല്കാൻ തുടങ്ങിയത്. ഇരുന്നൂറ്റിപ്പത്ത് തികക്കാൻ പരമാവധി ഇരുപത് മാർക്ക് നൽകുന്നതായിരുന്നു ആ രീതി. നൂറ്റി തൊണ്ണൂറിനെ മേൽ ഇരുന്നൂറ്റിപത്തിനു താഴെ മാർക്കുകിട്ടുന്നവർക്ക് ഇരുന്നൂറ്റി പത്ത് നൈൽകി ജയിപ്പിക്കുന്ന രീതിയായിരുന്നു മോഡറേഷനിൽ കൂടി ഉദ്ദേശിച്ചിരുന്നതെ. ആ കാലത്തു തന്നെ റാങ്കും എഴുപതുകളിൽ ഫസ്റ്റ് ക്ലാസ്സു വരെയെ ഉണ്ടായിരുന്നുള്ളു. റാങ്ക് ആദ്യകാലത്ത് മുന്നുവരേയും പിന്നീട് അഞ്ചും അതിനു ശേഷം പാത്തും അവസാനം നൂറും വരെയായാക്കുകയുണ്ടായി. അതിനുമാണ് ഡിസ്റ്റിങ്ഷൻ ഏർപ്പെടുത്തിയത്. ചന്ദ്രശേഖർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് അത് ഏർപ്പെടുത്തിയത്.
പിന്നീട് റാങ്ക് സിസ്റ്റം മാറ്റുകയുണ്ടായി. കുട്ടികളിൽ മത്സര ബുദ്ധി കുടുകയൂം അതുവഴി അവർക്ക് മാനസിക സമ്മർദ്ദം വർധിക്കുന്നതും ഇല്ലാതാക്കാനാണ് റാങ്ക് സിസ്റ്റം മാറ്റിയതെന്നാണ് ഒരു കാരണമായി പറയപ്പെട്ടത്. റാങ്ക് സിസ്റ്റം പ്രാചീനമായതുകൊണ്ടാണ് അത് മാറ്റുന്നതെന്നതായിരുന്നു മറ്റൊരു വിശദീകരണം. എന്തായാലും റാങ്ക് സിസ്റ്റം ഇന്ന് റാങ്ക് സിസ്റ്റവും ഡിസ്റ്റിങ്ഷനും ഇല്ല അതിനു പകരം എ ബി സി ഗ്രേഡുകളാണ്. അങ്ങനെ കലത്തിനനുസരിച്ച് പരീക്ഷ സമ്പ്രതയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഈ മാറ്റങ്ങളൊക്കെ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ എത്രമാത്രം മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് വിലയിരുത്തുന്നത് നല്ലതാണ്. അതിൽക്കൂടി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തിയിട്ടുണ്ടോ എന്നും ചിന്തിക്കേണ്ടതുമാണ്.
ഫുൾ എ പ്ലസ് വാങ്ങുന്ന എത്ര കുട്ടികൾക്ക് വിദ്യാർത്ഥി എന്ന് തെറ്റില്ലാതെ എഴുതാൻ കഴിയും. മികച്ച വിദ്യാഭ്യാസമെന്നെ പുറംലോകത്തെ അറിയിക്കാൻ വേണ്ടി വിജയ ശതമാനം കൂട്ടുമ്പോൾ ദേശീയ എൻട്രൻസ് എക്സാമുകളിൽ കേരളത്തിൽ നിന്നുള്ള കുട്ടകളിൽ എത്ര ശതമാനതിനെ കിട്ടുന്നുണ്ട്. സിവിൽ സർവീസ് എക്സാമുകളിൽ കേരളത്തിന്റ് സ്ഥാനം എത്ര. നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം എത്രയാണെന്ന് അളക്കുന്ന അളവുകോലാണ് ദേശീയ തലത്തിൽ നടത്തുന്ന ക്സാമുകൾ. അതിൽ നമ്മുടെ വിദ്യാർത്ഥികളുടെ പ്രകടനവും അവരുടെ സ്ഥാനവും നമ്മുടെ വിദ്യാഭ്യാസത്തിന്റെ അളവുകോൽ. ദേശീയ തലത്തിൽ നാം മറ്റുള്ള സംസ്ഥാനത്തിനേക്കാൾ മികച്ച നിലവാരത്തിൽ വരുമ്പോഴാണ് നമ്മുടെ വിദ്യാഭ്യാസം മികച്ചതെന്ന് പറയുന്നത്. വിജയ ശതമാനം കുട്ടിയതുകൊണ്ട് മികച്ച നിലവാരമാണെന്ന് പറയാൻ കഴിയില്ല. വീട് തലയിൽ കൊണ്ടുനടക്കുന്ന മന്ത്രിയും ഇംഗ്ലീഷ് മലയാളത്തിൽ പറയുന്ന ഐ പി എസ മോഹവുമായി നടക്കുന്ന മേയറും ഉള്ള നാട്ടിൽ ആരാണ് മണ്ടൻമ്മാർ എന്നത് ഒരു ചോദ്യമേയല്ല.
അതുകൊണ്ട് ഇനിയുള്ള കാലം ഈ ഒരു ശതമാനത്തെ തോൽപ്പിച്ച് അപമാനിക്കാതെ നൂറു ശതമാനം വിജയിപ്പിച്ചെടുക്കാൻ സർക്കാർ തയ്യാറാകണം. അങ്ങനെ പരീക്ഷ എഴുതുന്നവർ എല്ലാവരെയും വിജയിപ്പിച്ചാൽ പിന്നെ തോൽവിയെന്നത് വെറും കടംകഥയാകും. തോൽക്കാത്ത പരീക്ഷ എന്നാ പുതിയൊരു രീതിക്ക് കേരളം പേര് കേൾക്കട്ടെ. അങ്ങനെ തോൽക്കാതെ പരീക്ഷ നമുക്കെഴുതാം.
# blessen huston article