Image

അടിസ്ഥാന രഹിതമായ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുക (സുരേന്ദ്രന്‍ നായര്‍)

Published on 23 May, 2024
അടിസ്ഥാന രഹിതമായ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുക (സുരേന്ദ്രന്‍ നായര്‍)

പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന്റെഅഞ്ചു ഘട്ടങ്ങളും പിന്നിട്ട ഭാരതംഅവശേഷിക്കുന്ന രണ്ടു ഘട്ടങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചുജൂണ്‍4 നു ഫലപ്രഖ്യാപനത്തിലേക്കു നീങ്ങുകയാണ്. പതിവുപോലെ  തിരഞ്ഞെടുപ്പ്ഫലത്തെ സംബന്ധിച്ച പ്രവചനങ്ങളും അഭ്യൂഹങ്ങളും ലോകവ്യാപകമായി പ്രചരിക്കുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായപ്രകടനത്തിലൂടെ ശ്രദ്ധനേടാന്‍ ശ്രമിക്കുന്നമലയാള മാധ്യമങ്ങളെക്കുറിച്ചാണ് ഇവിടെപറയാന്‍ ശ്രമിക്കുന്നത്.
                                  
തിരഞ്ഞെടുപ്പിന്റെ പ്രാരംഭനാളുകളില്‍ കഴിഞ്ഞ പത്തുവര്ഷക്കാലത്തെ  എന്‍.ഡി.എ. ഭരണം കാഴ്ച്ചവച്ച അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളുടെയും മോദിയെന്നശക്തനായ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയുടെയുംഅടിസ്ഥാനത്തില്‍ ഒരു ഭരണത്തുടര്‍ച്ച പ്രവചിച്ചമലയാളം മാധ്യമങ്ങള്‍ മോദിക്ക് കാലിടറിയെന്നുംഇന്‍ഡി മുന്നണി ഭൂരിപക്ഷം നേടി അധികാരത്തില്‍എത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിആകുമെന്നും ആവര്‍ത്തിച്ച് ആണയിടുന്നു.
                   
മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ നിന്നും അവിടെവികസനങ്ങള്‍ നടന്നിട്ടില്ലായെന്നും വോട്ടര്‍മാര്‍ക്ക്‌യാതൊരു താത്പര്യവും തിരഞ്ഞെടുപ്പില്‍ ഇല്ലായെന്നും തത്സമയ റിപ്പോര്‍ട്ടിലൂടെമലയാളികളെ അറിയിച്ചു കൊണ്ടേയിരിക്കുന്നു.പൊതുജനങ്ങള്‍ക്ക് നിക്പക്ഷവിവര ശേഖരണത്തിനും ശരിയായ വിലയിരുത്തലിനും ഉപയോഗപ്പെടേണ്ട മാധ്യമങ്ങള്‍വിധികര്‍ത്താക്കളായി വേഷം മാറുമ്പോള്‍വായനക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്നത് ഈവിധിപ്രഖ്യാപനത്തിന്റെ അടിസ്ഥാന കാരണങ്ങളാണ്.
                           
2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒറ്റയ്ക്ക് 303 സീറ്റും എന്‍.ഡി.എ.സഖ്യമാകെ 353 സീറ്റും നേടി അധികാരത്തിലെത്തി അഞ്ചുവര്‍ഷം ഭരണം പൂര്‍ത്തിയാക്കുമ്പോള്‍52 സീറ്റ് മാത്രം നേടി പ്രതിപക്ഷ നേതൃപദവിക്ക്വേണ്ട എണ്ണം പോലും തികക്കാത്ത കോണ്‍ഗ്രസ്സും 23 സീറ്റ് നേടിയ ഡി.എം.കെ.യും സ്വന്തം തട്ടകമായബംഗാളില്‍ ഇന്‍ഡി മുന്നണിയെ അടുപ്പിക്കാത്ത22 സീറ്റുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സും രണ്ടക്കം തികക്കാത്ത അംഗസംഖ്യയുള്ള അധികാരവും അഴിമതിയും മാത്രം ലക്ഷ്യമിടുന്ന ഒരു ഡസനോളം പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് മോദിയെ താഴെയിറക്കും  എന്ന് പ്രവചിക്കുമ്പോള്‍ അതിന്റസാധ്യതകളാണ് അറിയേണ്ടത്.
                        
നിലവിലുള്ള ഭരണത്തിനെതിരെപൊതുവായ ജനവികാരമോ വിശ്വസനീയമായഒരു അഴിമതി ആരോപണമോ പൊതു സമ്മതനായഒരു ബദല്‍ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയോ നിലവിലില്ലായെന്ന യാഥാര്‍ഥ്യത്തില്‍നിന്നുകൊണ്ടാണ് അട്ടിമറി സാധ്യത അവലോകനംചെയ്യേണ്ടത്.
                      
മോദിയുടെ പരാജയ സാധ്യതകള്‍എന്തൊക്കെയാണെന്ന് ആദ്യം നോക്കാം.കഴിഞ്ഞ തവണ എന്‍.ഡി.എ.നേടിയ 303 സീറ്റില്‍224 സീറ്റില്‍ പോള്‍ ചെയ്തതിന്റെ പകുതിയിലേറെ(50%) വോട്ടുകളാണ് ആ മുന്നണി കരസ്ഥമാക്കിയത്. ഗുജറാത്ത് ഉത്തര്‍ പ്രദേശ്മധ്യപ്രദേശ് തുടങ്ങിയ ശക്തി കേന്ദ്രങ്ങളിലെ14 സീറ്റുകളില്‍ ബിജെപി യുടെ ഭൂരിപക്ഷംഅഞ്ചു ലക്ഷം മുതല്‍ ആറര ലക്ഷം വരെയായിരുന്നു. 44 മണ്ഡലങ്ങളില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ 4 ലക്ഷത്തിലധികംവോട്ടുകളാണ് അവര്‍ കൂടുതല്‍ നേടിയത്. മൂന്നുലക്ഷത്തിലധികം ലീഡ് നേടിയ മണ്ഡലങ്ങള്‍105 എണ്ണമായിരുന്നു. ബിജെപി യുമായികോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടിയ 186 സീറ്റുകളില്‍കോണ്‍ഗ്രസിന് ജയിക്കാനായത് കേവലം 15സീറ്റുകളില്‍ മാത്രമായിരുന്നു. കോണ്‍ഗ്രസ് അനുകൂല പ്രവചനങ്ങള്‍ ഫലിക്കണമെങ്കില്‍ആ 186 ല്‍ നൂറു സീറ്റുകളെങ്കിലും കോണ്‍ഗ്രസ്‌വിജയിക്കണം. അതിന്റെ യാതൊരു സൂചനയുംആരും ഇതേവരെ നല്‍കിയിട്ടില്ല. മറ്റൊരു പ്രധാനകാര്യം കഴിഞ്ഞ തവണ 17 സംസ്ഥാനങ്ങളിലുംകേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന്ഒരൊറ്റ എം.പി. പോലുമുണ്ടായിരുന്നില്ല.ഇന്ത്യ ഭരിക്കാന്‍ യൂ.പി. വേണം എന്ന സത്യംനോക്കിയാല്‍ 2019 ല്‍ അവിടെ കിട്ടിയ ഒരേയൊരുസീറ്റ് സോണിയ ഗാന്ധിയുടേതായിരുന്നു.യൂ.പി.യില്‍ കഴിഞ്ഞ തവണ ബി.എസ്.പി.യുംഎസ്.പി. യും ഉള്‍പ്പെടെ ബിജെപി ക്കെതിരെഒന്നിച്ചപ്പോള്‍ ഇപ്പോള്‍ മായാവതി ഒറ്റയ്ക്ക്മത്സരിക്കുന്നു. ഇന്‍ഡി മുന്നണി നിലമെച്ചപ്പെടുത്തുന്ന അടിസ്ഥാന കണക്കുകള്‍എവിടെയും കാണുന്നില്ല. ഹിന്ദി മേഖലയിലോഗുജറാത്ത് രാജസ്ഥാന്‍ ബംഗാള്‍ തുടങ്ങിയസംസ്ഥാനങ്ങളിലോ കോണ്‍ഗ്രസിന്റെ നിലഭദ്രമാണെന്ന് ആരും പറയുന്നില്ല. ദുര്‍ബലമായകോണ്‍ഗ്രസ്സും ശിഥിലമായ പ്രതിപക്ഷവുംമോദിയുടെ പരാജയമല്ല ഉറച്ച വിജയത്തെയാണ്‌സൂചിപ്പിക്കുന്നത്.
                  
ഇന്‍ഡി മുന്നണിയിലെ പ്രധാനകക്ഷിയായ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ഗാര്‌ഗെതന്നെ രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്നു പറയുന്നില്ല. മമത ബാനര്‍ജിയാകട്ടെഅവരുടെ സംസ്ഥാനത്തു കോണ്‍ഗ്രസിന്റെ സഭാനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെയുള്ളകോണ്‍ഗ്രെസ്സുകാര്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെനിര്‍ത്തി മത്സരിക്കുന്നു.മോദിയെ ഇറക്കിയാല്‍ അടുത്ത അഞ്ചു കൊല്ലംഅഞ്ചു പ്രധാന മന്ത്രിമാര്‍ അതാണ് ഇന്‍ഡിമുന്നണിയിലെ കോണ്‍ഗ്രസ് ഇതര നേതാക്കള്‍പറയുന്നത്.
                       
ഇന്‍ഡി മുന്നണിയുടെ ഒരുപൊതുപരിപാടിയിലും അംഗമല്ലാത്തഅഴിമതിക്കെതിരെ പോരാടി അധികാരം നേടിഅഴിമതിക്കേസില്‍ ജയിലിലായി ഇടക്കാല ജാമ്യംനേടിയ അരവിന്ദ് കെജ്രിവാളാണ് മറ്റൊരു ബദല്‍.ആകെക്കൂടി 22 സീറ്റില്‍ മത്സരിക്കുന്ന അദ്ദേഹവുംസ്വന്തം ഗ്യാരന്റിറ്റിയും പ്രധാന മന്ത്രി മോഹവുമായിരാഹുല്‍ ഗാന്ധിയോടൊപ്പമുണ്ട്. എന്നാല്‍ ആപ്പ്ഭരിക്കുന്ന വിജയ സാധ്യതയുള്ള പഞ്ചാബില്‍ഇന്‍ഡി പരസ്പരം മത്സരിക്കുന്നു.
               
ഇന്ത്യയിലെ അറിയപ്പെടുന്ന തിരഞ്ഞെടുപ്പ്‌വിദഗ്ധനും എല്ലാക്കാലത്തേയും മോദി വിരുദ്ധനുമായ പ്രശാന്ത് കിഷോര്‍ മറ്റൊരു സമാനരാഷ്ട്രീയ വീക്ഷണമുള്ള ബര്‍ഗ്ഗദത്തുമായി കഴിഞ്ഞദിവസം നടത്തിയ ഒരു സംവാദത്തില്‍ തുടര്‍ ഭരണംഉറപ്പാണെന്നും അഞ്ചു ഘട്ടം കഴിഞ്ഞപ്പോള്‍അമിത് ഷാ അവകാശപ്പെടുന്നതുപോലെ 310മണ്ഡലങ്ങള്‍ ഉറപ്പായി എന്നത് ശരിയാകില്ലഎന്നുമാണ് പ്രവചിച്ചിരിക്കുന്നത്.
                      
ദേശിയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നമറ്റൊരു വസ്തുത രാജ്യത്തൊരിടത്തും പൊതുവായഒരു ഭരണവിരുദ്ധ വികാരം നിലവിലില്ല എന്നതാണ്.അതോടൊപ്പം മഹാരാഷ്ട്ര കര്‍ണ്ണാടക തുടങ്ങിയസംസ്ഥാനങ്ങളില്‍ ബിജെപി നിലവിലുള്ള എണ്ണത്തില്‍ കുറവ് സീറ്റുകളെ ഇപ്രാവശ്യം നേടൂഎന്നും പറയുന്നു. ആന്ധ്രാ പ്രദേശ് തെലുങ്ക് ദേശം തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലമെച്ചപ്പെടുത്തി തല്‍സ്ഥിതി തുടരാന്‍ സാധ്യതയുള്ളതായി ചില പ്രമുഖ ഉത്തരേന്ത്യന്‍ ചാനല്‍ സര്‍വേകള്‍ വെളിപ്പെടുത്തുന്നു.പ്രവചനങ്ങളുടെ ഫലപ്രാപ്തി അവര്‍അവലംബിക്കുന്ന കണക്കുകളുടെയും ആ രംഗത്തുള്ള പ്രാവീണ്യത്തെയും ആശ്രയിച്ചിരിക്കും. അക്കാര്യത്തില്‍ എന്തുകൊണ്ടോ .ഉത്തരേന്ത്യൻ നിഗമനങ്ങളാണ് കൂടുതൽ ശരിയാകുക.

Don't give importance to baseless election predictions

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക