കേരളത്തിലെ തിരഞ്ഞെടു പ്പെല്ലാം കഴിഞ്ഞു ജനം ഫലത്തിനായ് കതോർത്തിരി ക്കുന്ന നിമിഷം . പൂർണ വിശ്വാസ ത്തോടെ ജയിക്കും എന്ന് മനസ്സിൽ ഉറച്ച് സുരേഷ് ഗോപിയും പാർട്ടിയും . ജയിക്കട്ടെ എന്നു നമുക്കും പ്രാർത്ഥി ക്കാം. മൂന്നു സ്ഥാനാർത്ഥി കളും വിജയഭേരി മുഴക്കി കൊട്ടികലാശ വും കഴിഞ്ഞ് കണ്ണിൽ എണ്ണയു മൊഴിച്ച് കാത്തിരിക്കയാണ് . എന്തായാലും മത്സരത്തിൽ ഒരു സ്ഥാനാർത്ഥി യെ വിജയം വരിക്കയുള്ളു വെന്ന് നമുക്കറിയാം . പക്ഷെ തോൽക്കു മെന്നു ആരും പരസ്യമായി പറയുകയില്ല കാരണം ജയി ക്കുവാനാണ ല്ലോ എല്ലാവരും നിൽക്കുന്നത്. ഈ പ്രാവശ്യം ത്രിശൂരിൽ ജനങ്ങൾ വളരെ ആവേശ ത്തോടെ കാവി പൊൻകൊടി പാറിച്ച് താമര വിരിയിക്കും എന്നാണ് അവരുടെ നേതാക്കൾ പറയുന്നത് .കോളേജിൽ പഠിക്കുന്ന കാലം സുരേഷ് ഗോപി S F I പ്രവർത്ത കനായിരുന്നു.VS അച്ചുതാന ന്ദൻ്റെ വീരശൂര പരാക്രമമായ വെട്ടിനിര ത്തലിൽ ആകൃഷ്ടനായി അദ്ദേഹം ഒരിക്കൽ കമ്മ്യൂണിസ്റ്റ് ഭക്ത നായിരുന്നു കുറെക്കാലം .
പിന്നീട് കുപ്പായം വലിച്ചെറിഞ്ഞ് കോൺഗ്രസ്സിൽ കുടിയേറുക യായിരുന്നു. സോണിയാ ഗാന്ധിയും പ്രിയങ്കയും രാഹുലും ഒക്കെ അദ്ദേഹത്തിന് പ്രിയങ്കരായ സഹപ്രവർ ത്തകരായിരുന്നു. കെ കരുണാക രൻ്റെ ബർത്ത് ഡേയ് ക്ക് ചോറു വിളമ്പി തന്റെ ആത്മാർത്ഥത തെളിയിച്ച കാലം കോൺഗ്രസ്സിനു വേണ്ടി കവല പ്രസംഗം നടത്തി കോൺഗ്രസ്സിൽ ഉറച്ചു നിന്ന കാലം ഒരു സീറ്റിനു വേണ്ടി യാചിച്ചിട്ടും കോൺഗ്രസ്സുകാർ നൽകാത്തതിൻ കാരണം അൽപം മർക്കടമുഷ്ടി ക്കാരനായ അദ്ദേഹം കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഉപേക്ഷി ച്ചിട്ടു ബി.ജെ.പി യിൽ അംഗത്വം നേടി. സിനിമാ കലകളിൽ അഗ്രഗണ്യ നായ അദ്ദേഹത്തെ മോദി നോട്ടമിട്ടു. പ്രശസ്തരായ വരെ തിരഞ്ഞു പിടിച്ച് സ്ഥാനാർത്ഥി കളാക്കിയാൽ കേരളത്തിൽ കാവിക്കൊടി പാറിക്കാമെ ന്ന വ്യാമോഹം മോദിയുടെ മനസ്സിൽ അങ്കുര മിട്ടു. സുരേഷ് ഗോപിയെ ഡൽഹിക്കു വിളിച്ചു നൽകിയ ചിലതന്ത്രങ്ങളിൽ സുരേഷ് ഗോപി ബി.ജെ പി യുടെ മിന്നും താരമായി .
പലതും വെട്ടിത്തുറന്നു പറഞ്ഞും പലകള്ളത്തര ങ്ങളും പലരുടേയും വിളിച്ചു പറഞ്ഞും സുരേഷ് ഗോപി അഗ്രഗണ്യനായി മുന്നോട്ടു പോകുന്നത് B.J. P യിലെ പഴയ കക്ഷി കൾക്കു മനസ്സിൽ അസൂയയുടെ വിത്തു മുളക്കുക യുണ്ടായി . മോദിയുടെ വലം കൈ യായി നിന്ന് അദ്ദേഹം രാജ്യസഭാംഗ മായി അവരോധി ക്കപ്പെട്ടു. പക്ഷെ കഴിഞ്ഞ തിരഞ്ഞെടു പ്പുകളിൽ അദ്ദേഹം പരാജയ പ്പെടുക യാണ് ഉണ്ടായതെ ങ്കിലും BJP യെ കേരളത്തിൽ ശക്ത മാക്കുവാൻ സുരേഷിൻ്റെ കരങ്ങൾക്ക് സാധിച്ചു വെന്ന് നൂറുശതമാനം പറയു വാൻ സാധിക്കും . രണ്ടു പ്രാവശ്യവും ഇലക്ഷനിൽ തോറ്റിട്ടും ത്രിശൂർ എനിക്കു വേണം അത് ഞാനിഞ്ഞെടു ക്കുകയാണ് എന്ന് അദ്ദേഹം പറയുന്നതി ൽ അർത്ഥ മില്ലാതില്ല. തോറ്റിട്ടും ത്രിശൂർ തന്നെ തമ്പടിച്ചും ശക്തൻ മാർക്കറ്റ് കോടികൾ മുടക്കി രൂപഭേദം വരുത്തിയതും പലർക്കും സഹായ വാഗ്ദാന ങ്ങൾ നൽകിയതും അദ്ദേഹത്തെ പ്രശസ്ത നാക്കിയിരി ക്കുന്നു.
ലൂർദ് മാതാവിന് സ്വർണ്ണകിരീടം. മുസ്ലീം പള്ളിയിലെ നോമ്പു തുറക്കൽ ക്രിസ്ത്രീയ ദേവാലയ ങ്ങളിലെ ഓശാന സമയത്തുള്ള അദ്ദേഹത്തി ൻ്റെ സാന്നിദ്ധ്യം . കൂടാതെ ഭക്തിസാന്ദ്ര മായ ഒരു ക്രിസ്തീയ ഗാനം ആലപിച്ച് വൈറലാക്കി സ്ത്രീജനങ്ങ ളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ഉണ്ടായി. എങ്കിലും ഒരു വർഗ്ഗീയ പാർട്ടിയുടെ ലേബലിൽ അദ്ദേഹത്തെ വീക്ഷിക്കു മ്പോൾ പലരുടേയും നെറ്റി ചുളിയുവാൻ സാദ്ധ്യ തയുണ്ട്. കാരണം കേരളം ഒരു മതേതര സംസ്ഥാന മാണ് . ക്രിസ്ത്യാനികളും മുസ്ലീമുകളും ഹിന്ദുക്കളും ഒന്നിച്ചു വസിക്കുന്ന ദൈവത്തിൻ സ്വന്തം നാട് എന്നു പേർ പറയുന്ന സംസ്ഥാനം .
അതിന് എത്ര മാത്രം പ്രസക്തി യുണ്ട് അതു വേറെ കാര്യം. ഇന്നു കേരളത്തിൽ നടക്കു ന്ന ലൈംഗിക അരാ ജകത്വം ' അഴിമതി , കള്ളക്കടത്ത് വെട്ടിക്കൊല, ബാങ്ക് തട്ടിപ്പ് , നോക്കു കൂലി, കൈക്കൂലി, നിയമ ലംഘനം , PSC അഴിമതി, ഇതൊക്കെ ദൈവത്തിൻ സ്വന്തം നാട്ടിലല്ല , സാത്താൻ്റെ നാട്ടിലല്ലേ നടക്കേണ്ടത് സ്വന്തം ബന്ധുമിത്രാദികളെ സൈനൈഡ് കൊടുത്തു കൊല്ലുന്ന നാട് , സ്വന്തം പിഞ്ചു കുഞ്ഞിനെ കൊന്നിട്ടു കാമുക്ൻ്റെ കൂടെ ഒളിച്ചോടുന്ന അമ്മമാർ . അങ്ങനെ അനവധി കാര്യങ്ങൾക്കു പരിയായി ' മന്ത്രവാദം , നരബലി, വിഗ്രഹ ആരാധന , മയക്കുമരു ന്നുകളുടെ യും മദ്യ ത്തിൻ്റെ യും കൂത്തരങ്ങുകൾ ഇവ ഒക്കെയാണ് ദൈവത്തിൻ സ്വന്തം നാട്ടിലെ നല്ല കാര്യങ്ങൾ . ഇതൊക്കെ മാറി കേരളം നന്നാകണം എങ്കിൽ നല്ല ഭരണ കർത്താക്കൾ ഉണ്ടാകണം . വർഗ്ഗീയ സംഘട്ടന ങ്ങൾ ഒഴിവാക്കണ മെങ്കിൽ വർഗ്ഗീയ പാർട്ടികളെ നിരോധിക്കണം അതിന് ജനങ്ങൾ ബോധവാൻ മാരാകേണ്ടി യിരിക്കുന്നു. എങ്കിൽ സുരേഷ് ഗോപി ഒരു വർഗ്ഗീയ ചിന്താഗതി ക്കാരനാണെന്നു ഞാൻ പറയുന്നില്ല. ജാതിമതഭേദം കൂടാതെ ധാരാളം വ്യ ക്തികൾക്ക് അദ്ദേഹത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്.
ബാലനട നായി ഓടയിൽ നിന്ന് എന്ന് സിനിമയിൽ തുടങ്ങി ഭരത് ചന്ദ്രൻ IPS എന്ന കഥാപാത്ര ത്തിൽ മിന്നും താരമായ സുരേഷ് ഗോപിയെ കേരളത്തിൽ ഏവർക്കും സുപരിചിത നാണ്. കോടിശ്വരൻ എന്ന പരിപാടി യിൽ പലരുടേയും കദനകഥകൾ കേട്ട് അവരുടെ കണ്ണീരൊപ്പിയ ദീനാനുകമ്പൻ. പക്ഷെ ഒരു വർഗ്ഗീയ ലേബലിൽ അല്ലായിരു ന്നുവെങ്കിൽ അദ്ദേഹം മുൻപേ ജയിക്കണ്ട മനുഷ്യനായി രുന്നു. പക്ഷെ തലേലെഴുത്ത് ഈ തിരഞ്ഞെടു പ്പിൽ മാറി ഇദ്ദേഹം ജയിക്കുമോ ? ഒരു സുരേഷ് ഗോപിതരംഗം ത്രിശൂരിൽ നടന്നിരുന്നു എന്നുള്ള സത്യം മറച്ചു വെയ്ക്കുവാൻ സാധിക്കില്ല . കേരളത്തിൽ പലയിടത്തും 25% ആളുകൾ വോട്ടു ചെയ്തിട്ടില്ല യെങ്കിൽ ത്രിശൂരിൽ സ്ഥിതി മറിച്ചായിരു ന്നു. യുവാക്കളു ടേയും സ്ത്രീകളുടെ യും വലിയ വൻ നിര സുരേഷ് ഗോപിയെ തുണയ്ക്കും എന്നാണ് പൊതുജന സംസാരം .
സിനിമാനടൻ , പ്രാസംഗികൻ , സ്ത്രീകളുടേയും യുവാക്കളുടെ യും ഇഷ്ടതോഴൻ , വാഗ്മി , മോദിയുടെ ത്രി ശൂരിലെ റോഡ് ഷോ , സുരേഷിനോടുള്ള പ്രത്യേക താൽപര്യം പ്രമാണിച്ച് തൻ്റെ മകളുടെ കല്യാണ വിരുന്നിലെ മോദിയുടെ മുഖ്യ കാർമ്മികത്വം ഇവ ഒരു കേന്ദ്ര മന്ത്രി യുടെ പ്രതീക്ഷ ജനങ്ങളിൽ ആശയേറി യിരുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ മന്ത്രി ത്രി ശൂരിനെ സ്വർഗമാക്കും എന്ന ഒരു തോന്നൽ ജനങ്ങൾക്ക് സുരേഷ് ഗോപിക്ക് വോട്ടു നൽകുവാൻ പ്രേരണ നൽകി.
പക്ഷെ ചുരുക്കി പറയാം ഈ പ്രാവശ്യം സുരേഷ് ഗോപിക്കു കിട്ടിയ സുവർണ അവസരം പാഴാക്കി യാൽ അദ്ദേഹത്തിന് ഇനി ഒരിക്കലും ഒരങ്കത്തിന് ബാല്യമു ണ്ടാകില്ല നിശ്ചയം . പരാജയ പ്പെട്ടാൽ അദ്ദേഹത്തി ൻ്റെ രാഷ്ട്രീയ ഭാവി ഇവിടെ പര്യവസാനി ക്കും. എല്ലാം വിധിപോലെ നടക്കട്ടെ. എന്തായാലും ജൂൺ നാലാം തീയതി സുപ്രഭാതം പൊട്ടി വിരിയുമ്പോൾ നല്ല വാർത്തകൾ കേൾക്കട്ടെ. ആരുജയി ച്ചാലും നാടിനു നൻമവരു ത്തട്ടെ
ജയ്ഹിന്ദ്