ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ടീമിൽ ആദ്യം ചേർന്ന ഇന്ത്യക്കാരനായ എൻജിനിയർ അശോക് എല്ലുസ്വാമിക്കു ശതകോടീശ്വരൻ എലൺ മസ്‌കിന്റെ കലവറയില്ലാത്ത പ്രശംസ. "അദ്ദേഹവും ആ മികച്ച ടീമും ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ വെറും സാധാരണ കാർ കമ്പനിയായി അവസാനിച്ചേനെ.
നേരത്തെ, ടെസ്‌ലയിൽ എ ഐ സാങ്കേതിക വിദ്യയും അധികാര വികേന്ദ്രീകരണവും അനുവദിച്ചതിനു മസ്‌കിനെ എല്ലുസ്വാമി വിശദമായൊരു കുറിപ്പിൽ അഭിനന്ദിച്ചു. "മഹത്തായ കാര്യങ്ങൾ നേടാൻ അദ്ദേഹം എല്ലായ്‌പോഴും ഞങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അന്നൊക്കെ അസാധ്യമെന്നു തോന്നിയിരുന്ന കാര്യങ്ങൾ."
അതിനു നന്ദി പറഞ്ഞ മസ്‌ക് കുറിച്ചു: "നന്ദി അശോക്! ടെസ്‌ലയുടെ എ ഐ/ഓട്ടോപൈലറ്റ് ടീമിൽ ആദ്യം ചേർന്നയാളാണ് അശോക്. അദ്ദേഹം പിന്നീട് ആ ടീമിന്റെ തലവനായി ഉയർന്നു. എന്തെങ്കിലും പറയാൻ ഞാൻ ഒരിക്കലൂം അശോകിനോട് നിർദേശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുറിപ്പ് തന്നെ 10 മിനിറ്റ് മുൻപാണ് ഞാൻ കണ്ടത്."
2014ൽ ഓട്ടോപൈലറ്റ് ആരംഭിച്ചത് അപഹാസ്യമായ വിധം ചെറുതായിരുന്ന കംപ്യൂട്ടറിൽ ആയിരുന്നുവെന്നു എല്ലുസ്വാമി ഓർമ്മിക്കുന്നു. അതിന്റെ മെമ്മറി വെറും 384 കെ ബി ആയിരുന്നു.
"അന്നു ഞാൻ നൽകിയ നിർദേശങ്ങൾ കേട്ട പല എൻജിനിയർമാരും എനിക്കു വട്ടാണെന്നു കരുതി. എന്നാൽ അദ്ദേഹം ഒരിക്കലൂം ആ പദ്ധതി ഉപേക്ഷിക്കാൻ ആലോചിച്ചില്ല. 2015ൽ എല്ലാ തടസങ്ങളും മറികടന്നു ടെസ്‌ല ലോകത്തു ആദ്യത്തെ ഓട്ടോപൈലറ്റ് സിസ്റ്റം ഇറക്കി. ഏറെ വർഷങ്ങൾ കഴിഞ്ഞാണ് അതിനോട് സമയമെങ്കിലും ഉണ്ടെന്നു പറയാവുന്ന മറ്റൊരു സിസ്റ്റം വരുന്നത്."
Musk lauds Indian-origin engineer