143 കോടി ജനങ്ങളുള്ള ഇൻഡ്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്.
കേന്ദ്ര നിയമനിർമ്മാണ സഭയിലേക്ക് ഏഴ്‌ഘട്ടങ്ങളായി നടന്ന പതിനെട്ടാമത്തെ തെരെഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു.
ഇൻഡ്യ ഇന്നു ഭരിക്കുന്ന ബി ജെ പി യുടെ സമുന്നത നേതാവ്-പ്രധാനമന്ത്രി നരേദ്ര മോഡി
എൻ ഡി യെ യ്‌ക്ക് വേണ്ടിയും കോൺഗ്രസ്സിന്റെ നേതാവ്-രാഹുൽ ഗാന്ധി 'INDIA' മുന്നണി ക്കുവേണ്ടിയും മാസങ്ങൾ ദീർഘിച്ച പ്രചാരണം നടത്തി അടുത്ത അഞ്ചുവർഷം ഇൻഡ്യ ഭരിക്കാനുള്ള അവസരം തരണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്ന രണ്ടു നേതാക്കളും- രാഹുൽ ഗാന്ധിയും നരേന്ദ്രമോഡിയും - പറയാതെപോയ ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.
* അടുത്ത അഞ്ചു വർഷകൊണ്ട് ഇന്ത്യയിൽ വരുത്തുന്ന ഗുണകരമായ മാറ്റങ്ങൾ എന്തൊക്കെയാണ്?
* ഭരണഘടന ഉറപ്പുതരുന്നു പൗരാവകാശങ്ങൾ-അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം-
തുടങ്ങിയ മൗലികാവകാശങ്ങൾക്ക് ഉറപ്പുതരുമോ?
* G D P ( Gross Domestic Product ) ഇൻഡക്‌സ് അനുസരിച്ച്, ലോകത്തിലെ സന്പന്നരാഷ്ട്രങ്ങളിൽ അഭിമാനകരമായ അഞ്ചാം സ്ഥാനം ഇൻഡ്യയ്‌ക്കുണ്ട്. പക്ഷേ, ദേശീയ സന്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ കേവലം ഒരു ശതമാനം മാത്രംവരുന്ന അതിസന്പന്നർ കൈയടക്കിയിരിക്കുന്നു. തൽഫലമായി സാന്പത്തിക അസമത്വം വർഷംതോറും വർദ്ധിക്കുകയാണ്. Human Development Report-2023-24 അനുസരിച്ച് 193 രാജ്യങ്ങളിൽ 108-മത്തെ സ്ഥാനത്താണ് ഇൻഡ്യ നിൽക്കുന്നത്. ഈ വിടവ് കുറയ്‌ക്കാൻ നടപടി എന്ത്?
* International Monetary Fund-ന്റെയും World Economic Outlookന്റെയും Report (2023-24) അനുസരിച്ച് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 62 ആണ്. 193-ൽ 131 രാജ്യങ്ങൾ ഇൻഡ്യയേക്കാൾ മെച്ചമാണ്!
* UNESCO-2023-ലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ സാക്ഷരത 77.7 ശതമാനമാണ്. 22.3 ശതമാനം-ഏതാണ്ട് 33 കോടി ജനങ്ങൾ നിരക്ഷരർ ആണ്. ആദിവാസികളുടെയും ദളിതരിൽത്തന്നെ താഴ്ന്നവരുടെയും കണക്ക് കൃത്യമായി പരിശോധിച്ചാൽ മൂന്നിൽ ഒരുവിഭാഗം ഇഡ്യൻജനത എഴുത്തും വായനയും അറിയാത്തവരാണ് ! ഫലപ്രദമായ പരിഹാരമാർഗം എന്ത്?
* 60 കോടിയിലേറെ ജനങ്ങൾ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന രാജ്യമാണ് ഇൻഡ്യ. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും കർഷകർ ദുരിതത്തിലാണ്. മാസങ്ങൾനീണ്ടുനിൽക്കുന്ന കർഷക സമരങ്ങൾ അവർ നേരിടുന്ന ദുരന്തത്തിനു തെളിവാണ്
കർഷക സുരക്ഷക്കുള്ള പരിപാടി എന്ത് ?
* ചൈനയും പാകിസ്ഥാനും ഇൻഡ്യയുടെ മിത്രങ്ങളല്ല. ഇൻഡ്യക്കെതിരെ യുദ്ധം ചെയ്യാൻ ആയുധബലമുള്ള അയൽരാജ്യങ്ങളാണാവ. ഇന്ത്യയുടെ തന്ത്രപരമായ വിദേശനയം എന്തായിരിക്കണം.
* സ്‌ത്രീകൾക്ക് ഇന്നും അർഹിക്കുന്ന പരിഗണനയും സ്വാതന്ത്ര്യയവും പലയിടങ്ങളിലും ലഭിക്കുന്നില്ല. സ്‌ത്രീധനത്തിന്റെയും പഴകി ദ്രവിച്ച ആചാരങ്ങളുടെയും പേരിൽ ക്രൂരമായ പീഢനത്തിന് അവർ ഇരയാകാറുണ്ട്. സ്‍ത്രീസംരക്ഷണത്തിനുള്ള നടപടി എന്ത് ?
* ജനസംഖ്യയുടെ നാലിൽ ഒന്നിൽ അധികം ( 25 % +) വരുന്ന ദളിതർ ഇന്നും അവഗണക്കും അവഹേളനങ്ങൾക്കും വിധേയരാണ്. പുതിയ പാർലമെന്റ് മന്ദിരം ഉദ്‌ഘാടനം ചെയ്‌തപ്പോൾ
മഹത്തായ ആ സ്ഥാപനത്തിന്റെ അധിപയായ പ്രസിഡന്റിന്, ആരുടെയും കൺമുൻപിൽ പെടാതെ "തീണ്ടൽപ്പാട് " അകലെ മറഞ്ഞുനിൽക്കേണ്ടി വന്നത് എന്തുകൊണ്ടാണ്?
* മുൻ വർഷങ്ങളേക്കാൾ തൊഴിലില്ലായ്‌മ ( 8.1 %) വർധിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ
തൊഴിൽരഹിതരുടെ നിരക്ക് 8.1 % -ൽ വളരെ കൂടുതലാണ്. തൊഴിൽ അവസരങ്ങൾ
സൃഷ്‌ടിക്കാനുള്ള പ്രായോഗിക നടപടി എന്ത് ?
*..Consumer Price Index ( CPI ) അനുസരിച്ച് വിലക്കയറ്റം 5.43% ആണ്. വിലക്കയറ്റം
ഒരു ആഗോള പ്രതിഭാസം ആണെങ്കിൽപ്പോലും നിയത്രിക്കാനുള്ള പദ്ധതിയെന്ത് ?*
*..സമൂഹത്തിന്റെ എല്ലാ മേഖലകളിലും ദുസ്സഹമായ അഴിമതി നിലനിൽക്കുന്നു.
Corruption Perception Index for 2024 അനുസരിച്ച് 180 രാജ്യങ്ങളിൽ 93മത്തേ സ്ഥാനത്താണ് ഇൻഡ്യ. അഴിമതി കുറക്കുകയെങ്കിലും ചെയ്യാൻ ശിക്ഷയോടൊപ്പം ബോധവൽക്കരണവും ആവശ്യമാണ്. എന്താണ് മാർഗം?
*.. അന്വേഷണ ഏജൻസികളെ രഷ്‌ട്രീയ പകപോക്കലിനുവേണ്ടി ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ നീതിപൂർവം പ്രവർത്തിക്കുമെന്ന്
ഉറപ്പുതരുമോ ?
*..അഭ്യസ്‌തവിദ്യരും കഴിയുമെങ്കിൽ അല്ലാത്തവരും ഇൻഡ്യ വിട്ടുപോകാൻ
കൂടുതൽ വ്യഗ്രത കാണിക്കുന്നു. ബൗദ്ധിക ശോഷണത്തിനുപോലും ഇടവരുത്തുന്ന
ഈ പ്രവണത തടയാൻ എന്തു മാർഗം സ്വീകരിക്കും ?
***തെരഞ്ഞെടുപ്പു പ്രചാരണ വേളയിലെങ്കിലും ചർച്ച ചെയ്യേണ്ടിയിരുന്ന ഈ ദേശീയ പ്രശ്നങ്ങൾ വിസ്‌മരിക്കപ്പെട്ടു! ജാതി-മത-പ്രാദേശിക വികാരങ്ങൾ ഉണർത്തി ജനങ്ങളിൽ വിഭാഗീയത വളർത്തുകയായിരുന്നു മുന്നണികൾ!
ചരിത്രബോധമുള്ള ആധുനിക മനുഷ്യൻ വിശ്വപൗരത്വത്തിന് മുഖവുര കുറിക്കുന്പോൾ,
മതം തിരക്കി പൗരത്വം നിഷേധിക്കുന്ന വിവാദത്തിലാണ് ഇൻഡ്യ!