Image

സുരേഷ് ഗോപി നല്ല മനുഷ്യനായതുകൊണ്ടാണ് ജയിച്ചത് : അലൻസിയര്‍

Published on 07 June, 2024
സുരേഷ് ഗോപി  നല്ല മനുഷ്യനായതുകൊണ്ടാണ്  ജയിച്ചത് : അലൻസിയര്‍

 സുരേഷ് ഗോപി നല്ല മനുഷ്യനായതുകൊണ്ടാണ്ജയിച്ചതെന്ന് നടൻ അലൻസിയർ. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട്  എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം, പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാർ വോട്ടിട്ടത്, അലൻസിയർ പറയുന്നു.

പുതിയ ചിത്രം ഗോളത്തിന്റെ പ്രത്യേക ഷോ കാണാൻ തിയറ്ററില്‍ എത്തിയപ്പോഴായിരുന്നു അലൻസിയറുടെ പ്രതികരണം.

'സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടെ? ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് അധികാരമുണ്ടെങ്കില്‍ കേരളത്തില്‍ സുരേഷ് ഗോപിക്ക് ജയിക്കാൻ അവകാശമില്ലേ? അദ്ദേഹം ഒരു ഇന്ത്യൻ പൗരനല്ലേ? ബിജെപി എന്ന പാർട്ടിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ? അങ്ങനെയാണെങ്കില്‍ പറയാം, അദ്ദേഹത്തിന് ജയിക്കാൻ അവകാശമില്ലെന്ന്.

അദ്ദേഹം നല്ല മനുഷ്യനായതുകൊണ്ടാണ് വിജയിച്ചത്. ഞാൻ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോട്  എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാർ വോട്ടിട്ടത്. പിന്നെ കോണ്‍ഗ്രസ്സുകാരുടെ പറ്റിപ്പും.' അലൻസിയർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക