Image

യാത്രാവഴിയിലെ ഇടത്താവളങ്ങള്‍  (ലേഖനം: ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 29 May, 2024
യാത്രാവഴിയിലെ ഇടത്താവളങ്ങള്‍   (ലേഖനം: ജയന്‍ വര്‍ഗീസ് )

മനുഷ്യ  വര്‍ഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട് സമകാലീനസംവിധാനങ്ങളും മാധ്യമങ്ങളും  ആഘോഷിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങള്‍ എന്നും മനുഷ്യന്റെപേടിസ്വപ്നങ്ങളായിരുന്നു എന്ന് സമ്മതിക്കുമ്പോളും. എല്ലാ പ്രതികൂലങ്ങളുടെയും പിന്നാമ്പുറങ്ങളില്‍ നിന്ന്‌നീണ്ടുവരുന്ന കരുണയുടെ ഒരു കരുത്തുറ്റ കൈ ചരിത്രത്തില്‍ എവിടെയും നമുക്ക് കാണാവുന്നതാണ്. 57 കോടികൊല്ലങ്ങള്‍ക്ക് മുന്‍പുണ്ടായി എന്ന് പറയപ്പെടുന്ന പ്രീ കാബ്രിയന്‍ സര്‍വ നാശത്തില്‍ നിന്നും ആറരക്കോടിവര്ഷങ്ങള്ക്കു മുന്‍പുണ്ടായ യത്തിക്കാന്‍ താഴ്വരയില്‍ സംഭവിച്ച ഉല്‍ക്കാ പതന സര്‍വ്വ നാശത്തില്‍ നിന്നും കരകയറിയ ജീവനാണ് ഇന്ന് നമ്മളോടൊപ്പം ഉള്ളതെന്ന് നാം മനസ്സിലാക്കണം.


അന്ന് ചത്തടിഞ്ഞ ജീവികള്‍ക്കോ അതിജീവിച്ച് പരിണമിച്ചു വന്ന ജീവികള്‍ക്കോ തങ്ങളുടെ നില നില്പിനോമരണത്തിനോ വേണ്ടി വലിയ സംഭാവനകള്‍ ഒന്നും അര്‍പ്പിക്കാനായില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ അവരുടെഅനുവാദ പ്രകാരമോ, സമ്മത പ്രകാരമോ ആയിരുന്നില്ല അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍. ഇന്ന് നമ്മള്‍ചെയ്യുന്നത് പോലെ സാഹചര്യങ്ങളെ ആസ്വദിക്കുക എന്ന ജീവിത ധര്‍മ്മം മാത്രമേ അവരും ചെയ്തിട്ടുള്ളു. താനറിയാതെ തനിക്കു ചുറ്റും രൂപപ്പെട്ട സാഹചര്യങ്ങളെ മറ്റ് പോംവഴികളില്ലാതെ ഏറ്റു വാങ്ങി മരണമോജീവിതമോ അനുഭവിക്കുകയായിരുന്നു എന്നേയുള്ളു.


നമ്മുടെ ജീവിതം നമ്മള്‍ സൃഷ്ടിച്ചതാണ് എന്ന മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടില്‍ ( നിന്റെ ശിലയും ശില്പിയും നീ തന്നെ എന്ന ) അഭിരമിക്കുന്നവര്‍ സാക്ഷാല്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ റോള്‍ മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്എന്ന് അവര്‍ തിരിച്ചറിയേണ്ടതാണ്. ഇങ്ങനെ  തിരിച്ചറിയുമ്പോളാണ് എല്ലാം കെട്ടിപ്പെറുക്കി ചൊവ്വയില്‍ ചെന്ന്രക്ഷപ്പെടാം എന്ന ഉടായിപ്പ് സ്വപ്നം എത്ര ബാലിശമാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നത്.


ഒന്നും  നടക്കില്ല. നിങ്ങള്‍ വിലമതിക്കുന്ന നിങ്ങളുടെ ജീവിതം നിങ്ങളുടെ സൃഷ്ടിയല്ല എന്നതാണ് സത്യം. അജ്ഞാതവും അപാരവുമായ ആദിയുടെ ചിന്താ ബോധം രൂപപ്പെടുത്തിയ സാഹചര്യങ്ങളുടെ ബാക്കിപത്രങ്ങളായി ഇപ്പോള്‍ ഇവിടെ ഇങ്ങിനെ നിങ്ങള്‍ ആയിരിക്കുന്നുവെന്നേയുള്ളു. നാളെ നമ്മള്‍ എങ്ങനെയാവണംഎന്നും എന്തായിരിക്കണമെന്നും ഉള്ളത് നമ്മുടെ നിയന്ത്രണത്തിലല്ല എന്നതിനാല്‍ ഇന്ന് കയ്യിലുള്ള ജീവിതം ഒരുവിലപ്പെട്ട മുത്തായി കാത്ത് സൂക്ഷിക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. നിങ്ങള്‍ എന്ന നിങ്ങളുടെ മുത്ത് അപരന്അസൗകര്യമാവാതെ വയ്ക്കുക എന്ന സാമൂഹ്യ ധര്‍മ്മം ഒന്നാം പാഠമായി നിങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ബാക്കിയെല്ലാം പിന്നാലെ വന്നു കൊള്ളുന്നതാണ്. 


നിന്റെ ശിലയും ശില്പിയും നീ തന്നെയാണ് എന്ന മാര്‍ക്‌സിയന്‍ ചിന്താ ധാര കുറേക്കൂടി പരിഷ്‌ക്കരിച്ച് നിന്നെഉണ്ടാക്കിയത് നിന്റെ തന്തയും തള്ളയുമാണെന്നു പറയുന്ന  ചില സ്വതന്ത്ര ചിന്താ യുക്തിവാദി ബുദ്ധിജീവികളുണ്ട്. . അത്  ശരിയാവാന്‍ ഇടയില്ല. എന്തുകൊണ്ടെന്നാല്‍,  ഇന്നലെ എന്ന അപ്പനില്‍ നിന്ന് രൂപമെടുത്തഇന്ന് മാത്രമല്ലല്ലോ നീ ? ആദി മുതല്‍ നീ വരെയുള്ള സുദീര്‍ഘമായ ഒരു കാല ഘട്ടത്തിന്റെ സമ്പൂര്‍ണ്ണമായസംഭാവനയുടെ സജീവമായ ഒരു പ്രകട രൂപമാകുന്നുവല്ലോ നീ എന്ന ഇന്ന് ?


നീ എത്രയൊക്കെ തലയറഞ്ഞ് ശ്രമിച്ചാലും നിന്നെ ഒരു നൂറ്റിയിരുപത് വര്‍ഷങ്ങള്‍ക്കും അപ്പുറത്തേക്ക് കൊണ്ട്‌പോകാന്‍ നിനക്കോ നിന്റെ നിലവിലുള്ള സംവിധാനങ്ങള്‍ക്കോ സാധ്യമല്ല എന്നിരിക്കെ നാം കൊട്ടിഘോഷിക്കുന്ന ശാസ്ത്രീയ നേട്ടങ്ങള്‍ പോലും നമ്മുടെ നിയന്ത്രണത്തില്‍ അല്ല സംഭവിക്കുന്നത് എന്ന്‌സമ്മതിക്കേണ്ടി വരുന്നുവല്ലോ ? 

ഒരു വലിയ കടലില്‍ നിന്ന് കോരിയെടുത്ത് കുപ്പിയിലാക്കപ്പെട്ട ജലം ആ കുപ്പിയുടെ ആകൃതിയില്‍ രൂപം മാറിസ്വതന്ത്രമായിരിക്കുന്നതു പോലെ ഇപ്പോള്‍ നമ്മള്‍ ആയിരിക്കുന്നുവെന്നേയുള്ളു. ഇനി ആ കടലിലേക്ക് ഇതേജലം തിരിച്ചൊഴിക്കുകയാണെങ്കില്‍ അവിടെയും നമ്മള്‍ എന്ന ജലമുണ്ട്. പക്ഷെ അത് കുപ്പിയുടെ ആകൃതിയില്‍പ്രത്യേക ഐഡന്റിറ്റിയുമായി ഉണ്ടായിരുന്ന ഞാനോ നിങ്ങളോ ആയിട്ടല്ല. ആ സമുദ്രത്തിലെ അളവില്ലാത്തഅതിന്റെ ജല സ്വരൂപത്തിന്റെ ഭാഗമായി സമുദ്രജലം എന്ന അതിന്റെ  പൊതു ഐഡന്റിറ്റിയുടെ ഭാഗമായിട്ടാവുംനമ്മളുണ്ടാവുക.  വീണ്ടും ഇവിടെ നിന്ന് കോരി നിറയ്ക്കപ്പെടുന്ന പുതിയ കുപ്പികളില്‍ നമ്മളുണ്ടോ ? തീര്‍ച്ചയായുംഉണ്ട്. അത് പുതിയ കുപ്പിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പുതിയ ജലത്തിന്റെ പുതിയ ഐഡിന്റിറ്റിയുടെഭാഗമായിട്ടായിരിക്കും എന്ന് മാത്രം. നിരന്തരം കോരിയെടുക്കപ്പെടുകയും, നിരന്തരം തിരിച്ചൊഴിക്കപ്പെടുകയുംചെയ്യുന്ന പ്രപഞ്ച നിര്‍മ്മാണ തന്ത്രത്തിന്റെ ( പരിണാമം എന്ന് ശാസ്ത്രം.) ജീവിക്കുന്ന ഉദാഹരണങ്ങളായികണികകളായിരുന്ന നമ്മള്‍ വ്യത്യസ്ത രൂപങ്ങളിലോ, വ്യത്യസ്ത ഭാവങ്ങളിലോ, അതുമല്ലെങ്കില്‍ ആയിരുന്നകണികകളായിത്തന്നെയോ പ്രപഞ്ച ഭണ്ഡാഗാരത്തില്‍ എന്നുമെന്നും നമ്മളുണ്ടാവും. പുനര്‍ജ്ജന്മങ്ങളുടെപൂര്‍വകാല സമസ്യകള്‍ പൂരിപ്പിക്കാനിറങ്ങിയ പഴയ കാല ആചാര്യന്മാര്‍ക്ക് ഈ സമസ്യകള്‍  ഇത്രയ്ക്കുആഴത്തില്‍ മനസ്സിലാവാതെ പോയത് കൊണ്ടായിരിക്കണം യുക്തി വാദികളുടെയും സ്വതന്ത്ര ചിന്തകരുടെയുംതൊലിപ്പുറമെയുള്ള ആക്രമണങ്ങള്‍ക്ക് നിരന്തരം അവര്‍ പാത്രങ്ങളായിക്കൊണ്ടിരിക്കുന്നത്. ? 


മറ്റു ജീവി വര്‍ഗ്ഗങ്ങളില്‍ കേവലം ഒന്ന് മാത്രമായി നിസ്സഹായനും നിരവലംബനുമായ ഒരു ജീവി മാത്രമാണ്മനുഷ്യന്‍. വിശേഷ ബുദ്ധിയുണ്ട് എന്ന അവകാശ ബോധത്തോടെ സ്വന്തം മനസ്സില്‍ രൂപപ്പെടുന്ന മോഹങ്ങളുടെ, സ്വപ്നങ്ങളുടെ ഒരു വര്‍ണ്ണ വല സൂക്ഷിക്കുവാനും ഭാവിയുടെ ആഴങ്ങളിലേക്ക് അത് വീശിയെറിയുവാന്‍സാധിക്കുന്നു എന്നതുമാണ് അവന്റെ പ്രത്യേകത. 


നിങ്ങളുടെയോ നിങ്ങളുടെ മുന്‍തലമുറകളുടെയോ വലിയ സഹായമൊന്നുമില്ലാതെ, മാവില്‍ നിന്ന് പഴുത്തു വീണമാങ്ങ മുളച്ച് മറ്റൊരു മാവായിത്തീരുന്നത് പോലെ ജന്മങ്ങള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. എങ്കിലുംധൂളികളില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെടുകയും അകത്ത് മുനിഞ്ഞു കത്തുന്ന മുട്ടവിളക്കായി ആത്മാവ് എന്നൊ ജീവന്‍എന്നോ മനസ്സ് എന്നോ ഒക്കെ വിളിക്കാവുന്ന സ്വപ്നങ്ങളുടെ ഒരു തിരിനാളം കൊളുത്തി വയ്ക്കപ്പെടുകയുംചെയ്ത ഈ ജന്മം ഒരു അനുഗ്രഹമാണ്, സൗഭാഗ്യമാണ് ! ഈ പ്രകാശം ആവുന്നത്ര സഹജീവികള്‍ക്ക്വെളിച്ചമായി ഭവിക്കുവാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ട്, അതെ മുന്നോട്ടു പോവുകയാണ് ആഗോളമനുഷ്യവര്‍ഗ്ഗത്തിലെ ഒരംഗം എന്ന നിലയില്‍ നമുക്ക് വേണ്ടത്. നിലത്തെ പൊടിയില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട്‌നിങ്ങളായി രൂപം മാറിയ നിങ്ങളില്‍ നിന്ന് പ്രപഞ്ചം പ്രതീക്ഷിക്കുന്നത് ഇത് തന്നെയാണ്, പ്രപഞ്ചത്തിനു ഒരുശില്പിയുണ്ടെങ്കില്‍ സ്വാഭാവികമായി ആ ശില്പിയും.

Join WhatsApp News
Newton 2024-05-29 21:47:37
ഞങ്ങളുടെ നാട്ടിലെ മത്തായിച്ചേട്ടൻ ഷാപ്പീന്ന് കള്ളുകുടിച്ചിട്ടു വരുന്നവഴി ചുമ്മാ നിൽക്കുന്ന പട്ടിക്കിട്ട് പോയി തൊഴിക്കുന്നതുപോലെയാണ് ജയൻ ചേട്ടൻ എന്ത് എഴുതിയാലും ശാസ്ത്രത്തിനിട്ട് ഒരു തോഴി കൊടുക്കും ("മനുഷ്യ  വര്‍ഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട്"). പട്ടിയെ തൊഴിക്കുന്നത് മനസിലാക്കാം. മത്തായിചേട്ടനെ ആ പട്ടി പണ്ടെങ്ങാനും കമ്മി കാണും! പക്ഷെ ശാസ്ത്രം ആരേയും കടിക്കില്ലല്ലോ. ഈ ചേട്ടന് ഇതെന്ത് പറ്റി? ശാസ്ത്രത്തോട് ഇത്ര വെറുപ്പ് തോന്നാൻ കാരണം എന്താണ്? മനുഷ്യവംശത്തിന് നാശം വരുമെന്ന് ശാസ്ത്രം പറയാൻ കാരണം, മനുഷ്യന്റെ പോക്ക് ശരിയല്ല. ഇരിപ്പടം കുഴി തോണ്ടി വിൽക്കുന്ന പരിപാടിയല്ലേ മനുഷ്യൻ നടത്തുന്നത്. മനുഷ്യർക്ക് സുഖിച്ചു ജീവിക്കണം അതിന് ശാസ്ത്രം വേണം. പല്ലു, കാലിന്റെ മുട്ട് . അര, മുല, പിന്നെ ചുക്കി ചുളിങ്ങിയ മുഖം മോഹൻലാലും മമ്മൂട്ടിയും ഒക്കെ ചെയ്യുന്നതുപോലെ വീർപ്പിച്ചു നിറുത്താൻ മരുന്ന്, പിന്നെ ന്യുയോർക്കിൽ നിന്ന് അങ്ങ് നാട്ടിൽ നാലു മണിക്കൂർകൊണ്ടു ചെല്ലാൻ പറക്കും തളിക, പിന്നെ ചേട്ടൻ ഈ ലേഖനം എഴുതി കഴിഞ്ഞാൽ ഉടൻ ഇമലയാളിൽ ഇടാൻ ഇന്റർനെറ്റ് അങ്ങനെ എല്ലാം ഞണ്ണി തിന്നിട്ടും അരിയും തിന്ന് ആശാരിയെ കടിക്കുന്ന പട്ടിയെപ്പോലെ ശാസ്ത്രത്തെ തെറി പറയുന്നത് ഒരിക്കലും ശരിയല്ല. ഒരു ശാസ്ത്രജ്ഞൻ ആകാൻ കൊതിച്ചു ശാസ്ത്രത്തെ കുറിച്ച് പലതും പഠിച്ചെങ്കിലും സാമ്പത്തിക ഭദ്രത കുറവ് അതിന് അനുവദിച്ചില്ല. എങ്കിലും ശാസ്ത്രത്തെ ആരെങ്കിലും ചീത്ത പറഞ്ഞാൽ സഹിക്കില്ല . പല്ലും നഖവും ഉപയോഗിച്ചെതിർക്കും. ഐൻസ്റ്റൈൻ പറഞ്ഞതുപോലെ, "Only two things are infinite, the universe and human stupidity, and I'm not sure about the former."
Ninan Mathulla 2024-05-30 00:32:55
When Newton published his research findings first in London Royal Society for the most learned men those days, only a handful of people could understand what he found out. Looks like this Newton here in comment column don’t understand the thinking of Jayan Varhese, the philosopher.
Newton 2024-05-30 00:58:47
Newton's third law simply states that for every action there is an equal and opposite reaction. So, if object A acts a force upon object B, then object B will exert an opposite yet equal force upon object A. So, don’t poke your nose in between Ninan, the rock and salvation, you can it smashed
Mathai Chettan 2024-05-30 01:46:46
ശാസ്ത്രത്തെ ഒരിക്കലും തോഴിക്കരുത് കേട്ടോ? അത് ശരിയായ നടപടി അല്ല? വൃത്തികെട്ട തത്വചിന്തയില്ലാത്ത നെറികെട്ട രാഷ്ട്രീയ ഭിക്ഷാം ദേഹികളെ, അനാചാരവും ദുരാചാരവും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന വിവിധ മത പൂജാരികളെ അച്ഛന്മാരെ മുല്ലകളെ, നിങ്ങൾ വിശ്വാസത്തിൻറെ ഒക്കെ പേരിൽ നിങ്ങളെ പണം പിടുങ്ങുന്ന, പിന്നെ വർഗീയവാദികളെ ഒക്കെ വേണ്ടിവന്നാൽ ഒന്ന് തൊഴിച്ചാലും കുഴപ്പമില്ല. ഈ പറയുന്നത് മത്തായി ചേട്ടനാണ് കേട്ടോ? മത്തായി ചേട്ടൻ അനാവശ്യമായി ആരെയും തൊഴിക്കാറില്ല തൊഴിക്കാനുള്ള ശക്തിയുമില്ല. 100 വയസ്സായ മത്തായി ചേട്ടൻ വീൽചെയറിലാണ്. .സാം നിലമ്പള്ളി സാറും ആയിട്ട് ഈ മത്തായി ചേട്ടൻ കൊമ്പ് കോർക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. പുള്ളി ആണെങ്കിൽ എന്നോട് ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തതുകൊണ്ട് വാലും ചുരുട്ടി ഇരിക്കുന്നതായിട്ട് തോന്നുന്നു. എത്ര പ്രാവശ്യം പുള്ളിയെ വെല്ലുവിളിച്ചതാണെന്ന് അറിയാമോ? മേലെ കാണുന്ന മത്തുള്ള സാർ നല്ലൊരു ബൈബിൾ പ്രസംഗം നടത്തി . അവരെയൊക്കെ ഒന്ന് മാനസാന്തരപ്പെടുത്തിയാൽ നന്നായിരുന്നു. എന്ന് മത്തായി ചേട്ടൻ.
Jayan varghese 2024-05-30 08:16:47
എഴുതാൻ കഴിവ് ലഭിച്ചവൻ എഴുതട്ടെ. വായിക്കാനും ആസ്വദിക്കാനും കഴിവ് ലഭിച്ചവർ ആസ്വദിക്കട്ടെ. ഇതിന്‌ രണ്ടിനും കഴിവ് ലഭിക്കാത്തവർ ചുടുകാട്ടിലെ കില്ലപ്പട്ടിയെപ്പോലെ വെറുതേ ഓടി നടന്ന് കുരയ്ക്കട്ടെ ?
Ninan Mathulla 2024-05-30 12:25:05
One of the advantages of writing anonymous is that you can write any stupid things that come to your mind, and have no shame for it. Another is that you can throw mud from the dark, and do propaganda without fear here and mislead readers. ‘emalayalee’ may screen comments and check if it is factual, especially when criticizing learned men like Jayan and others. Comment writer Newton could have at least search Google before writing comments. Isaac Primarily it was Newton who invented the new branch in Mathematics called Calculus to explain laws of motion and gravity. Only a handful of people at London Royal Society of Science could understand the complex Mathematics in his papers. Quote – ‘Isaac Newton wrote calculus as a way to explain the generation of motion and magnitudes in physics and geometry. Newton's work in physics, particularly his focus on gravity and laws of motion, led him to realize that he needed a new mathematical framework to solve problems. For example, Newton wanted to explain why the speed of a falling object increases every second, and why the orbits of planets are elliptical, but there was no existing mathematical explanation for these phenomena. Newton saw calculus as a way to fill this void in mathematics.’
Anthappan 2024-05-31 00:01:04
There is no justification in your argument Mr. Matthulla. Your statement implies that the people who write anonymously are all stupid. As a follower of Jesus, you are not supposed to call your enemy stupid. You are supposed to love your enemies. But that is not the issue. Newton was saying that, before writing any article, Jayan Varghese attacks Science. He has the right to reject science but no right to say that science is absolutely wrong. Science is not in the business of proving that there is a god or not. It is rather inventing things which improves the quality of life. Whatever, science proves through experiment can be proved by repeating that experiment many years after the invention and claim that the result is same. But whatever Jayan or you say (god) cannot be proved. Another thing is that Newton is not the only person who developed calculus. Calculus is the study of rates of change. It was invented independently by two mathematicians, the German Gottfried Wilhelm Leibniz and the Englishman Isaac Newton. Newton invented it first, but Leibniz created the notations that mathematicians use today. Today, both Leibniz and Newton are usually given credit for independently inventing and developing calculus. I don't think Newton has anything against Jayan but cannot accept his bashing Science. About you, you are a distractor. In this case also, you were trying to distract the readers by talking about Newton rather than talking about the Jayan's attack on science and Newton's stand against that. You guys can take some of the readers for a ride but difficult to take the people spent their lifetime on learning science and its application in our day-to-day life.
Ninan Mathulla 2024-05-31 14:52:50
Anthappan’s comment here proves my point that those who write anonymously write what comes to their mind and have no shame for misleading the readers. They can walk around in the community as nobody recognizes them. Also, Antappan didn’t read my comment or respond before considering it. I didn’t say that all those who write anonymously are stupid, but they have the advantage of writing silly things and have no shame. I didn’t call my enemy stupid; Anthappan is not my enemy. Besides, there is room for punishment in love. Jesus called a person a fox. I didn’t see Jayan attack science. I wrote a ‘neroopanam’ for one of his books, which had many articles. Anthappan interpreted what Jayan wrote as an attack on science and took it personally. Jayan didn’t say science is absolutely wrong. As you said, if science is just inventing things, nobody has any problem. But so-called scientists put forward Big Bang and evolution theories in the name of science that can’t be proved as science. Believing or not believing in God is faith, and faith can’t be proved as your experience and knowledge are also involved in faith. Your knowledge is not my knowledge, and your experience is not my experience. I didn’t say Newton was the only person who developed calculus. I used the word ‘primarily.’ It looks like you searched Google. Regarding my right to talk about science, I have a master's degree in science and have worked as a microbiologist all my life using the latest genetic techniques offered by science. I am aware of its possibilities and limitations. Science has nothing to say about love, mercy, morals, or ethics. We have to turn to religion for it, as science does not have the vocabulary to address it. Is it science bashing, telling the truth? Is science somebody’s personal property?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക