Image

പൊട്ടിച്ചിരിയുമായി "മന്ദാകിനി " വിജയ യാത്ര തുടരുന്നു

Published on 08 June, 2024
പൊട്ടിച്ചിരിയുമായി "മന്ദാകിനി " വിജയ യാത്ര തുടരുന്നു

അല്‍ത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി മൂന്നാം വാരത്തിലേക്ക് കടക്കുന്നു.

മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ പൊട്ടിച്ചിരി അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്.

കേരളത്തില്‍ മൂന്നാം ആഴ്ചയില്‍ 100ലധികം തീയേറ്ററുകളില്‍ ചിത്രം പ്രദർശനം തുടരുകയാണ്. യുഎഇ,യുകെ,അയർലൻഡില്‍ ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. മികച്ച പ്രതികരണമാണ് ലോകമെമ്ബാടും ചിത്രത്തിനായി ലഭിക്കുന്നത്. അല്‍ത്താഫിന്റെ ആദ്യ നായക കഥാപാത്രമാണ് മന്ദാകിനിയിലെ ആരോമല്‍.

അമ്ബിളി ആയി അനാർക്കലിയും പ്രശംസ പിടിച്ചുപറ്റി. ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, ലാല്‍ജോസ്, ജാഫർ ഇടുക്കി എന്നിവരും അവരുടെ വേഷങ്ങള്‍ മികച്ചതാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക