Image

'ഓപ്പറേഷന്‍ ലോട്ടസ്' എപ്പോള്‍ വേണമെങ്കിലും തുടങ്ങാം; ടിഡിപിക്കും ജെഡിയുവിനും മുന്നറിയിപ്പ്

Published on 11 June, 2024
'ഓപ്പറേഷന്‍ ലോട്ടസ്'  എപ്പോള്‍ വേണമെങ്കിലും  തുടങ്ങാം; ടിഡിപിക്കും ജെഡിയുവിനും മുന്നറിയിപ്പ്

ശ്രീനഗര്‍: ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ സഖ്യകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും മുന്നറിയിപ്പുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. രണ്ട് സഖ്യകക്ഷികളിലും ഭിന്നിപ്പുണ്ടാക്കി സ്വന്തമായി ഭൂരിപക്ഷമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കും. എല്ലായിപ്പോഴും ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ എപ്പോഴാണ് ഓപ്പറേഷന്‍ ലോട്ടസ് തുടങ്ങുന്നതെന്ന് ജാഗ്രതയോടെയിരിക്കാനും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി യഥാര്‍ത്ഥത്തില്‍ ബിജെപി സര്‍ക്കാരിന് ഒരു ബദലായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രായോഗികമായ ഒരു ബദല്‍ ദൃശ്യമല്ല. എന്‍ഡിഎയുടെ രണ്ട് പ്രധാന സഖ്യകക്ഷികളും, തങ്ങളുടെ എംപിമാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പിക്കാനായി കൃത്യമായ ഇടവേളകളില്‍ അവരുടെ തോളില്‍ നോക്കുന്നത് നല്ലതായിരിക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അബ്ദുള്ള പറഞ്ഞു.

എപ്പോഴും മറ്റു പാര്‍ട്ടികളെ ആശ്രയിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. അതിനാല്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് വീണ്ടും ആരംഭിക്കാന്‍ അധികം താമസിക്കില്ലെന്ന് കരുതുന്നു. ചന്ദ്രബാബു നനായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ കരുതിയിരിക്കുന്നത് നല്ലതായിരിക്കും. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക