Image

ടോവിനോ തോമസിന്റെ 'നടികര്‍' ഒ.ടി.ടിയിലേക്ക്

Published on 10 June, 2024
ടോവിനോ തോമസിന്റെ 'നടികര്‍' ഒ.ടി.ടിയിലേക്ക്

ടോവിനോ തോമസിൻ്റെ 'നടികർ' ഒന്നും നേടാനാവാതെ തീയറ്റർ വിട്ട സിനിമയാണ്.

പ്രതിഭാധനരായ അണിയറപ്രവർത്തകരും അഭിനേതാക്കളും ഉണ്ടായിട്ടും തിയേറ്ററുകളില്‍ ആളെ നിറയ്ക്കാൻ ചിത്രത്തിനായില്ല.

ഇപ്പോഴിതാ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഒ.ടി.ടി പ്ലേയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ പ്രകാരം, ലാല്‍ ജൂനിയർ സംവിധാനം ചെയ്യ്ത 'നടികർ' ജൂണ്‍ 27-ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. നിർമ്മാതാക്കളില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മെയ് 3നാണ് സിനിമ റിലീസ് ചെയ്തത്.

മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആൻഡ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

ബാല എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത് .സൂപ്പർസ്റ്റാർ ഡേവിഡ് പണിക്കർ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.

40 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക