Image

നടൻ പ്രേംജി അമരൻ വിവാഹിതനായി;

Published on 09 June, 2024
നടൻ പ്രേംജി അമരൻ വിവാഹിതനായി;

ചെന്നൈ: തമിഴ് നടനും ഗായകനുമായ പ്രേംജി അമരൻ വിവാഹിതനായി. സേലം സ്വദേശിനിയായ ഇന്ദുവാണ് വധു. തിരുത്തുനി മുരുകൻ ക്ഷേത്രത്തില്‍ വച്ച്‌ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്.

ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.

തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചയിതാവുമായ ഗംഗെ അമരന്റെ മകനാണ് പ്രേംജി. പ്രശസ്ത സംവിധായകൻ വെങ്കിട്ട് പ്രഭുവാണ് ഇദ്ദേഹത്തിന്റെ സഹോദരൻ. നവദമ്ബതികളുടെ ചിത്രങ്ങള്‍ വെങ്കിട്ട് പ്രഭുവും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന സിനിമയിലാണ് പ്രേംജി ഇപ്പോള്‍ അഭിനയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക