തിരുവനന്തപുരം: വടകരയില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഷാഫി പറമ്ബില്‍ എംഎല്‍എ സ്ഥാനം രാജിവച്ചു.
സ്പീക്കര്‍ എ.എൻ ഷംസീറിന്‍റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.
പാർലമെന്‍റിലേക്ക് പോകുമ്ബോള്‍ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരയിലേക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.
പാലക്കാട് നിയോജക മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ഷാഫി. ഇതോടെ ഇനി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും.
ഷാഫി വടകരയില്‍ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചപ്പോള്‍ മുതല്‍ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകള്‍ സജീവമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, വി.ടി ബല്‍റാം എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ എന്നാണ് വിവരം.