Image

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 16 ഞായറാഴ്ച

റെജു ചന്ദ്രന്‍ ആര്‍ Published on 11 June, 2024
ബിഗ് ബോസ് മലയാളം സീസണ്‍  6   ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 16  ഞായറാഴ്ച

ബിഗ് ബോസ് മലയാളം സീസണ്‍ 6  ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂണ്‍ 16 ന്  ഏഷ്യാനെറ്റില്‍. ബിഗ് ബോസില്‍ നിലപാടുകള്‍ അറിയിച്ചും ഗെയിമുകള്‍ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്‌കുകളില്‍ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്ഥികളില്‍ നിന്നും, പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസണ്‍ 6  ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.

പ്രശസ്ത താരങ്ങളും ബിഗ് ബോസ്സ് മുന്‍മത്സരാര്ഥികളുമായ  നോബി, കുട്ടി അഖില്‍, സൂരജ്, നാദിറ, റനീഷ  തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും  ചലച്ചിത്രപിന്നണി ഗായകരായ സിത്താര, വിധു പ്രതാപ്, ശക്തിശ്രീ  എന്നിവര്‍  ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള, ദില്‍ഷാ പ്രസന്നന്‍, ശ്രുതിലക്ഷ്മി, ധന്യ മേരി വര്ഗീസ്, ജാഫര്‍ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാന്‍ഡ് ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ 6   ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റില്‍ ജൂണ്‍ 16  ന് ഞായറാഴ്ച   രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക