Image

റോയി മുളകുന്നം, ഷിബു പിള്ള, അനുപമ വെങ്കിടേഷ്, ലിഷാര്‍ ടി പി എന്നിവര്‍ ലോക കേരള സഭാംഗങ്ങളായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Published on 11 June, 2024
 റോയി മുളകുന്നം, ഷിബു പിള്ള, അനുപമ വെങ്കിടേഷ്, ലിഷാര്‍ ടി പി എന്നിവര്‍ ലോക കേരള സഭാംഗങ്ങളായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ജൂണ്‍ 13, 14, 15 തിയതികളില്‍ നടക്കുന്ന നാലാം ലോക കേരള സഭയിലേക്ക് അമേരിക്കയില്‍ നിന്നും മൂന്നാം തവണയും ലോക കേരള സഭാംഗങ്ങളായി ഷിബു പിള്ള, റോയി മുളകുന്നം , അനുപമ വെങ്കിടേഷ്, ലിഷാര്‍ ടി പി എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം സ്വദേശിയായ ഷിബു പിളള അമേരിക്കയില്‍ നാഷ്വില്‍ ടെന്നീസിയില്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുന്നു. തുരുവന്തപുരത്തു വച്ച് മുന്‍പ് നടന്ന നടന്ന ലോക കേരള സഭകളില്‍ അംഗമാണ്. അമേരിക്കയില്‍ വച്ഛ് നടന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിന്റെ നടത്തിപ്പ് സമിതിയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്ലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ treasurer എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച റോയി മുളകുന്നം ചിക്കാഗോയില്‍ ബിസ്സിനസ്സ് ചെയ്യുന്നു. റെജി ഭാര്യയും കെവിന്‍, കിരണ്‍ എന്നിവര്‍ മക്കളുമാണ്. ഫോമാ റീജിയണല്‍ ചെയര്‍മാന്‍, ഇല്ലിനോയ്‌സ് മലയാളി അസ്സോസിയേഷന്‍ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍, ആര്‍ട്ട് ലവേഴ്‌സ് ഓഫ് ആമേരിക്ക (ALA) ചിക്കഗോ ചാപ്റ്റര്‍ പ്രസിഡന്റ്, കൈരളി റ്റി വി ചിക്കാഗോ ബ്യൂറോ ചീഫ്, കേരള ക്ലബ്ബ് USA യുടെ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് ട്രഷാറാണ് ഇപ്പോള്‍.ലോക കേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ കോര്‍ഡിനേറ്ററും,മീഡിയാ സെല്‍ കോ ചെയറും, സുവനീര്‍ കോ ചെയറുമായിരുന്നു, രണ്ടും മൂന്നും ലോക കേരള സഭയില്‍ അംഗമായിരുന്ന റോയി മുളകുന്നം നാലാം ലോക കേരള സഭയിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ ലിഷാര്‍ ടി പി അമേരിക്കയില്‍ സിയാറ്റിലില്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുന്നു. തുരുവന്തപുരത്തു വച്ച് മുന്‍പ് നടന്ന നടന്ന ലോക കേരള സഭകളില്‍ അംഗമാണ്. അമേരിക്കയില്‍ വച്ഛ് നടന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിന്റെ സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സംരംഭകന്‍ കൂടി ആണ് ലിഷാര്‍ ടി പി.

രണ്ടും മൂന്നും ലോക കേരള സഭയില്‍ അനുപമ വെങ്കിടേശ്വരന്‍ അംഗമായിരുന്നു. ജേര്‍ണലിസ്റ്റ് ആയ അനുപമ ഒരു പതിറ്റാണ്ടിലധികം കാലം കേരളത്തിലെ ടെലിവിഷന്‍ മീഡിയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അമേരിക്കയിലെ ടെക്‌സസിലേക്ക് താമസം മാറിയതിനു ശേഷം സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആയി വാര്‍ത്താ ചാനലുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. കൂടെ കണക്റ്റിംഗ് കേരളം എന്ന പേരില്‍ ലോകമലയാളികള്‍ക്കായി ഒരു വെബ് പോര്‍ട്ടലിനു രൂപം നല്‍കി. കൂടാതെ ടെക്‌സസില്‍ പ്രവര്‍ത്തിക്കുന്ന one dot six എന്ന IT സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഫൗണ്ടര്‍ കൂടി ആണ് അനുപമ. ലോക കേരള സഭ ന്യൂ യോര്‍ക്ക് റീജിയണല്‍ സമ്മേളനത്തിന്റെ മീഡിയ ചെയര്‍ ആയിരുന്നു അനുപമ. 

ഷിബു പിള്ള , റോയ് മുളകുന്നം, അനുപമ, ലിഷാര്‍ ഉള്‍പ്പെട്ട ലോക കേരള സഭാംഗങ്ങള്‍ ആണ് 2020 ഇല്‍ കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ അമേരിക്കന്‍ മലയാളികളെ സഹായിക്കാനായി അമേരിക്കയിലെ നോര്‍ക്ക ഹെല്പ് ഡെസ്‌ക് നു രൂപം നല്‍കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തത്. മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികളുടെ പ്രതിനിധികളും, നിയമസഭാംഗങ്ങളും, കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളും, ലോകസഭാംഗങ്ങളും ചേര്‍ന്ന് കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഒരുമിച്ചു ചേരുന്ന വേദിയാണ് ലോക കേരള സഭ. കേരള വികസനത്തിന് ക്രിയത്മകമായ നിര്‍ദ്ദേശങ്ങളും അറിവുകളും പങ്കുവയ്ക്കുന്നതിനും, പ്രവാസികളുടെ വിഷയങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമുള്ള ആധുനിക ജനാധിപത്യ വേദിയാണ് ലോക കേരള സഭ. ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും, സംവാദങ്ങള്‍ക്കുമുള്ള വേദി കൂടിയാണ് ഈ സഭ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കേണ്ട വിഷയങ്ങളില്‍ വിശദവും മൂര്‍ത്തവുമായ ഉപദേശ - നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നതാണ് ലോക കേരള സഭയുടെ കര്‍ത്തവ്യം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക