ഇളയദളപതി വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘പോക്കിരി’ ജൂൺ 21ന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു.
കനകരത്ന മൂവീസിന്റെ ബാനറിൽ എസ്. സത്യരാമമൂർത്തി നിർമ്മിച്ച് 2007-ൽ റിലീസായ ‘പോക്കിരി’ ഇപ്പോൾ ആധുനിക സാങ്കേതിക ഡിജിറ്റൽ മികവോടെ 4K ഡോൾബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്.