Image

പള്ളിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചതിന് ബിജെപി പ്രവർത്തകരെ കത്തികൊണ്ട് കുത്തി ; അഞ്ച് പേർ അറസ്റ്റിൽ

Published on 11 June, 2024
പള്ളിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചതിന് ബിജെപി പ്രവർത്തകരെ കത്തികൊണ്ട് കുത്തി ; അഞ്ച് പേർ അറസ്റ്റിൽ

മാംഗളൂര്‍ : എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ആഹ്ലാദത്തില്‍ കര്‍ണാടകയിലെ മാംഗളൂര്‍ താലൂക്കിലെ ബോളിയറിലെ പള്ളിക്കു മുന്നിലെത്തി പ്രകോപനമുദ്രാവാക്യം വിളിച്ചതിന് രണ്ട് ബിജെപി പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. മുഹമ്മദ് ഷാക്കിര്‍, അബ്ദുല്‍ റസാഖ്, അബൂബക്കര്‍ സിദ്ദീഖ്, സവാദ്, മോനു എന്ന ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്.

ബിജെപി പ്രവര്‍ത്തകരായ ഹരീഷ്, നന്ദകുമാര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞദിവസം കുത്തേറ്റത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനായ കൃഷ്ണകുമാറിന് മര്‍ദ്ദമേല്‍ക്കുകയും ചെയ്തിരുന്നു. ബൈക്കിലെത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ പള്ളിക്കുമുന്നില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം മുഴക്കിയത്. മറ്റൊരു ബൈക്കില്‍ കൂടി ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമുദ്രാവാക്യം മുഴക്കിയതോടെ ഇതോടെ ഇവിടെ നിന്നിരുന്ന മുസ് ലിം ചെറുപ്പക്കാര്‍ ബൈക്കിനെ പിന്തുടരുകയും വാക്കേറ്റത്തിനൊടുവില്‍ കത്തിക്കുത്ത് ഉണ്ടാവുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക