Image

നമുക്ക് വേണ്ടത് നന്മയുടെ വെളിച്ചം (ലേഖനം: ജയൻ വർഗീസ്)

Published on 31 May, 2024
നമുക്ക് വേണ്ടത് നന്മയുടെ വെളിച്ചം (ലേഖനം: ജയൻ വർഗീസ്)

മനുഷ്യവംശ ചരിത്രത്തിലെ മഹാ ദുരന്തങ്ങളിൽ ഏറ്റവും ഭീകരമായ ഒന്നായിരുന്നു ജപ്പാനിൽ നിപതിച്ച ആറ്റംബോംബുകളിൽ നിന്നുള്ള അത്യുഗ്ര സ്പോടനങ്ങൾ. മനുഷ്യ രാശിയെ ഒന്നായി കാണുകയും വിലയിരുത്തുകയുംചെയ്യുന്നവരെ  സംബന്ധിച്ചിടത്തോളം മനുഷ്യൻ മനുഷ്യനെതിരെ പ്രയോഗിച്ച ഏറ്റവും വലിയ നാണക്കേടായിഇന്നും ഇത് അവശേഷിക്കുന്നു. 

ജപ്പാനിലെ രണ്ടു നഗരങ്ങളിൽ മനസ്സമാധാനത്തിന്റെ മനോഹര പാടങ്ങളിൽ സ്വപ്നങ്ങളുടെ വിത്തുകൾ വിതച്ച്വിള കൊയ്യാൻ കാത്തു കാത്തിരുന്ന ലക്ഷക്കണക്കിന് മനുഷ്യരെയാണ് ആ തീക്കാറ്റ് ചുട്ടു ചാമ്പലാക്കിയത്.

പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും സംഭവിക്കുമ്പോൾ ‘എവിടെയായിരുന്നു ദൈവം ?’ എന്നപരിഹാസച്ചോദ്യം ചോദിക്കുന്ന ഭൗതിക വാദികൾക്ക് ഉത്തരം മുട്ടിപ്പോയ ഒരു സന്ദർഭമായിരുന്നു അത്. എന്തുകൊണ്ടെന്നാൽ എല്ലാ നന്മകളുടെയും സമ്പൂർണ്ണ സംരക്ഷകനായി അവർ അവരോധിച്ചിരുന്ന നമ്മുടെശാസ്ത്രത്തിന് പറ്റിപ്പോയ ഒരു കേവല കൈപ്പിഴ ആയിരുന്നുവല്ലോ ഈ  ബോംബിന്റെ കണ്ടുപിടിത്തവുംനിർമ്മാണവും തുടർന്നുണ്ടായ സ്ഫോടനങ്ങളും./ ! 

പിന്നീട് ലോകം കേട്ടത് ഒത്തിരിയൊത്തിരി ന്യായീകരണ പരമ്പരകൾ. തങ്ങളുടെ ദൈവമായ ഹിരോഹിതോയുടെആസ്ഥാനം ഭദ്രമാക്കാൻ ശത്രുതാവളങ്ങളിൽ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കാൻ തയ്യാറായി നിന്നജപ്പാൻ ജനതയുടെ അന്ധമായ രാജഭക്തി ഒരു വശത്ത്. ഈ രാജഭക്തിയിൽ സ്ഥല കാല ബോധം നഷ്ടപ്പെട്ട്ആരെയും എവിടെയും ആക്രമിക്കാൻ ഇറങ്ങിത്തിരിച്ച ജാപ്പനീസ് ക്രൂരന്മാരെ കീഴടക്കുവാൻ ഇതല്ലാതെ മറ്റ്മാർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്ന അമേരിക്കൻ ന്യായം മറുവശത്ത്.  

എന്തായാലും രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാൻ ഈ കടുംകൈ പ്രയോഗത്തിന് സാധിച്ചു എന്നത്ചരിത്ര സത്യം. തകർന്നടിഞ്ഞ ജപ്പാൻ ജനത ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയായിപറന്നുയരുന്നതാണ് പിന്നീട് ലോകം കണ്ടത്. വ്യാവസായിക വിപ്ലവത്തിന്റെ സുവർണ്ണ ഖനിയായി ജപ്പാൻഅറിയപ്പെട്ടു. ഉൽപ്പന്നങ്ങളുടെ നിലവാരവും ഗുണമേന്മയും ലോകത്ത് ഒന്നാമതായപ്പോൾ ഏതൊരു മനുഷ്യനുംഒരു ജാപ്പനീസ് ഉൽപ്പന്നത്തിന്റെ ഉടമസ്ഥരായി മാറുകയും അതുവഴി ലഭ്യമായ സാമ്പത്തിക ഭദ്രതയിൽ ജപ്പാൻലോക രാജ്യങ്ങളുടെ മുൻ നിരയിൽ എത്തുകയും ചെയ്തു.

ഇന്ന് കഥ മാറി. ശാസ്ത്രീയ മുന്നേറ്റവും വ്യാവസായിക വിപ്ലവവും മനുഷ്യ ജീവിതത്തിന് ആനന്ദം പകരും എന്നപുതിയ കാല സിദ്ധാന്തങ്ങൾ കാറ്റിൽ കടപുഴകി വീഴുന്ന വന്മരങ്ങളെപ്പോലെ ജപ്പാനിൽ തകർന്നടിയുന്നു. ആളുകൾക്ക് ഒന്നിലും താൽപ്പര്യം ഇല്ലാതായിരിക്കുന്നു. വലിയ വീട് കാറ് മറ്റ് ആഡംബര വസ്തുക്കൾ എല്ലാംഅവർ ഉപേക്ഷിക്കുകയാണ്. പുതിയ കണക്കനുസരിച്ച് തൊണ്ണൂറ് ദശലക്ഷം ആഡംബര ഭവനങ്ങൾ അവർഉപേക്ഷിച്ചു കഴിഞ്ഞു.അവിടെ താമസിച്ചിരുന്നവർ നഗര പ്രാന്തങ്ങളിലെ വൺ ബെഡ്‌റൂം / ടൂ ബെഡ്‌റൂംഅപ്പാർട്ടുമെന്റുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. 

മക്കൾ സ്വന്തം വഴി തേടിപ്പോയ മാതാപിതാക്കളുടെ അവസ്ഥയാണി ഇതെങ്കിൽ ആ മക്കൾക്കും ഒന്നിലുംതാൽപ്പര്യം ഇല്ലാതായിരിക്കുന്നു. കഠിനാദ്ധ്വാനികൾ എന്ന് പേര് കേട്ടിരുന്ന ജപ്പാൻ ജനതയ്ക്ക് ഇന്ന് ജോലിചെയ്യാൻ തീരെ താൽപ്പര്യമില്ല. ഉൽപ്പാദന മേഖല വമ്പിച്ച തൊഴിലാളി ക്ഷാമം നേരിടുകയാണ്. നാല്പത്ശതമാനത്തിലേറെ മനുഷ്യാദ്ധ്വാനം മറ്റു രാജ്യങ്ങളിൽ നിന്ന് കടമെടുത്തിട്ടാണ് ജപ്പാനിലെ ഫാക്ടറികൾ ഇന്ന്പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് കണക്കുകൾ പറയുന്നു. 

യുവജനങ്ങളുടെ ഈ വിരസത ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കുടുംബബന്ധങ്ങളിലാണ്.കുടുംബാംഗങ്ങൾ ഏകാന്ത പഥികൻ ആയി യാത്ര തുടരുന്നതിനാൽ ഉത്തരവാദിത്തങ്ങൾഏറ്റെടുക്കാൻ ആരും തയ്യാറല്ല  എന്നതിനാലാണ് കൊട്ടാര ഭവനങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നത്  എന്ന്കരുതാവുന്നതാണ്.  ഒരാൾ തന്റെ വലിയ വീടും ചെറു ഫാമും ഉൾപ്പടെയുള്ള പ്രോപ്പർട്ടി  സജന്യമായികൊടുക്കാമെന്ന് അഞ്ചു പത്രങ്ങളിൽ പരസ്യം കൊടുത്തിട്ടും ഏറ്റെടുക്കാൻ ആളില്ലാതെ ഉപേക്ഷിക്കേണ്ടിവന്നുവത്രെ ! 

യുവാക്കൾക്ക് ക്യടുംവ ജീവിതത്തോട് തീരെ താൽപ്പര്യമില്ല. ഒരു ചായ കുടിക്കാൻ എന്തിന് ചായത്തോട്ടം വാങ്ങിസംരക്ഷിക്കണം എന്നതാണ് അവരുടെ നിലപാട്. അത്യാവശ്യം ലിവിങ് ടുഗതർ മാത്രം. കുട്ടികൾ എന്ന ബാധ്യതവേണ്ടേ വേണ്ട. 

കുട്ടികളുടെ സംരക്ഷണത്തിനായി സർക്കാർ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആർക്കുംഅതിലൊന്നും താൽപ്പര്യമില്ല. ലൈംഗികതയെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ജനസംഖ്യ നിലനിർത്താനുമായി സർക്കാർ ചിലവിൽ ബ്ലൂ ഫിലിമുകൾ വരെ നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ട്. എന്നിട്ടുംങ്ങേഹേ ? 

ഇതിനിടയിൽ ചൈനയിൽ നിന്നൊരു വാർത്ത വരുന്നു. പരമ സുന്ദരികളായ പെൺ ശരീരങ്ങൾ തുച്ഛമായതുകയ്ക്ക് വിലയ്ക്ക് വാങ്ങാം എന്നതാണ് ആ വാർത്ത.. വെറും രണ്ട് ലക്ഷം ഇന്ത്യൻ രൂപയും ടാക്‌സും. 

ആർട്ടിഫിഷ്യൽ ഇന്റലിജെന്റിന്റെ സഹായത്തോടെ നിർമ്മിച്ചെടുക്കുന്ന ഈ സുന്ദരികൾ പുരുഷന് പരമാവധിശയനസുഖം നൽകുന്നതിനുള്ള സംവിധാനങ്ങളോടെയാണ് നിർമ്മിച്ചിട്ടുള്ളത്‌. പഞ്ചാര വാക്കുകൾ പറഞ്ഞ്അവനെ സുഖിപ്പിക്കുക മാത്രമല്ല, അവന്റെ സെക്ഷ്വൽ ചോയിസ് അനുസരിച്ച് അവനെ സുഖിപ്പിക്കുകയുംരസിപ്പിക്കുകയും ചെയ്യാൻ വേണ്ടി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളവയാണ് ഈ സുന്ദരികൾ. ഒറിജിനലിനെ വെല്ലുന്നഈ ഡ്യൂപ്ലിക്കേറ്റുകൾ അവന് വേണ്ടി പാചകം ചെയ്യുകയും വീട് ക്ളീൻ ആക്കുകയും മടിയിൽ കിടത്തിഇഷ്ടഗാനം പാടി ഉറക്കുകയും ആവശ്യം തോന്നുമ്പോളൊക്കെ സെക്‌സിന് വേണ്ടി കിടന്നു കൊടുക്കുകയുംവാൽസ്യായന കാമ ശാസ്ത്രത്തിന്റെ മറുകര എന്തെന്ന് അവനെ അനുഭവിപ്പിക്കുകയും ചെയ്യും ഈ സൗന്ദര്യധാമങ്ങൾ !

കോടികൾ വാരിയെറിഞ്ഞ് കല്യാണം നടത്തി ആനയെഴുന്നള്ളത്തിലെ ഒന്നാം പാപ്പാന്റെ ഗമയോടെഒരെണ്ണത്തിനെ മണിയറയിൽ എത്തിക്കുന്ന നമ്മുടെ സമകാലികരുടെ അവസ്ഥയെന്താണ് ? ഏതാനും ആദ്യവർഷങ്ങളിൽ അടിച്ചും പൊളിച്ചും ആഘോഷം. പിന്ന ഒന്നുരണ്ട് പേറൊക്കെ കഴിയുന്നതോടെ ഒറിജിനലിന്റക്വളിറ്റി ഒന്നിടിഞ്ഞു തൂങ്ങുമല്ലോ? പുറത്ത് വസന്തങ്ങൾ വർണ്ണങ്ങൾ വിരിയിക്കുകയും രാപ്പാടികൾ വിരഹഗാനങ്ങൾ പാടി വരവേൽക്കാനിരിക്കുകയും ചെയ്യുമ്പോൾ  അതൊക്കെ അവഗണിച്ച് നമ്മുടെ നാരങ്ങാ അച്ചാറുംകൂട്ടി വീട്ടിലെ ഊണ് തന്നെ ശരണം. എന്നതാണല്ലോ നില ? ഈ ഡ്യൂപ്ലിക്കേറ്റിന് ആ ഒരു പ്രശ്നമേയില്ല. എന്നുമെന്നും മധുരപ്പതിനേഴിന്റെ തുടുതുടുപ്പ്  ഉറപ്പ്‌ ! വാങ്ങുന്ന അച്ചായന് വയസായി നരച്ചു കുരച്ചാലും പെണ്ണ്നിത്യ വസന്തമായി കൂടെ കിടക്കും. 

സാക്ഷാൽ മനുഷ്യ ശരീരത്തിന്റെ ചൂരും ചൂടും മാത്രമല്ല വികാര പാരവശ്യങ്ങളും പ്രസരിപ്പിക്കാനുംപ്രകടിപ്പിക്കാനും പാകത്തിൽ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ ഏ  ഐ സുന്ദരികൾ പശിയടങ്ങാത്തപഹയന്മാർക്കുള്ള ( മനുഷ്യരിൽ മിക്കവരും അങ്ങിനെത്തന്നെ ആയിരിക്കുമല്ലോ ) ഒരൊന്നാംതരം ഊട്ട്‌ പുരതന്നെ ആയിരിക്കും. ലഹരിപ്പുഴകളുടെ കരയിൽ കോപ്പ മുലകളെ മുക്കാലും പ്രദർശിപ്പിച്ചു കൊണ്ട്കാത്തിരിക്കുന്ന സുബർക്കത്തിലെ ഹൂറികളെ പ്രാപിക്കാൻ   വേണ്ടി അയൽക്കാരനായ അന്യ മതസ്ഥന്റെ  തലയരിയാൻ  പോകുന്നവർക്കും ഇനി അത്ര പാട് പെടാതെ കാര്യം നടക്കും അൽപ്പം ചിക്കിലി ഒപ്പിച്ചാൽ ഒന്നിനെസ്വന്തമാക്കാം !.

പോരേ ആധുനിക ശാസ്ത്രം ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സഹായത്തോടെ മനുഷ്യാവസ്ഥക്ക്സമ്മാനിക്കുന്ന വലിയ സമ്മാനങ്ങൾ? ഇതിനെയല്ലേ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന അവസ്ഥഎന്ന് പറയുന്നത് ?

ശാസ്ത്ര വളർച്ചയും വ്യാവസായിക വിപ്ലവവും മനുഷ്യ പുരോഗതിയെ മുന്നോട്ട് നയിക്കും എന്ന  പ്രതീക്ഷക്ക്പ്രസക്തി കുറയുകയാണ്. ആദ്യകാല ആവേശങ്ങൾ അനുഭവിച്ചു കഴിയുമ്പോൾ എല്ലാറ്റിലും ഒരു വിരക്തിഅനുഭവപ്പെട്ടു തുടങ്ങുന്നു.  നേടിയതൊന്നും ആയിരുന്നില്ല നേട്ടം എന്ന് തിരിച്ചറിയുന്ന കാലം വരുന്നു. വ്യാവസായിക വിപ്ലവത്തിന്റെ വലിയ ഉസ്താദ് ആയിരുന്ന ജപ്പാനിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്  ഇത്തന്നെയാണ്. എന്തിനു വേണ്ടി ആയിരുന്നു താൻ ജീവിച്ചത് ( ജീവിക്കുന്നത് ) എന്ന അടിസ്ഥാന ചോദ്യത്തിനുള്ള അടിസ്ഥാനഉത്തരം ആരും തിരക്കുന്നതേയില്ല.  മരിക്കാൻ വേണ്ടിയായിരുന്നു എന്ന. ആ ശരിയായ ഉത്തരം വ്യക്തി സ്വയംബോധ്യപ്പെടുന്ന ഒരവസ്ഥയിലെത്തുമ്പോൾ പിന്നെ ജീവിതം ആനന്ദമാണ്‌. മൃത്യോമ അമൃതം ഗമയ:

കടപ്പാടുകൾ. 

1  വിശ്രുത മാധ്യമ പ്രവർത്തകനും ലോകോത്തര മാധ്യമ സ്ഥാപനമായ ‘തെഹൽക്ക ‘ യുടെ മുൻ ജേര്ണലിസ്റ്റുമായആദരണീയനായ ശ്രീ മാത്യു സാമുവൽ  അവർകൾ.  

2  അമേരിക്കയിലെ മലയാള സാഹിത്യ നിരൂപകനായ ആദരണീയനായ ശ്രീ സുധീർ പണിക്കവീട്ടിൽ അവർകൾ.

Join WhatsApp News
Newton 2024-05-31 10:56:14
"നമ്മുടെശാസ്ത്രത്തിന് പറ്റിപ്പോയ ഒരു കേവല കൈപ്പിഴ ആയിരുന്നുവല്ലോ ഈ  ബോംബിന്റെ കണ്ടുപിടിത്തവുംനിർമ്മാണവും" ശാസ്ത്രത്തിന് യാതൊരു കൈപ്പിഴയും വന്നിട്ടില്ല. ആൽഫ്രഡ്‌ നൊബെൽ ഡൈനമൈറ്റ് കണ്ടുപഇടിച്ചത്‌ മനുഷ്യരെ കൊല്ലാനല്ല. നേരെമറിച്ചു മനുഷ്യജീവിതത്തെ ഉല്കൃഷ്ടമാക്കാനാണ് . (The introduction of dynamite transformed construction, mining and infrastructure projects around the world. Workers could excavate tunnels more efficiently and break through materials like rock and concrete, opening new possibilities for transportation networks. They could also build complex foundations with greater ease, propelling architectural advancements.) ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട് ജനങ്ങളെ കൊന്നൊടുക്കാൻ നൊബെൽ തൻറെ ഓ സ്യത്തിൽ എഴുതി വച്ചിട്ടില്ലായിരുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് പിന്നിൽ അധികാരക്കൊതിയരായ രാഷ്‌ടീയക്കാരും അവരെ തുണയ്ക്കുന്ന മതതീവൃവാദികളായ നേതാക്കളും ഉണ്ടായിരുന്നു. ഒരു ശാസ്ത്രഞൻ മനുഷ്യരുടെ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തികൊണ്ട് ആ വ്യക്തിയെ കൊല്ലാനും ഉപയോഗിക്കാം. എന്നാൽ ആ കത്തിയാണ് അതിന് കാരണം എന്ന് പറയുന്നത്പോലെയാണ് നിങ്ങൾ ശാസ്ത്രത്തെ പ്രതികൂട്ടിൽ കയറ്റുന്നത്. ഉദാഹരണത്തിന്, നിങ്ങൾക്ക് എന്നോട് വെറുപ്പ്തോന്നിയാൽ അടുത്തു കിടക്കുന്ന ഒരു കമ്പി പാര എടുത്ത് എന്റെ തലക്കടിച്ചിട്ട്, അത് കമ്പിപാരയുടെ കുഴപ്പമാണെന്ന് പറയുന്നതുപോലെയാണ്. കുഴപ്പം മനുഷ്യർക്കാണ് ശാസ്ത്രത്തിനല്ല. ചിന്തിച്ചു നോക്ക്. നമ്മളുടെ കയ്യിലിരിക്കുന്ന സ്വർണ്ണം ചീത്തയായതിന് തട്ടാനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം ?
Abdul 2024-05-31 18:40:10
Changing world, changing Japan. Sometimes I think, these changes are dangerous. Let's work world a better place to live. About 45 years ago, I visited Japan twice. I felt they appeared not friendly, kept themselves, but not harmful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക